Info
07 Aug 2026, 08:11 AM
സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു; 12 ജില്ലകളിൽ ജാഗ്രതാ നിർദ്ദേശം, നാളെയോടെ ആശ്വാസം
കേരള തീരത്ത് പടിഞ്ഞാറൻ കാറ്റ് അതിശക്തമായി തുടരുന്നതിനാൽ സംസ്ഥാനത്ത് വരുന്ന മണിക്കൂറുകളിലും കനത്ത മഴ തുടരുമെന്ന് കാലാവസ്ഥാ മുന്നറിയിപ്പ്. കടൽത്തീരത്ത് നാല് കിലോമീറ്റർ ഉയരത്തിൽ വരെ ശക്തമായ പടിഞ്ഞാറൻ കാറ്റ് നിലനിൽക്കുന്നത് മഴയ്ക്ക് അനുകൂല സാഹചര്യമൊരുക്കുന്നുണ്ട്.
● ഇന്ന് പൊതുവെ മഴദിനം
ഇന്ന് സംസ്ഥാനത്തുടനീളം പൊതുവെ മഴ ലഭിക്കുന്ന ദിവസമായിരിക്കും. ഇടവിട്ട് അതിശക്തമായ മഴയോ, ചില പ്രദേശങ്ങളിൽ ഒറ്റപ്പെട്ട അതിതീവ്ര മഴയോ ലഭിക്കാൻ സാധ്യതയുണ്ട്.
കനത്ത മഴ മുന്നറിയിപ്പുള്ള ജില്ലകൾ: പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ ജില്ലകളുടെ വിവിധ ഭാഗങ്ങളിൽ തുടർച്ചയായ ശക്തമായ/അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്.
മറ്റ് ജില്ലകൾ: പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലെ ചില പ്രദേശങ്ങളിലും ശക്തമായ മഴ പ്രതീക്ഷിക്കാം
● നാളെയോടെ മഴയുടെ ശക്തി കുറയും
നിലവിലെ മഴ സാഹചര്യം നാളെ ഉച്ചയോടെയോ രാത്രിയോടെയോ കൂടി മാറിത്തുടങ്ങും. നാളെയോടെ മഴയുടെ തീവ്രത കുറയുമെന്നും മഴ ലഭിക്കുന്ന പ്രദേശങ്ങളുടെ എണ്ണം ചുരുങ്ങുമെന്നും കാലാവസ്ഥാ പ്രവചനത്തിൽ പറയുന്നു.

Published 1 week ago