Info
14 Jul 2026, 10:35 AM
കർഷകർക്ക് താങ്ങായി 'ഡ്രോൺ ദീദി'; കൃഷിയിടങ്ങളിൽ വളമിടാനും മരുന്നുതളിക്കാനും ഇനി കുടുംബശ്രീ വനിതകൾ പറന്നെത്തും
പാടത്ത് വളമിടാനും കീടനാശിനി തളിക്കാനും പണിക്കാരെ കിട്ടാനില്ലാത്ത ബുദ്ധിമുട്ട് കാസർകോട്ടെ കർഷകർക്ക് ഇനി മറക്കാം. മണിക്കൂറുകളെടുക്കുന്ന ജോലികൾ മിനിറ്റുകൾക്കകം ഡ്രോണുകളുപയോഗിച്ച് കൃത്യതയോടെ ചെയ്തുതീർക്കാൻ കുടുംബശ്രീയിലെ 'ഡ്രോൺ ദീദി'മാർ സജ്ജമായിക്കഴിഞ്ഞു. കേന്ദ്ര സർക്കാരിന്റെ 'നമോ ഡ്രോൺ ദീദി' പദ്ധതിയുടെ ഭാഗമായി പരിശീലനം ലഭിച്ച വനിതകളാണ് ഈ മാറ്റത്തിന് ചുക്കാൻ പിടിക്കുന്നത്.
കഴിഞ്ഞ രണ്ടു വർഷത്തിനിടെ ജില്ലയിലെ 228 കർഷകരുടെ 600 ഏക്കറോളം കൃഷിയിടങ്ങളിലാണ് 7 കുടുംബശ്രീ അംഗങ്ങൾ ഡ്രോൺ വഴി സേവനം നൽകിയത്. ജോലികൾ വേഗത്തിൽ തീർക്കാനും കർഷകരുടെ അധ്വാനഭാരം കുറയ്ക്കാനും ഇതിലൂടെ സാധിക്കുന്നുണ്ട്. പദ്ധതി വൻ വിജയമായതോടെ ഇത് കൂടുതൽ വിപുലീകരിക്കാനുള്ള ഒരുക്കത്തിലാണ് കുടുംബശ്രീ ഇപ്പോൾ. കർഷകർക്കും കുടുംബശ്രീ അംഗങ്ങൾക്കും ഒരുപോലെ ഗുണകരമാവുകയാണ് ഈ നൂതന സാങ്കേതികവിദ്യ.

Published 1 month ago