Info
18 Aug 2026, 08:52 AM
ബംഗാൾ ഉൾക്കടലിൽ തീവ്ര ന്യൂനമർദ്ദം; കേരളത്തിൽ ഒറ്റപ്പെട്ട മഴ തുടരും
ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദ്ദം ശക്തിപ്രാപിച്ച് തീവ്ര ന്യൂനമർദ്ദമായി മാറി. പശ്ചിമ ബംഗാൾ–ബംഗ്ലാദേശ് തീരത്തിനും വടക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനും മുകളിലായാണ് നിലവിൽ തീവ്ര ന്യൂനമർദ്ദം രൂപപ്പെട്ടിരിക്കുന്നത്. വരും ദിവസങ്ങളിൽ ഇത് പടിഞ്ഞാറ്–വടക്കുപടിഞ്ഞാറ് ദിശയിൽ സഞ്ചരിച്ച് ജാർഖണ്ഡിന് മുകളിലേക്ക് പ്രവേശിക്കാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷകർ വ്യക്തമാക്കുന്നു. സിസ്റ്റത്തിന്റെ സഞ്ചാരപാത അനുസരിച്ച് കിഴക്കൻ ഇന്ത്യയിലെ ചില മേഖലകളിൽ വരും ദിവസങ്ങളിൽ മഴ ശക്തമായേക്കും.
● കേരളത്തിലെ കാലാവസ്ഥ
പുതിയ കാലാവസ്ഥാ മാറ്റങ്ങൾ കേരളത്തെ കാര്യമായി ബാധിക്കില്ല. തീവ്ര ന്യൂനമർദ്ദത്തിന്റെ നേരിട്ടുള്ള സ്വാധീനം കേരളത്തിൽ പ്രതീക്ഷിക്കുന്നില്ല. അതിനാൽ സംസ്ഥാനത്ത് ഇനിയുള്ള ദിവസങ്ങളിലും നിലവിലെ കാലാവസ്ഥാ സാഹചര്യം തന്നെ തുടരും.
പകൽ സമയങ്ങളിൽ പൊതുവേ വെയിൽ അനുഭവപ്പെടുമെങ്കിലും ഇടവിട്ട് ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുണ്ട്. ഉച്ചയ്ക്കും വൈകുന്നേരത്തോടും കൂടി അന്തരീക്ഷത്തിലെ ഈർപ്പം വർധിക്കുന്നതോടെ പ്രത്യേകിച്ച് മലയോര മേഖലകളിൽ പ്രാദേശിക മഴ ലഭിക്കാൻ സാധ്യതയുണ്ട്. അതേസമയം, സംസ്ഥാനമൊട്ടാകെ വ്യാപകമായി ശക്തമായ മഴ ലഭിക്കാനുള്ള സാഹചര്യം നിലവിലില്ലെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

Published 2 days ago