Info
09 Jul 2026, 04:30 PM
2035-ഓടെ സമ്പന്ന രാജ്യങ്ങളിലെ കർഷകരുടെ വരുമാനം ദക്ഷിണേഷ്യയെക്കാൾ 20 മടങ്ങ് വർദ്ധിക്കും: ഒ.ഇ.സി.ഡി - എഫ്.എ.ഒ റിപ്പോർട്ട്
അടുത്ത ഒരു ദശാബ്ദത്തിനുള്ളിൽ ആഗോള കാർഷിക രംഗത്ത് വലിയ മാറ്റങ്ങൾ ഉണ്ടാകുമെന്നും, എന്നാൽ വികസിത - വികസ്വര രാജ്യങ്ങളിലെ കർഷകർ തമ്മിലുള്ള സാമ്പത്തിക അന്തരം ഇനിയും വർദ്ധിക്കുമെന്നും പുതിയ പഠന റിപ്പോർട്ട്. ഓർഗനൈസേഷൻ ഫോർ ഇക്കണോമിക് കോ-ഓപ്പറേഷൻ ആൻഡ് ഡെവലപ്‌മെന്റും (OECD) ഐക്യരാഷ്ട്രസഭയുടെ ഫുഡ് ആൻഡ് അഗ്രികൾച്ചർ ഓർഗനൈസേഷനും (FAO) സംയുക്തമായി പുറത്തിറക്കിയ 'അഗ്രികൾച്ചറൽ ഔട്ട്‌ലുക്ക് 2026-2035' റിപ്പോർട്ടിലാണ് ഈ വിവരങ്ങളുള്ളത്.
● വരുമാനത്തിലെ ഭീമമായ അന്തരം
2035 ആകുമ്പോഴേക്കും ഉയർന്ന വരുമാനമുള്ള രാജ്യങ്ങളിലെ കർഷകരുടെ പ്രതിവർഷ വരുമാനം ശരാശരി 22,155 ഡോളറായി (ഏകദേശം 18 ലക്ഷം രൂപ) ഉയരുമെന്നാണ് റിപ്പോർട്ട് പറയുന്നത്. എന്നാൽ, ഇന്ത്യ ഉൾപ്പെടുന്ന ദക്ഷിണേഷ്യയിലെയും സബ് സഹാറൻ ആഫ്രിക്കയിലെയും കർഷകരുടെ പ്രതിവർഷ വരുമാനം വെറും 1,100 ഡോളറായി (ഏകദേശം 92,000 രൂപ) ചുരുങ്ങും. അതായത്, സമ്പന്ന രാജ്യങ്ങളിലെ കർഷകരെ അപേക്ഷിച്ച് നോക്കുമ്പോൾ ദരിദ്ര - വികസ്വര രാജ്യങ്ങളിലെ കർഷകരുടെ വരുമാനം 20 മടങ്ങ് താഴെയായിരിക്കും. നിലവിൽ ദക്ഷിണേഷ്യൻ - ആഫ്രിക്കൻ മേഖലകളിലെ കർഷകരുടെ ശരാശരി വരുമാനം 930 ഡോളറാണ്. അടുത്ത പത്ത് വർഷം കൊണ്ട് ഇതിൽ വെറും 170 ഡോളറിന്റെ വർദ്ധനവ് മാത്രമാണ് പ്രതീക്ഷിക്കുന്നത്.
● ഉൽപ്പാദന വർദ്ധനവിന് കാരണം സാങ്കേതികവിദ്യ
അടുത്ത പത്ത് വർഷത്തിനുള്ളിൽ ആഗോള കാർഷിക ഉൽപ്പാദനത്തിൽ 13 ശതമാനം വർദ്ധനവുണ്ടാകുമെന്ന് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. എന്നാൽ ഇതിന്റെ ഗുണം എല്ലാ രാജ്യങ്ങൾക്കും ഒരുപോലെ ലഭിക്കില്ല. ഉയർന്ന വരുമാനമുള്ള വടക്കേ അമേരിക്ക, പടിഞ്ഞാറൻ യൂറോപ്പ്, ഓഷ്യാനിയ തുടങ്ങിയ പ്രദേശങ്ങളിലാകും ഉൽപ്പാദനക്ഷമത ഏറ്റവും കൂടുതലുണ്ടാകുക.
കൂടുതൽ ഭൂമി, യന്ത്രവൽക്കരണം, നൂതന സാങ്കേതികവിദ്യകളുടെ ഉപയോഗം, ഉയർന്ന നിക്ഷേപം എന്നിവയാണ് സമ്പന്ന രാജ്യങ്ങളിലെ കർഷകരെ സഹായിക്കുന്നത്. വിലക്കയറ്റത്തേക്കാൾ ഉൽപ്പാദനക്ഷമതയിലുണ്ടാകുന്ന ഈ മുന്നേറ്റമാണ് അവരുടെ വരുമാനം വർദ്ധിപ്പിക്കുന്നത്.
● ഭക്ഷ്യസുരക്ഷയും പാരിസ്ഥിതിക വെല്ലുവിളികളും
വരുമാനത്തിലുള്ള ഈ അന്തരം ആഗോള തലത്തിലെ ഭക്ഷ്യസുരക്ഷയെയും സാരമായി ബാധിക്കുമെന്ന് റിപ്പോർട്ട് മുന്നറിയിപ്പ് നൽകുന്നു. സമ്പന്ന രാജ്യങ്ങളിൽ അമിതമായ ഭക്ഷണ ഉപഭോഗം തുടരുമ്പോൾ, സബ് സഹാറൻ ആഫ്രിക്ക പോലുള്ള പ്രദേശങ്ങൾ കുറഞ്ഞ വരുമാനവും സാമ്പത്തിക പ്രതിസന്ധികളും കാരണം പോഷകാഹാരക്കുറവും ഭക്ഷ്യ അരക്ഷിതാവസ്ഥയും നേരിടേണ്ടി വരും.
കൂടാതെ, ഉൽപ്പാദനം വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി കൃഷിസ്ഥലങ്ങളും കന്നുകാലികളുടെ എണ്ണവും വർദ്ധിപ്പിക്കേണ്ടി വരും. ഇത് കാർഷിക മേഖലയിൽ നിന്നുള്ള ഹരിതഗൃഹ വാതക (Greenhouse Gas) പുറന്തള്ളൽ 6.5 ശതമാനമായി ഉയർത്തുമെന്നും റിപ്പോർട്ട് ആശങ്കപ്പെടുന്നു. ഇതിൽ 77 ശതമാനവും കന്നുകാലി വളർത്തലിൽ നിന്നും, ബാക്കി 23 ശതമാനം രാസവളങ്ങളുടെ ഉപയോഗത്തിൽ നിന്നുമായിരിക്കും.

Published 16 hours ago