Info
01 Aug 2026, 12:25 PM
കാർഷിക മേഖലയ്ക്കായി ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിൽ 11 അംഗ 'സംസ്ഥാന അഗ്രിസ്റ്റാക്ക് ഡാറ്റാ ഗവേണൻസ് കമ്മിറ്റി' രൂപീകരിച്ച് കേരളം
സംസ്ഥാനത്തെ കാർഷിക മേഖലയുമായി ബന്ധപ്പെട്ട സുപ്രധാന വിവരങ്ങൾ (ഡാറ്റ) കാര്യക്ഷമമായി കൈകാര്യം ചെയ്യുന്നതിനായി ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിൽ 11 അംഗ 'സംസ്ഥാന അഗ്രിസ്റ്റാക്ക് ഡാറ്റാ ഗവേണൻസ് കമ്മിറ്റി' (State AgriStack Data Governance Committee - SADGC) രൂപീകരിച്ച് കേരള സർക്കാർ ഉത്തരവിറക്കി (ജൂലൈ 25-ലെ ഉത്തരവ്). കർഷകർക്കും കാർഷിക സമൂഹങ്ങൾക്കുമായി അഗ്രിസ്റ്റാക്ക് ഡാറ്റയുടെ സുരക്ഷിത സൂക്ഷിപ്പുകാരായി (fiduciary custodian) ഈ സമിതി പ്രവർത്തിക്കുമെന്ന് കൃഷി വകുപ്പ് വ്യക്തമാക്കി.
'സ്റ്റേറ്റ് കോർ ഹാൻഡ്‌ഓവർ സപ്പോർട്ട്' പ്രോഗ്രാമിന്റെ കീഴിൽ അഗ്രിസ്റ്റാക്കിന്റെ പൂർണ്ണ ഉടമസ്ഥാവകാശവും മേൽനോട്ടവും ഏറ്റെടുക്കുന്നതിനായി കേന്ദ്ര സർക്കാർ സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കുമായി 2025 സെപ്റ്റംബറിൽ പുറപ്പെടുവിച്ച മാർഗ്ഗനിർദ്ദേശങ്ങൾക്ക് അനുസൃതമായാണ് ഈ സമിതി രൂപീകരിച്ചിരിക്കുന്നത്.
● എന്താണ് അഗ്രിസ്റ്റാക്ക്?
കേന്ദ്ര സർക്കാരിന്റെ ഡിജിറ്റൽ അഗ്രികൾച്ചർ മിഷന്റെ (Digital Agriculture Mission) രണ്ട് പ്രധാന സ്തംഭങ്ങളിൽ ഒന്നായി വിഭാവനം ചെയ്തിട്ടുള്ള ഒരു ഡിജിറ്റൽ പബ്ലിക് ഇൻഫ്രാസ്ട്രക്ചറാണ് (DPI) അഗ്രിസ്റ്റാക്ക്. കർഷകരുടെ വിവരങ്ങൾ, അവരുടെ ഭൂമി, കൃഷി ചെയ്യുന്ന വിളകൾ എന്നിവയെക്കുറിച്ചുള്ള ആധികാരികവും ഏകീകൃതവുമായ വിവര സ്രോതസ്സാണിത്. അഗ്രിസ്റ്റാക്കിൽ പ്രധാനമായും മൂന്ന് ഡാറ്റാബേസുകളാണുള്ളത്:
1. കർഷകരുടെ രജിസ്ട്രി (Farmers' registry)
2. ജിയോ-റഫറൻസ്ഡ് വില്ലേജ് മാപ്പുകൾ (Geo-referenced village maps)
3. കൃഷി ചെയ്ത വിളകളുടെ രജിസ്ട്രി (Crop-sown registry)
കാർഷിക പദ്ധതികൾ നടപ്പിലാക്കുന്നതിനും സബ്‌സിഡികൾ കൃത്യമായി വിതരണം ചെയ്യുന്നതിനും സർക്കാർ ഈ ഡാറ്റയാണ് ഉപയോഗപ്പെടുത്തുക.
സമിതിയിലെ അംഗങ്ങൾ: അധ്യക്ഷൻ: ചീഫ് സെക്രട്ടറി , മെമ്പർ സെക്രട്ടറി: അഡീഷണൽ ചീഫ് സെക്രട്ടറിയും അഗ്രികൾച്ചറൽ പ്രൊഡക്ഷൻ കമ്മീഷണറും.
മറ്റ് അംഗങ്ങൾ: റവന്യൂ, നിയമം, ഇലക്ട്രോണിക്സ് ആൻഡ് ഐടി വകുപ്പ് സെക്രട്ടറിമാർ; കൃഷി വകുപ്പ്, കേരള സ്റ്റേറ്റ് ഐടി മിഷൻ, സർവേ ആൻഡ് ലാൻഡ് റെക്കോർഡ്സ്, കേരള സ്റ്റേറ്റ് റിമോട്ട് സെൻസിംഗ് ആൻഡ് എൻവയോൺമെന്റ് സെന്റർ എന്നിവയുടെ ഡയറക്ടർമാർ; ലാൻഡ് റവന്യൂ കമ്മീഷണർ; നാഷണൽ ഇൻഫോർമാറ്റിക്സ് സെന്റർ (NIC) സംസ്ഥാന കോ-ഓർഡിനേറ്റർ.

Published 22 hours ago