Info
09 Aug 2026, 01:59 PM
ഇഞ്ചി കൃഷിക്ക് ഭീഷണിയായി പുതിയ കുമിൾ രോഗം: കർഷകർക്ക് മുന്നറിയിപ്പും പ്രതിരോധ മാർഗങ്ങളും
കഴിഞ്ഞ സീസണിൽ ഇഞ്ചിക്കൃഷി ചെയ്ത കർഷകരെ ഏറെ ആശങ്കയിലാക്കിയ ഒന്നായിരുന്നു ഇഞ്ചിയിലകളിൽ കാണപ്പെട്ട പുതിയ രോഗം. ഇലകളിൽ കറുത്ത പുള്ളിക്കുത്തുകൾ വീഴുകയും ചെടികൾ പെട്ടെന്ന് നശിച്ചുപോകുകയും ചെയ്യുന്നതാണ് ഇതിന്റെ പ്രധാന ലക്ഷണം. പൈറികുലേറിയ വിഭാഗത്തിൽപെടുന്ന ഒരു കുമിളാണ് ഈ രോഗത്തിന് കാരണമെന്ന് പത്തനംതിട്ട കൃഷി വിജ്ഞാന കേന്ദ്രം (KVK) വ്യക്തമാക്കുന്നു.
● രോഗലക്ഷണങ്ങൾ:
- തുടക്കത്തിൽ ഇലകളിൽ മഞ്ഞനിറത്താൽ ചുറ്റപ്പെട്ട കറുപ്പ് മുതൽ കടും ഒലിവ് പച്ച വരെയുള്ള സൂചിമുന വലുപ്പത്തിലുള്ള പാടുകളായാണ് രോഗം പ്രത്യക്ഷപ്പെടുന്നത്.
- രോഗം മൂർച്ഛിക്കുന്നതോടെ ഇത് കൃഷിയിടത്തിൽ മുഴുവനായും വ്യാപിക്കും.
- തുടർന്ന് ഇലകൾ ഉണങ്ങുകയും ചെടികൾ ദ്രുതഗതിയിൽ പൂർണമായും നശിച്ചുപോകുകയും ചെയ്യും.
● പ്രതിരോധ മാർഗങ്ങളും മുൻകരുതലുകളും:
വരും സീസണിൽ ഈ രോഗത്തെ ചെറുക്കാൻ താഴെ പറയുന്ന മുൻകരുതലുകൾ സ്വീകരിക്കാവുന്നതാണ്:
1. വിത്ത് പരിചരണം: നടാനായി എപ്പോഴും ആരോഗ്യമുള്ളതും രോഗവിമുക്തവുമായ വിത്തുകൾ മാത്രം തെരഞ്ഞെടുക്കുക. നടുന്നതിന് മുൻപായി വിത്തുകൾ കുമിൾനാശിനി ലായനിയിൽ 30 മിനിറ്റ് നേരം മുക്കിവെക്കണം. ശേഷം തണലിൽ ഉണക്കിയെടുത്ത വിത്തുകൾ മാത്രം നടാൻ ഉപയോഗിക്കുക.
2. മരുന്ന് പ്രയോഗം: ഇഞ്ചി നട്ടശേഷം മൂന്നാം മാസവും നാലാം മാസവും പ്രതിരോധ നടപടിയായി മരുന്ന് തളിക്കണം. 'പ്രോപ്പിക്കോനാസോൾ' (Propiconazole) ഒരു മില്ലി ഒരു ലീറ്റർ വെള്ളത്തിൽ എന്ന തോതിലോ, അല്ലെങ്കിൽ കാർബെൻറാസിം 25% EC + മാംഗോസെബ്ബ് 63% WP രണ്ട് ഗ്രാം ഒരു ലീറ്റർ വെള്ളത്തിൽ എന്ന തോതിലോ കലർത്തി തളിച്ചു കൊടുക്കാവുന്നതാണ്.

Published 1 week ago