Info
13 Jul 2026, 07:46 AM
ഏലക്കാ വിപണി തകർക്കാൻ അനുവദിക്കില്ല: കാർഡമം പ്ലാന്റേഴ്സ് ഫെഡറേഷൻ
ഏലക്കായുടെ വില ഉയരുന്ന ഓരോ ഘട്ടത്തിലും വിപണിയിൽ അനാവശ്യ ആശങ്കയും ആശയക്കുഴപ്പവും സൃഷ്ടിച്ച് വിലയെ സ്വാധീനിക്കാൻ ശ്രമിക്കുന്ന ചില തൽപര കക്ഷികൾ വീണ്ടും സജീവമായതായി കാർഡമം പ്ലാന്റേഴ്സ് ഫെഡറേഷൻ.
'എൽ നിനോ'യെ സംബന്ധിച്ച കേന്ദ്ര സർക്കാർ സ്ഥാപനങ്ങളുടെ പഠന റിപ്പോർട്ടുകളെ തെറ്റായി വ്യാഖ്യാനിച്ച് ഏലക്കാ മേഖലയെക്കുറിച്ച് അടിസ്ഥാനരഹിതമായ പ്രചാരണങ്ങൾ നടത്തുന്നത് അതീവ ഗൗരവമുള്ള വിഷയമാണ്. എൽ നിനോയുമായി ബന്ധപ്പെട്ട് കേന്ദ്ര കാലാവസ്ഥാ വകുപ്പും കേന്ദ്ര കൃഷി മന്ത്രാലയവും ഉൾപ്പടെയുള്ള സ്ഥാപനങ്ങൾ ശാസ്ത്രീയ പഠനങ്ങളും റിപ്പോർട്ടുകളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. അവ വളച്ചൊടിച്ച് വിപണിയെ തെറ്റിദ്ധരിപ്പിക്കുന്ന പ്രചാരണങ്ങൾ നടത്തുന്നത് കർഷകരുടെയും വ്യവസായത്തിന്റെയും താൽപര്യങ്ങൾക്ക് വിരുദ്ധമാണ്.
വിവിധ തോട്ടങ്ങളിൽ നിന്നുള്ള നേരിട്ടുള്ള വിവരങ്ങളും ഉൽപാദന കണക്കുകളും അടിസ്ഥാനമാക്കി എൽ നിനോയുടെ യഥാർത്ഥ സ്വാധീനവും ഏലക്കാ മേഖലയിലെ ഉൽപാദന സാഹചര്യവും വിലയിരുത്തുന്ന സമഗ്ര പഠന റിപ്പോർട്ട് ഫെഡറേഷൻ ഉടൻ പ്രസിദ്ധീകരിക്കും. വിപണിയെ കൃത്രിമമായി സ്വാധീനിക്കാനോ കർഷകരെ സാമ്പത്തികമായി ദുർബലപ്പെടുത്താനോ ലക്ഷ്യമിട്ടുള്ള തെറ്റായ പ്രചാരണങ്ങൾ തുടരുകയാണെങ്കിൽ, ബന്ധപ്പെട്ട രേഖകളും തെളിവുകളും സഹിതം നിയമപരവും ഭരണപരവുമായ എല്ലാ നടപടികളും സ്വീകരിക്കാൻ കാർഡമം പ്ലാന്റേഴ്സ് ഫെഡറേഷൻ നിർബന്ധിതമാകും.
ഏലക്കാ കർഷകരോട് വ്യാജ പ്രചാരണങ്ങളിൽ വീഴാതെ ഔദ്യോഗിക വിവരങ്ങളും ശാസ്ത്രീയ പഠനങ്ങളും മാത്രമേ വിശ്വസിക്കാവൂ എന്നും ഫെഡറേഷൻ അഭ്യർത്ഥിച്ചു.

Published 1 day ago