Info
20 Jun 2026, 08:02 AM
തിങ്കളാഴ്ച മുതൽ കേരളത്തിൽ മഴ വീണ്ടും ശക്തമാകാൻ സാധ്യത
കേരളത്തിൽ തിങ്കളാഴ്ച (ജൂൺ 22) മുതൽ മഴ വീണ്ടും ശക്തിപ്പെടുമെന്ന് കാലാവസ്ഥാ മുന്നറിയിപ്പ്. അറബിക്കടലിൽ കാറ്റ് ശക്തമാകുന്നതിന്റെ ഫലമായിട്ടാണ് സംസ്ഥാനത്ത് കാലവർഷം വീണ്ടും സജീവമാകുന്നത്. എന്നാൽ ഇന്നും നാളെയും (ശനി, ഞായർ) മഴയ്ക്ക് നീണ്ട ഇടവേളകൾ ലഭിക്കും. അതിനാൽ പുറംപണികൾ തീർക്കാനും യാത്രകൾക്കും ഈ ദിവസങ്ങൾ പ്രയോജനപ്പെടുത്താമെന്ന് കാലാവസ്ഥാ വിദഗ്ധർ (Metbeat Weather) അറിയിച്ചു.
• തിങ്കളാഴ്ച (ജൂൺ 22): പുലർച്ചെ മുതൽ സംസ്ഥാനത്തെ എല്ലാ ജില്ലകളിലും മഴ ആരംഭിക്കാൻ സാധ്യതയുണ്ട്.
• ചൊവ്വാഴ്ച: വടക്കൻ ജില്ലകളിലും മധ്യകേരളത്തിലും മഴ കൂടുതൽ ശക്തമാകും.
• ബുധൻ, വെള്ളി: ബുധനാഴ്ചയോടെ മഴയുടെ ശക്തി അല്പം കുറയുമെങ്കിലും, വെള്ളിയാഴ്ച മുതൽ വീണ്ടും ശക്തമായ മഴ തുടർന്നേക്കാം.
ഇടിമിന്നലിന് സാധ്യത കുറവ്
കഴിഞ്ഞ ദിവസങ്ങളിൽ ഉത്തരേന്ത്യയിൽ നിന്നുള്ള വരണ്ട കാറ്റ് (പശ്ചിമവാതത്തിന്റെ സ്വാധീനത്താൽ) കേരളത്തിലേക്ക് പ്രവേശിച്ചതാണ് ഇടിമിന്നലോട് കൂടിയ മഴയ്ക്ക് കാരണമായത്. കാലവർഷക്കാറ്റ് ദുർബലമായതിനാലായിരുന്നു ഇത് സംഭവിച്ചത്. എന്നാൽ ഇനി കാലവർഷക്കാറ്റ് വീണ്ടും ശക്തിപ്പെടുന്നതോടെ മഴയ്ക്കൊപ്പം ഇടിമിന്നൽ ഉണ്ടാകാനുള്ള സാധ്യത ഇല്ലാതെയാകും.

Published 23 hours ago