Cardamom Live
Login
വടക്കൻ കേരളത്തിൽ മഴ കനക്കുന്നു: അഞ്ച് ജില്ലകളിൽ ജാഗ്രതാ നിർദേശം
Back to News
Info 06 Jul 2026, 09:00 AM

വടക്കൻ കേരളത്തിൽ മഴ കനക്കുന്നു: അഞ്ച് ജില്ലകളിൽ ജാഗ്രതാ നിർദേശം

സംസ്ഥാനത്ത് വടക്കൻ ജില്ലകളിൽ അടുത്ത 24 മണിക്കൂറിനുള്ളിൽ മഴ കൂടുതൽ ശക്തമാകുമെന്ന് കാലാവസ്ഥാ മുന്നറിയിപ്പ്. ഇന്ന് അർദ്ധരാത്രിയോടെയോ നാളെ പുലർച്ചെയോടെയോ മഴയുടെ ശക്തി വർദ്ധിക്കാൻ സാധ്യതയുണ്ട്.

കനത്ത മഴ പ്രതീക്ഷിക്കുന്ന ജില്ലകൾ:
• കാസർഗോഡ്
• കണ്ണൂർ
• വയനാട്
• കോഴിക്കോട്
• മലപ്പുറം
ഈ അഞ്ച് ജില്ലകളിലും അതിശക്തമായ മഴയ്ക്കുള്ള സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് നിർദേശമുണ്ട്.

മഴ ശക്തമാകാനുള്ള കാരണങ്ങൾ:

പ്രധാനമായും രണ്ട് കാലാവസ്ഥാ മാറ്റങ്ങളാണ് കേരളത്തിൽ വീണ്ടും മഴ കനക്കാൻ കാരണമാകുന്നത്:
1. ബംഗാൾ ഉൾക്കടലിലെ ന്യൂനമർദ്ദം: ബംഗാൾ ഉൾക്കടലിൽ പുതിയതായി രൂപപ്പെട്ട ന്യൂനമർദ്ദം ഒഡീഷ തീരത്തേക്ക് പ്രവേശിക്കുന്നത് മഴയെ സ്വാധീനിക്കുന്നുണ്ട്.
2. ന്യൂനമർദ്ദ പാത്തി (Offshore Trough): അറബിക്കടലിൽ ഗുജറാത്ത്‌ തീരം മുതൽ കർണാടകയിലെ മംഗലാപുരം തീരം വരെ നിലനിന്നിരുന്ന ന്യൂനമർദ്ദ പാത്തി നാളെയോടെ വടക്കൻ കേരളത്തിലെ കോഴിക്കോട് തീരം വരെ നീളും. ഇതാണ് വടക്കൻ ജില്ലകളിൽ മഴ അതിശക്തമാകാനുള്ള പ്രധാന കാരണം.

തീരപ്രദേശങ്ങളിലും മലയോര മേഖലകളിലും താമസിക്കുന്നവർ പ്രത്യേക ജാഗ്രത പാലിക്കേണ്ടതാണ്.

Published 2 weeks ago