Info
27 Jul 2026, 06:06 AM
അടുത്ത ദിവസങ്ങളിൽ കേരളത്തിൽ എല്ലാ ജില്ലകളിലും മഴ സാധ്യത
വരുന്ന ഒരു വാരം കേരളത്തിൽ എല്ലാ ജില്ലകളിലും മഴ സാധ്യത.പ്രത്യേകിച്ച് കാസർഗോഡ് മുതൽ ആലപ്പുഴ കോട്ടയം പത്തനംതിട്ട ജില്ലവരെ. കേരളത്തിൽ വരുന്ന ദിവസങ്ങളിൽ പൊതുവിൽ മൂടികെട്ടിയ മേഘാവൃതമായ കാലാവസ്ഥ അനുഭവപ്പെടും. മിക്ക ദിവസങ്ങളിലും ഇടവിട്ട സമയങ്ങളിൽ മഴ പ്രതീക്ഷിക്കണം.ഏറിയും കുറഞ്ഞും ഈ ഒരു വാരം മഴ ലഭിച്ചുകൊണ്ടിരിക്കും. ഇതിൽ വരുന്ന വെള്ളി ശനി ഞായർ ദിവസങ്ങളിൽ മഴ കനക്കും.വ്യാപകമായി മഴ ലഭിക്കാൻ സാധ്യത.തെക്കൻ ജില്ലകളിൽ ഉൾപ്പെടെ ശക്തമായ മഴ ഈ ദിവസങ്ങളിൽ ലഭിക്കും.
Published 3 weeks ago