Info
29 Jul 2026, 07:43 AM
കേരളത്തിൽ ഇന്ന് വ്യാപക മഴയ്ക്ക് സാധ്യത; എല്ലാ ജില്ലകളിലും മഴയെത്തുന്നു
പശ്ചിമ ബംഗാളിലും ഒഡിഷയിലും ന്യൂനമർദം കരകയറിയതിന്റെ സ്വാധഫലമായി കേരളത്തിൽ ഇന്ന് (ബുധൻ) വ്യാപകമായ മഴയ്ക്ക് സാധ്യത. പുലർച്ചെ മുതൽ സംസ്ഥാനത്തിന്റെ ഭൂരിഭാഗം മേഖലകളിലും മഴ ലഭിച്ചുതുടങ്ങി.
ഏതാനും ആഴ്ചകളായി മഴ മാറിനിന്നിരുന്ന ഇടുക്കി ജില്ലയിലും ഇന്ന് പുലർച്ചെയോടെ മഴയെത്തിയിട്ടുണ്ട്.
തെക്കൻ കേരളത്തിലെ തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ പൊതുവെ മഴ കുറവാണെങ്കിലും കൊല്ലം പുനലൂർ മേഖലയിലും കോട്ടയം, പത്തനംതിട്ട ഉൾപ്പെടെയുള്ള മറ്റ് തെക്കൻ ജില്ലകളിലും മഴ ലഭിക്കുന്നുണ്ട്.
നാളെയോടെ തിരുവനന്തപുരം, കൊല്ലം ജില്ലകളുടെ പടിഞ്ഞാറൻ മേഖലകളിലും മഴയെത്തുമെന്നാണ് പ്രവചനം.
വെള്ളിയാഴ്ചയ്ക്ക് ശേഷം കേരളത്തിൽ മഴ കൂടുതൽ ശക്തിപ്പെടാനാണ് സാധ്യത. വരുന്ന ശനി, ഞായർ ദിവസങ്ങളിൽ ശക്തമായ മഴ പ്രതീക്ഷിക്കാമെന്നും മെറ്റ്ബീറ്റ് വെതർ അറിയിച്ചു.
ജൂലൈ 28 മുതൽ ഓഗസ്റ്റ് രണ്ട് വരെ കേരളത്തിൽ മഴ ശക്തിപ്പെടുമെന്ന് നേരത്തെ തന്നെ റിപ്പോർട്ട് ചെയ്തിരുന്നു. വരും ദിവസങ്ങളിൽ പെയ്യുന്ന മഴയുടെ ഭൂരിഭാഗവും കടലിലാണ് പെയ്തുപോകുന്നതെങ്കിലും തെക്കൻ ജില്ലകളുടെ തീരദേശത്തും ഇടനാടുകളിലും ശക്തമായ മഴ ലഭിക്കും. കോഴിക്കോട്, കണ്ണൂർ ഉൾപ്പെടെയുള്ള വടക്കൻ ജില്ലകളിലും മറ്റ് തെക്കൻ ജില്ലകൾക്കൊപ്പം മഴയുണ്ടാകും. തിങ്കളാഴ്ച മുതൽ മഴ വീണ്ടും കുറഞ്ഞുതുടങ്ങുമെന്നാണ് വിലയിരുത്തൽ.

Published 21 hours ago