Info
04 Aug 2026, 08:27 AM
കേരളത്തിൽ മഴയ്ക്ക് ശമനമാകുന്നു; തീവ്രമഴയ്ക്ക് കാരണമായ ന്യൂനമർദ്ദവും ദുർബലമായി
കഴിഞ്ഞ കുറച്ചു ദിവസങ്ങളായി കേരളത്തിൽ കനത്ത മഴയ്ക്ക് കാരണമായിരുന്ന കാലാവസ്ഥാ സിസ്റ്റങ്ങൾ ദുർബലമാകുന്നു. സംസ്ഥാനത്ത് മഴയെ ശക്തിപ്പെടുത്തിയിരുന്ന ന്യൂനമർദ്ദവും ന്യൂനമർദ്ദ പാത്തിയും പൂർണ്ണമായി ഇല്ലാതായതാണ് ഇതിന് കാരണം. കൂടാതെ തമിഴ്നാടിന് മുകളിലുള്ള ചക്രവാതച്ചുഴിയുടെ ശക്തിയും കുറയുന്നതോടെ സംസ്ഥാനത്ത് വരും ദിവസങ്ങളിൽ മഴയുടെ കാഠിന്യം ഗണ്യമായി കുറയുമെന്നാണ് വിലയിരുത്തൽ.
തെക്കൻ ഗുജറാത്ത് തീരം മുതൽ വടക്കൻ കേരള തീരം വരെ നീണ്ടുനിന്നിരുന്ന ന്യൂനമർദ്ദ പാത്തി രാവിലെ ദുർബലമാവുകയും രാത്രിയോടെ പൂർണ്ണമായി ഇല്ലാതാവുകയും ചെയ്തു. ഇതിന് പുറമെ ഗുജറാത്തിന് മുകളിലുണ്ടായിരുന്ന ന്യൂനമർദ്ദവും ഇല്ലാതായിട്ടുണ്ട്. ഈ സിസ്റ്റം ഇപ്പോൾ വടക്കുകിഴക്കൻ രാജസ്ഥാനു മുകളിൽ ഒരു ചക്രവാതച്ചുഴിയായി മാറിയിരിക്കുകയാണ്.
നിലവിൽ വടക്കൻ തമിഴ്നാട് തീരത്തോട് ചേർന്ന് തെക്കൻ തമിഴ്നാടിന് മുകളിലായി സമുദ്രനിരപ്പിൽ നിന്ന് 5.8 കിലോമീറ്റർ ഉയരത്തിൽ ഒരു ചക്രവാതച്ചുഴി രൂപപ്പെട്ടിട്ടുണ്ട്. കേരളത്തിൽ മഴ വീണ്ടും ശക്തമാക്കാൻ നിലവിൽ ഈ ചക്രവാതച്ചുഴി അല്ലാതെ മറ്റ് കാലാവസ്ഥാ മാറ്റങ്ങൾ ഒന്നുമില്ലാത്ത സാഹചര്യമാണ് ഉള്ളത്. അതിനാൽ നിലവിലെ മഴയുടെ ശക്തി കുറയാനാണ് സാധ്യത. എങ്കിലും കാലാവസ്ഥാ സിസ്റ്റങ്ങൾ ദുർബലമായതിന് ശേഷവും കാലവർഷക്കാറ്റ് ഇപ്പോഴും ശക്തമായി തന്നെ കേരളത്തിലൂടെ കടന്നുപോകുന്നുണ്ട്.

Published 22 hours ago