Info
27 Mar 2026, 09:10 PM
കൊപ്രയ്ക്ക് വിൽപ്പനക്കാർ കുറവ് ? റബറിനും ഇടിവ്.
ബാങ്കോക്കിൽ റബർ മികവ് കാഴ്ച്ചവെച്ചങ്കിലും അവധി വ്യാപാര കേന്ദ്രമായ ജപ്പാൻ ഒസാക്കയിൽ ഈ മാസം മൂന്നാം തവണയും 380 യെന്നിലെ പ്രതിരോധം തകർക്കാൻ റബർ നടത്തിയ ശ്രമം വിജയിച്ചില്ല. വാരാന്ത്യമായതിനാൽ നിക്ഷേപകർ ഉയർന്ന തലത്തിൽ ലാഭമെടുപ്പിന് മുൻ തൂക്കം നൽകിയത് കണ്ട് ഊഹക്കച്ചവടക്കാർ വിൽപ്പനയിലേയ്ക്ക് തിരിഞ്ഞു. ജപ്പാനിൽ റബർ 375 യെന്നിലേയ്ക്ക് വ്യാപാരാന്ത്യം തളർന്നു. ഈസ്റ്റർ അടുത്തിട്ടും മദ്ധ്യകേരളത്തിൽ റബറിന് വിൽപ്പനക്കാർ കുറവാണ്. ഉത്സവ ആവശ്യങ്ങൾക്കായി കർഷകർ ചരക്ക് ഇറക്കുമെന്ന കണക്ക് കൂട്ടലിലായിരുന്നു ഉത്തരേന്ത്യൻ ചെറുകിട വ്യവസായികളെങ്കിലും വരവ് ചുരുങ്ങിയതിനാൽ അവർ അഞ്ചാം ഗ്രേഡ് റബറിന് രണ്ട് രൂപ ഉയർത്തി കിലോ 218 ന് ശേഖരിച്ചു. നാലാം ഗ്രേഡ് 222 രൂപയിൽ വിപണനം നടന്നു.
കൊപ്രയ്ക്ക് വിൽപ്പനക്കാർ കുറഞ്ഞതിനിടയിൽ വൻകിട വ്യവസായികൾ കൈവശമുള്ള വെളിച്ചെണ്ണ വിറ്റുമാറാൻ തിടുക്കം കാണിച്ചു. കാങ്കയത്തെ മില്ലുകാർ കേരളത്തിലെ വ്യാപാരികളുമായി നിരന്തരം ബന്ധപ്പെടുന്നുണ്ടങ്കിലും വാങ്ങൽ താൽപര്യം ഇവിടെ ചുരുങ്ങിയത് മൂലം എണ്ണ വില 125 രൂപ കുറഞ്ഞ് ക്വിൻറ്റലിന് 22,350 രൂപയായി. കൊച്ചിയിൽ തുടർച്ചയായ മൂന്നാം വാരവും വെളിച്ചെണ്ണ 26,900 രൂപയിൽ സ്റ്റെഡിയാണ്.
ഏലക്ക ശേഖരിക്കാൻ ആഭ്യന്തര ഇടപാടുകാരും കയറ്റുമതിക്കാരും ഉത്സാഹിച്ചത് സ്റ്റോക്കിസ്‌റ്റുകൾക്ക് പ്രതീക്ഷ സമ്മാനിച്ചു. ഇന്നത്തെ ലേലത്തിന് എത്തിയ 25,584 കിലോഗ്രാം ഏലക്കയിൽ 25,052 കിലോയും വിറ്റഴിഞ്ഞു. വരണ്ട കാലാവസ്‌ഥ കണക്കിലെടുത്താൽ നിരക്ക് ഉയരുമെന്ന നിഗമത്തിലാണ് ഉൽപാദന മേഖല. പകൽ താപനില അടിക്കടി ഉയരുന്നതിനിടയിൽ പല തോട്ടങ്ങളും വരൾച്ച ഭീഷണിയെ അഭിമുഖീകരിക്കുന്നു. ശരാശരി ഇനം കിലോ 2335 രൂപയിലും മികച്ചയിനങ്ങൾ 2552 രൂപയിലും കൈമാറി.

Published 8 hours ago