Info
22 Jul 2026, 09:56 AM
റബ്ബറിന്റെ താങ്ങുവില 250 രൂപയായി വർധിപ്പിച്ചു; ധനകാര്യ വകുപ്പ് ഉത്തരവിറക്കി
കേരളത്തിൽ റബ്ബറിന്റെ താങ്ങുവില കിലോഗ്രാമിന് 250 രൂപയായി വർധിപ്പിച്ച് സംസ്ഥാന സർക്കാർ ഔദ്യോഗികമായി ഉത്തരവിറക്കി.
റബ്ബർ കർഷകരെ സഹായിക്കാനായി നടപ്പിലാക്കിയ 'റബ്ബർ ഉൽപ്പാദന ഇന്‍സെന്റീവ് പദ്ധതി' (RPIS) പ്രകാരമാണ് താങ്ങുവില 200 രൂപയിൽ നിന്നും 250 രൂപയായി ഉയർത്തിയത്.
ഉൽപ്പാദനച്ചെലവ് വർധിച്ച സാഹചര്യത്തിൽ റബ്ബറിന്റെ താങ്ങുവില ഉയർത്തണമെന്ന് കർഷകരും റബ്ബർ ഉത്പാടക സംഘങ്ങളും ജനപ്രതിനിധികളും നിരന്തരം ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ മുഖ്യമന്ത്രി ബജറ്റിൽ പ്രഖ്യാപിച്ച വാഗ്ദാനമാണ് ഇപ്പോൾ ഉത്തരവിലൂടെ സർക്കാർ നടപ്പിലാക്കിയിരിക്കുന്നത്.
പുതിയ താങ്ങുവില വ്യവസ്ഥകൾ പ്രകാരം, ജൂലൈ 3 മുതൽ ഉള്ള ബില്ലുകൾക്ക് ഈ വർധനവ് ബാധകമാകും. റബ്ബർ കർഷകർക്ക് ഏറെ ആശ്വാസം പകരുന്നതാണ് സർക്കാരിന്റെ ഈ തീരുമാനം.

Published 21 hours ago