Cardamom Live
Login
ഡോളമൈറ്റ് പ്രയോഗിക്കുമ്പോൾ കർഷകർ ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങൾ
Back to News
Info 22 Jun 2026, 04:20 PM

ഡോളമൈറ്റ് പ്രയോഗിക്കുമ്പോൾ കർഷകർ ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങൾ

കൃത്യമായ രീതിയിൽ ഡോളമൈറ്റ് മണ്ണിൽ പ്രയോഗിച്ചാൽ മാത്രമേ അതിന്റെ പൂർണ്ണമായ ഗുണം ചെടികൾക്ക് ലഭിക്കുകയുള്ളൂ. അതിനായി താഴെ പറയുന്ന കാര്യങ്ങൾ ശ്രദ്ധിക്കുക:

• നേരിട്ട് മണ്ണിൽ നൽകുക: ചെടിയുടെ ചുവട്ടിലെ കരിയിലകളും ചപ്പുകളും പൂർണ്ണമായി നീക്കം ചെയ്ത ശേഷം വൃത്തിയാക്കിയ മണ്ണിലേക്ക് വേണം ഡോളമൈറ്റ് ഇട്ടുകൊടുക്കാൻ. അല്ലാതെ ഇലകൾക്ക് മുകളിലൂടെ ഇട്ടാൽ യാതൊരു പ്രയോജനവും ഉണ്ടാകില്ല.
• മണ്ണിലെ ഈർപ്പം നിർബന്ധം: ഡോളമൈറ്റ് മണ്ണിൽ ഇറങ്ങിച്ചെല്ലാനും സജീവമാകാനും (activate) മണ്ണിൽ അത്യാവശ്യം ഈർപ്പം ഉണ്ടായിരിക്കേണ്ടത് നിർബന്ധമാണ്.
• വളപ്രയോഗത്തിനുള്ള ഇടവേള: ഡോളമൈറ്റ് ഇട്ടതിന് ശേഷം ഉടനെ തന്നെ മറ്റ് വളങ്ങൾ നൽകരുത്. 7 മുതൽ 10 ദിവസം വരെ ഇടവേള നൽകിയ ശേഷം മാത്രം മറ്റു വളങ്ങൾ പ്രയോഗിക്കുക.
• ദീർഘകാല സംരക്ഷണം: ഗുണനിലവാരമുള്ള ഖനിജമിത്ര പോലെയുള്ള ഡോളമൈറ്റ് പ്രയോഗിക്കുന്നത് വഴി 60 മുതൽ 120 ദിവസത്തോളം മണ്ണിലെ pH വ്യത്യാസപ്പെടാതെ സംരക്ഷിക്കാൻ സാധിക്കും.

കക്ക മോശമാണ് എന്നല്ല, മറിച്ച് കാൽസ്യത്തിനൊപ്പം മഗ്നീഷ്യവും സിങ്കും ബോറോണും ലഭിക്കുന്നത് വഴി ഡോളമൈറ്റ് കൂടുതൽ ഉപകാരപ്രദമാകുന്നു.

Published 22 hours ago