Cardamom Live
Login
തീവ്ര ന്യൂനമർദ്ദം തുടരുന്നു: വടക്കൻ കേരളത്തിൽ ഇന്നും കനത്ത മഴയ്ക്ക് സാധ്യത; അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട്
Back to News
Info 07 Jul 2026, 08:23 AM

തീവ്ര ന്യൂനമർദ്ദം തുടരുന്നു: വടക്കൻ കേരളത്തിൽ ഇന്നും കനത്ത മഴയ്ക്ക് സാധ്യത; അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട്

തീവ്ര ന്യൂനമർദ്ദം കരകയറി ജാർഖണ്ഡിന് മുകളിലെത്തിയെങ്കിലും വടക്കൻ കേരളത്തിൽ ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത. ഗുജറാത്ത് മുതൽ വടക്കൻ കേരളം വരെ പുതിയൊരു ന്യൂനമർദ്ദ പാത്തി (Trough) കൂടി രൂപപ്പെട്ടതാണ് മഴ വീണ്ടും ശക്തിപ്പെടാൻ കാരണമായിരിക്കുന്നത്.

മഴ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിൽ വടക്കൻ ജില്ലകളായ മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് എന്നിവിടങ്ങളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കോഴിക്കോട് ജില്ലയുടെ കിഴക്കൻ മലയോര മേഖലകൾ ഉൾപ്പെടെ പലയിടങ്ങളിലും പുലർച്ചെ മുതൽ മഴ തുടരുകയാണ്.

ഈ മാസം 10-ാം തീയതിയോടെ കേരളത്തിൽ മഴയുടെ ശക്തി കുറയുമെന്നാണ് കാലാവസ്ഥാ നിരീക്ഷകരുടെ വിലയിരുത്തൽ.
Published 22 hours ago