Info
22 Jun 2026, 07:27 AM
കേരളത്തിൽ നാളെ എല്ലാ ജില്ലകളിലും മഴയ്ക്ക് സാധ്യത;
സംസ്ഥാനത്ത് നാളെ (തിങ്കളാഴ്ച) എല്ലാ ജില്ലകളിലും വ്യാപകമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ റിപ്പോർട്ട്. മധ്യകേരളത്തിലും തെക്കൻ ജില്ലകളിലും ഇതിനോടകം തന്നെ ശക്തമായ മഴ ആരംഭിച്ചിട്ടുണ്ട്
അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ എല്ലാ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ നേരിയ / ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു
നാളത്തെ മഴ മുന്നറിയിപ്പുകൾ
• വടക്കൻ കേരളം: നാളെ രാവിലെ മുതൽ വടക്കൻ കേരളത്തിൽ കൂടുതൽ മഴയ്ക്ക് സാധ്യതയുണ്ട്. കാസർകോട്, കണ്ണൂർ ജില്ലകളിൽ അതിശക്തമായ മഴ പ്രതീക്ഷിക്കുന്നു. ഉച്ചയോടെ കോഴിക്കോട് ജില്ലയിലും മഴ കനത്തേക്കും.
• മധ്യ-തെക്കൻ കേരളം: തൃശൂർ മുതൽ തെക്കോട്ടുള്ള ജില്ലകളിൽ സാധാരണ നിലയിലുള്ളതോ ഇടത്തരമോ ആയ മഴയ്ക്കാണ് സാധ്യത.
• നിലവിലെ സ്ഥിതി: എറണാകുളം ഉൾപ്പെടെയുള്ള മധ്യകേരളത്തിൽ കൂടുതൽ മഴമേഘങ്ങൾ എത്തുന്നതിനാൽ രാത്രി വൈകിയും ശക്തമായ മഴ തുടരും. വടക്കൻ കേരളത്തിൽ നിലവിൽ വലിയ മഴ ലഭിച്ചിട്ടില്ലെങ്കിലും, രാത്രി വൈകിയോ പുലർച്ചെയോ മഴയെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Published 21 hours ago