Info
23 Mar 2026, 08:14 AM
മുന്തിരിവണ്ടികൾക്കും വഴിമുട്ടി; ഗൾഫിലേക്കുള്ള കയറ്റുമതി നിലച്ചു, ടൺ കണക്കിന് ചരക്ക് തുറമുഖങ്ങളിൽ കുടുങ്ങി
അമേരിക്കയും ഇസ്രയേലും ഇറാനും തമ്മിലുള്ള സംഘർഷം രൂക്ഷമായതോടെമഹാരാഷ്ട്രയിലെ മുന്തിരി കർഷകരും വെട്ടിലായി. ഗൾഫ് രാജ്യങ്ങളിലേക്കുള്ള മുന്തിരി കയറ്റുമതി പാതിവഴിയിൽ നിലച്ചു. നവി മുംബൈയിലെ ജവഹർലാൽ നെഹ്റു പോർട്ട് അതോറിറ്റിയിൽ ആയിരക്കണക്കിന് ടൺ മുന്തിരിയാണ് ഇപ്പോൾ വിദേശത്തേക്ക് പോകാനാകാതെ കെട്ടിക്കിടക്കുന്നത്. കടൽ-വ്യോമ പാതകളിലെ അനിശ്ചിതത്വം കയറ്റുമതി സ്തംഭിപ്പിച്ചു.
കടൽ കടക്കാതെ 4000 ടൺ മുന്തിരി
ദുബായ് വഴി ഗൾഫ് വിപണികളിലേക്ക് കയറ്റുമതിക്ക് ഒരുക്കിയ 300 കണ്ടെയ്‌നറുകളിലായി ഏകദേശം 3,900 ടൺ മുന്തിരി ഇതിനകം കപ്പലുകളിൽ ലോഡ് ചെയ്‌തുകഴിഞ്ഞു. ഇതിനുപുറമെ, 700-ഓളം കണ്ടെയ്‌നറുകൾ തുറമുഖത്തും സമീപത്തെ കോൾഡ് സ്റ്റോറേജ് സൗകര്യങ്ങളിലുമായി ഷിപ്പിംഗ് ഷെഡ്യൂളുകൾക്കായി കാത്തിരിക്കുകയാണ്. ലക്ഷ്യസ്ഥാനത്ത് എത്താനാകാതെ ചരക്ക് നീക്കം വൈകുന്നത് വ്യാപാരികളെയും കയറ്റുമതിക്കാരെയും ഒരുപോലെ ആശങ്കയിലാക്കുന്നു.
വിലയിടിയുമോ? ആഭ്യന്തര വിപണിയിൽ ആശങ്ക
കയറ്റുമതിക്കായി കിലോയ്ക്ക് 120 മുതൽ 170 രൂപ വരെ നൽകിയാണ് വ്യാപാരികൾ കർഷകരിൽ നിന്ന് മുന്തിരി സംഭരിച്ചത്. എന്നാൽ അന്താരാഷ്ട്ര വിപണി അടഞ്ഞതോടെ, ഈ ഉന്നതനിലവാരമുള്ള മുന്തിരി കുറഞ്ഞ വിലയ്ക്ക് ആഭ്യന്തര വിപണിയിൽ വിൽക്കേണ്ടി വരുമോ എന്ന ഭീതിയിലാണ് ഇവർ. കയറ്റുമതി നിലച്ചാൽ പ്രാദേശിക വിപണികളിൽ മുന്തിരിയുടെ വരവ് കുതിച്ചുയരുകയും ഇത് വില കുത്തനെ ഇടിയാൻ കാരണമാവുകയും ചെയ്യും.
തോട്ടങ്ങളിൽ മുരടിക്കുന്നത് 16,000 ടൺ ഉൽപ്പന്നം
മഹാരാഷ്ട്ര മുന്തിരി ഉൽപ്പാദക അസോസിയേഷൻ്റെ കണക്കുകൾ പ്രകാരം സ്ഥിതി അതീവ ഗുരുതരമാണ്. തുറമുഖങ്ങളിലുള്ള 6,000 ടണ്ണിന് പുറമെ, ഏകദേശം 10,000 ടൺ കയറ്റുമതി നിലവാരമുള്ള മുന്തിരി ഇപ്പോഴും തോട്ടങ്ങളിൽ വിളവെടുപ്പിന് തയാറായി നിൽക്കുന്നു. ഗൾഫ് മേഖലയിലേക്കുള്ള കയറ്റുമതി പുനരാരംഭിച്ചില്ലെങ്കിൽ ആകെ 16,000 ടൺ മുന്തിരിയുടെ വിപണനത്തെ ഇത് നേരിട്ട് ബാധിക്കും.
റമദാൻ വിപണിക്ക് കടുത്ത തിരിച്ചടി
ഗൾഫ് രാജ്യങ്ങളിലെ റമദാൻ സീസൺ ലക്ഷ്യമിട്ടാണ് മഹാരാഷ്ട്രയിൽ നിന്ന് വൻതോതിൽ മുന്തിരി കയറ്റി അയക്കാറുള്ളത്. നോമ്പുകാലത്ത് ദുബായ് ഉൾപ്പെടെയുള്ള നഗരങ്ങളിൽ ഇന്ത്യൻ മുന്തിരിക്ക് വൻ ഡിമാൻഡാണ് ലഭിക്കാറുള്ളത്. എന്നാൽ സീസൺ പാരമ്യത്തിൽ നിൽക്കെ ഉണ്ടായ ഈ തടസ്സം കർഷകരുടെ പ്രതീക്ഷകൾക്ക് കരിനിഴൽ വീഴ്ത്തിയിരിക്കുകയാണ്. വിതരണ ശൃംഖല പുനഃസ്ഥാപിച്ചില്ലെങ്കിൽ കോടിക്കണക്കിന് രൂപയുടെ നഷ്ടമാണ് മേഖലയെ കാത്തിരിക്കുന്നത്.

Published 1 day ago