Info
28 Jul 2026, 11:39 AM
ഭക്ഷ്യസംസ്കരണ സംരംഭങ്ങൾ തുടങ്ങാൻ സർക്കാരിന്റെ വൻ ആനുകൂല്യങ്ങൾ; 10 ലക്ഷം രൂപ വരെ സബ്സിഡി
ചെറുകിട ഭക്ഷ്യസംസ്കരണ യൂണിറ്റുകൾ തുടങ്ങാനും, നിലവിലുള്ളവ വിപുലീകരിക്കാനും സംരംഭകർക്ക് മികച്ച അവസരമൊരുക്കി സർക്കാരിന്റെ പുതിയ പദ്ധതികൾ. കേന്ദ്ര-സംസ്ഥാന സർക്കാരുകൾ സംയുക്തമായി നടപ്പിലാക്കുന്ന പി.എം.എഫ്.എം.ഇ (PMFME - പ്രധാൻമന്ത്രി ഭക്ഷ്യ സംസ്കരണ സംരംഭങ്ങളുടെ രൂപവൽക്കരണ പദ്ധതി) വഴിയാണ് വ്യവസായ വകുപ്പും കൃഷിവകുപ്പും ചേർന്ന് സൂക്ഷ്മ ഭക്ഷ്യ സംസ്കരണ സംരംഭങ്ങൾക്ക് സാമ്പത്തിക, സാങ്കേതിക പിന്തുണ നൽകുന്നത്.
60:40 എന്ന അനുപാതത്തിൽ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ഫണ്ട് കണ്ടെത്തുന്ന ഈ പദ്ധതിയിലൂടെ ഒട്ടേറെ ചെറുകിട സംരംഭകർക്ക് വലിയ ആശ്വാസമാണ് ലഭിക്കുന്നത്.
● പദ്ധതിയുടെ പ്രധാന സവിശേഷതകൾ:
ക്രെഡിറ്റ് ലിങ്ക്ഡ് സബ്സിഡി: യോഗ്യതയുള്ള പ്രോജക്റ്റ് ചെലവിന്റെ 35% വരെ ഗ്രാന്റ് ആയി ലഭിക്കും. ഒരു യൂണിറ്റിന് പരമാവധി 10 ലക്ഷം രൂപ വരെയാണ് സബ്സിഡി ലഭിക്കുക.
ഗുണഭോക്തൃ വിഹിതം: പദ്ധതി ചെലവിന്റെ വെറും 10% തുക മാത്രം സംരംഭകൻ സ്വന്തമായി കണ്ടെത്തിയാൽ മതി. ബാക്കി തുക ബാങ്ക് വായ്പയായി ലഭ്യമാക്കും.
ആർക്കൊക്കെ അപേക്ഷിക്കാം?: വ്യക്തികൾ, പ്രൊപ്രൈറ്റർഷിപ്പ്/പാർട്ണർഷിപ്പ് സ്ഥാപനങ്ങൾ, കർഷക ഉൽപാദക സംഘങ്ങൾ (FPO), കുടുംബശ്രീ ഉൾപ്പെടെയുള്ള സ്വയം സഹായ സംഘങ്ങൾ (SHG), സഹകരണ സംഘങ്ങൾ എന്നിവർക്ക് അപേക്ഷിക്കാം.
സ്വയം സഹായ സംഘങ്ങൾക്ക് പ്രത്യേക സഹായം: ഫുഡ് പ്രോസസ്സിംഗ് നടത്തുന്ന SHG അംഗങ്ങൾക്ക് പ്രവർത്തന മൂലധനത്തിനും ചെറിയ ഉപകരണങ്ങൾ വാങ്ങുന്നതിനുമായി 40,000 രൂപ വരെ സഹായം നൽകും.
● ഒരു ജില്ല ഒരു ഉൽപ്പന്നം (ODOP):
ഓരോ ജില്ലയിലും ഏറ്റവും കൂടുതലായി ഉൽപ്പാദിപ്പിക്കുന്ന കാർഷിക വിളകളെ അടിസ്ഥാനമാക്കി മൂല്യവർധിത ഉൽപ്പന്നങ്ങൾ നിർമ്മിക്കുന്നതിനാണ് പദ്ധതി കൂടുതൽ മുൻഗണന നൽകുന്നത്.
- തിരുവനന്തപുരം, കൊല്ലം മരച്ചീനി / കിഴങ്ങുവർഗ്ഗങ്ങൾ
-കോട്ടയം, മലപ്പുറം, കോഴിക്കോട്, കണ്ണൂർ നാളികേരം (തേങ്ങ)
-പത്തനംതിട്ട, കാസർഗോഡ് ചക്ക
-ആലപ്പുഴ, തൃശൂർ അരി അധിഷ്ഠിത ഉൽപ്പന്നങ്ങൾ
-എറണാകുളം പൈനാപ്പിൾ
-ഇടുക്കി സുഗന്ധവ്യഞ്ജനങ്ങൾ
-വയനാട് പാൽ ഉൽപ്പന്നങ്ങൾ
-പാലക്കാട് വാഴപ്പഴം

Published 20 hours ago