Info
03 Jul 2026, 01:33 PM
കർഷകർക്ക് വൻ ആശ്വാസമായി തമിഴ്നാട് സർക്കാർ; 75,000 രൂപ വരെയുള്ള കാർഷിക വായ്പകൾ എഴുതിത്തള്ളി മുഖ്യമന്ത്രി വിജയ്
തമിഴ്നാട്ടിലെ കർഷകർക്ക് വലിയ ആശ്വാസം നൽകിക്കൊണ്ട് കാർഷിക വായ്പകൾ എഴുതിത്തള്ളാനുള്ള നിർണായക പ്രഖ്യാപനവുമായി മുഖ്യമന്ത്രി സി. ജോസഫ് വിജയ്. സഹകരണ ബാങ്കുകളിൽ നിന്ന് കർഷകർ എടുത്ത 75,000 രൂപ വരെയുള്ള വായ്പകൾ പൂർണ്ണമായും എഴുതിത്തള്ളാനാണ് സർക്കാർ തീരുമാനിച്ചിരിക്കുന്നത്. നേരത്തെ പ്രഖ്യാപിച്ച വായ്പാ ഇളവ് പദ്ധതി കൂടുതൽ വിപുലീകരിച്ചാണ് ഈ പുതിയ ആനുകൂല്യം മുഖ്യമന്ത്രി പ്രഖ്യാപിച്ചത്.
• 75,000 രൂപ വരെയുള്ള വായ്പകൾക്ക് പൂർണ്ണ ഇളവ്: ഭൂമിയുടെ വിസ്തൃതി പരിഗണിക്കാതെ എല്ലാ വിഭാഗം കർഷകർക്കും (ചെറുകിട, നാമമാത്ര, വൻകിട കർഷകർ) ഈ ആനുകൂല്യം ലഭിക്കും.
• 35,000 രൂപയുടെ ഇളവ്: കർഷകർ എടുത്ത വായ്പാ തുക 75,000 രൂപയ്ക്ക് മുകളിലാണെങ്കിൽ, അവർക്ക് തുകയിൽ നിന്നും 35,000 രൂപയുടെ ഇളവ് ലഭിക്കുന്നതാണ്.
• കാലയളവ്: 2025 മെയ് 1 മുതൽ 2026 ഫെബ്രുവരി 28 വരെ സഹകരണ ബാങ്കുകളിൽ നിന്നും എടുത്ത കാർഷിക വായ്പകൾക്കാണ് പുതിയ ഇളവ് പദ്ധതി ബാധകമാവുക.
നേരത്തെ മെയ് അവസാന വാരം ചെറുകിട കർഷകർക്ക് 50,000 രൂപ വരെയുള്ള വായ്പകൾ എഴുതിത്തള്ളുമെന്നായിരുന്നു സർക്കാർ പ്രഖ്യാപിച്ചിരുന്നത്. എന്നാൽ എല്ലാ കർഷകർക്കും അർഹമായ ആനുകൂല്യം ലഭ്യമാക്കണമെന്ന ആവശ്യവുമായി കർഷക സംഘടനകൾ രംഗത്തെത്തി. ഇതിന് പിന്നാലെയാണ് മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ഉന്നതതല യോഗം ചേർന്ന് വായ്പാ ഇളവ് തുക 75,000 ആയി ഉയർത്താനും എല്ലാ കർഷകരെയും പദ്ധതിയിൽ ഉൾപ്പെടുത്താനും തീരുമാനിച്ചത്.
ഏകദേശം 14.43 ലക്ഷം കർഷകർക്ക് പുതുക്കിയ വായ്പാ ഇളവിന്റെ പ്രയോജനം ലഭിക്കുമെന്നാണ് സർക്കാർ വ്യക്തമാക്കുന്നത്. പദ്ധതി നടപ്പിലാക്കുന്നതിലൂടെ സംസ്ഥാന സർക്കാരിന് 5,932.23 കോടി രൂപയുടെ അധിക സാമ്പത്തിക ബാധ്യതയുണ്ടാകും. കാലാവസ്ഥാ വ്യതിയാനങ്ങളും കടബാധ്യതകളും മൂലം വലിയ സാമ്പത്തിക പ്രതിസന്ധി നേരിടുന്ന കാർഷിക മേഖലയ്ക്ക് ഈ തീരുമാനം ആശ്വാസമാകും.

Published 3 weeks ago