Info
25 Mar 2026, 08:47 PM
കൊപ്ര വിലയിൽ ഉണർവ്, വെളിച്ചെണ്ണയ്ക്ക് ആവശ്യക്കാർ കുറഞ്ഞു.
വിനിമയ വിപണിയിൽ ജാപ്പനീസ് യെന്നിനെ ബാധിച്ച മാന്ദ്യം ഏഷ്യൻ റബറിന് താൽക്കാലിക താങ്ങ് പകർന്നു. അവധി വ്യാപാരത്തിൽ റബർ കിലോ 369 യെൻ വരെ കയറിയതിൻ്റെ ചുവട് പിടിച്ച് ബാങ്കോക്കിലും ഉൽപ്പന്നം മികവ് കാണിച്ചു. രാജ്യാന്തര വിപണിയിലെ ഷീറ്റ് ക്ഷാമം പെടുന്നനെ വിട്ടുമാറാൻ ഇടയുണ്ട്. ആഫ്രിക്കൻ രാജ്യങ്ങളിൽ ഉൽപാദനം വർധിക്കുന്നത് വരും മാസങ്ങളിൽ റബർ ലഭ്യത പതിവിലും ഉയർത്താം. ഐവറി കോസ്റ്റ്, നൈജീരിയ, ഘാന, ലൈബീരിയ, കാമറൂൺ തുടങ്ങിയ രാജ്യങ്ങൾ നേരത്തെ കൊക്കോയെ തഴഞ്ഞ് റബറിൽ ഭാഗ്യ പരീക്ഷണത്തിന് ഇറങ്ങി. ഐവറി കോസ്റ്റിൽ മാത്രം 20 ലക്ഷം ടൺ റബറിൻ്റെ ഉൽപാദനമാണ് പ്രതീക്ഷിക്കുന്നത്. കേരളത്തിൽ വരണ്ട കാലാവസ്ഥയിൽ റബർ വെട്ട് നിലച്ചു. നാലാം ഗ്രേഡ് കിലോ 220 രൂപയിലും ലാറ്റക് 143 രൂപയിലും വ്യാപാരം നടന്നു.
കൊച്ചിയിൽ കൊപ്ര വിലയിൽ ഉണർവ് ദൃശ്യമായെങ്കിലും എണ്ണ മാർക്കറ്റ് സ്റ്റെഡിയാണ്. പ്രദേശിക വിപണികളിൽ നിന്നും വെളിച്ചെണ്ണയ്ക്ക് ആവശ്യക്കാർ കുറഞ്ഞതിനാൽ തിരക്കിട്ടുള്ള ചരക്ക് സംഭരണത്തിന് വിപണി വൃത്തങ്ങൾ ഉത്സാഹിച്ചില്ല. അതേ സമയം ഈസ്റ്റർ അടുത്തതിനാൽ എണ്ണ മാർക്കറ്റ് ചൂടുപിടിക്കാനുള്ള എല്ലാ സാധ്യതകളും നിലവിലുണ്ട്. വെളിച്ചെണ്ണ ക്വിന്റലിന് 29,600 രൂപയിൽ തുടർച്ചയായ 17 ദിവസവും വിപണനം നടന്നു. കഴിഞ്ഞ ദിവസങ്ങളിൽ വൻ കുതിച്ചു ചാട്ടം കാഴ്ച്ചവെച്ച തമിഴ്നാട്ടിൽ ഇന്ന് നാളികേരോൽപ്പന്നങ്ങൾ സ്റ്റെഡി നിലവാരത്തിൽ നീങ്ങി.
ഏലക്ക ലേലത്തിന് വീണ്ടും കൂടുതൽ ചരക്ക് വിൽപ്പനയ്ക്ക് എത്തി. രാവിലെ നടന്ന ലേലത്തിൽ മൊത്തം 77,229 കിലോഗ്രാം ചരക്ക് വന്നതിൽ 77,088 കിലോയും വിറ്റഴിഞ്ഞു. ആഭ്യന്തര വ്യാപാരികളിൽ നിന്നും ശക്തമായ വാങ്ങൽ താൽപര്യം അനുഭവപ്പെട്ടു. വലുപ്പം കൂടിയ ഇനങ്ങൾ ശേഖരിക്കാൻ കയറ്റുമതി സമൂഹവും ഉത്സാഹിച്ചു. ശരാശരി ഇനം ഏലക്ക കിലോ 2307 രൂപയിലും മികച്ചയിനങ്ങൾ 3210 രൂപയിലും കൈമാറി

Published 21 hours ago