Info
09 Aug 2026, 01:48 PM
കേരളത്തിൽ ഒറ്റപ്പെട്ട മഴ തുടരും
കഴിഞ്ഞ ദിവസങ്ങളിൽ കേരളത്തിൽ ലഭിച്ച അതിശക്തമായ മഴയ്ക്ക് വരും ദിവസങ്ങളിൽ ശമനമുണ്ടാകും. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ഒറ്റപ്പെട്ട ഇടത്തരം മഴയോ ശക്തമായ മഴയോ തുടരാനാണ് സാധ്യതയെന്ന് കാലാവസ്ഥാ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. എന്നാൽ ഓഗസ്റ്റ് 14, 15 തീയതികളിൽ കേരളത്തിൽ അല്പം വ്യാപകമായി മഴ ലഭിച്ചേക്കും.
ഒഡീഷയ്ക്ക് മുകളിലായി നിലനിൽക്കുന്ന ന്യൂനമർദ്ദം കേരളത്തിലെ കാലാവസ്ഥയെ കാര്യമായി ബാധിക്കാൻ സാധ്യതയില്ല. അതേസമയം, പസഫിക് സമുദ്രത്തിൽ രൂപപ്പെട്ട ഡോൾഫിൻ ചുഴലിക്കാറ്റ് ചൈന ലക്ഷ്യമാക്കി നീങ്ങുകയാണ്.
ഒഡീഷയ്ക്ക് മുകളിലായി നിലനിൽക്കുന്ന ന്യൂനമർദ്ദം കേരളത്തിലെ കാലാവസ്ഥയെ കാര്യമായി ബാധിക്കാൻ സാധ്യതയില്ല. അതേസമയം, പസഫിക് സമുദ്രത്തിൽ രൂപപ്പെട്ട ഡോൾഫിൻ ചുഴലിക്കാറ്റ് ചൈന ലക്ഷ്യമാക്കി നീങ്ങുകയാണ്.
Published 1 week ago