Info
20 Aug 2026, 01:41 PM
തേനീച്ച കർഷകർക്ക് വില്ലനായി 'സ്മോൾ ഹൈവ് ബീറ്റിൽ'; പ്രതിരോധിക്കാൻ വഴികളുണ്ട്
തേനീച്ച വളർത്തൽ മേഖലയ്ക്ക് വലിയ ഭീഷണിയായി മാറുകയാണ് സ്മോൾ ഹൈവ് ബീറ്റിൽ (Small hive beetle - Aethina tumida) എന്ന ചെറുപ്രാണികളുടെ ആക്രമണം. തേനീച്ച കർഷകർക്ക് കനത്ത സാമ്പത്തിക നഷ്ടമുണ്ടാക്കുന്ന ഈ കീടങ്ങളെ പ്രതിരോധിക്കാൻ കൃത്യമായ മുൻകരുതലുകൾ സ്വീകരിക്കേണ്ടത് അത്യാവശ്യമാണ്.
● എന്താണ് സ്മോൾ ഹൈവ് ബീറ്റിൽ?
തേനീച്ച കൂടുകളിൽ പ്രവേശിച്ച് വളരെ വേഗം പെരുകുന്ന ചെറിയ ഇനം വണ്ടുകളാണിവ. ഇവയുടെ ലാർവകളാണ് കൂടുതൽ നാശം വിതയ്ക്കുന്നത്. കൂടുകളിലെ തേനും പൂമ്പൊടിയും തിന്നുതീർക്കുന്ന ഇവ മെഴുകടകൾ പൂർണ്ണമായും നശിപ്പിക്കുന്നു. ആക്രമണം രൂക്ഷമാകുന്നതോടെ ഗത്യന്തരമില്ലാതെ തേനീച്ചകൾ കൂടുപേക്ഷിച്ച് പോകുന്ന (Absconding) അവസ്ഥയുണ്ടാകും. ലാർവകൾ വിസർജിക്കുന്നതുമൂലം തേനിലെ ജലാംശം വർധിക്കുകയും തേൻ പുളിച്ചുപോവുകയും ചെയ്യും.
● പ്രതിരോധിക്കാൻ കർഷകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ:
‣ ശക്തമായ കോളനികൾ നിലനിർത്തുക: എണ്ണത്തിൽ കൂടുതലുള്ളതും ആരോഗ്യമുള്ളതുമായ തേനീച്ച കോളനികൾക്ക് ഈ വണ്ടുകളെ ഒരു പരിധി വരെ സ്വയം പ്രതിരോധിക്കാൻ കഴിയും. അതിനാൽ കോളനികൾ എപ്പോഴും സജീവമായി നിലനിർത്തുക.
‣ കൂടുകളുടെ സ്ഥാനം: ഈർപ്പമുള്ളതും തണലുള്ളതുമായ സ്ഥലങ്ങളിലാണ് ഈ വണ്ടുകൾ കൂടുതലായി പെരുകുന്നത്. അതിനാൽ, നല്ല സൂര്യപ്രകാശവും വായുസഞ്ചാരവും ലഭിക്കുന്ന സ്ഥലങ്ങളിൽ മാത്രം തേനീച്ചപ്പെട്ടികൾ സ്ഥാപിക്കാൻ ശ്രദ്ധിക്കുക.
‣ ശുചിത്വം പ്രധാനം: കൂടുകൾക്കുള്ളിൽ അനാവശ്യമായ വിടവുകളോ പൊത്തുകളോ ഉണ്ടെങ്കിൽ അവ അടയ്ക്കുക. കൂടുകളുടെ തറഭാഗം എപ്പോഴും വൃത്തിയായി സൂക്ഷിക്കണം. ഉപയോഗശൂന്യമായ അടകളും മെഴുകും പെട്ടിക്കുള്ളിൽ നിന്ന് യഥാസമയം മാറ്റുക.
‣ കെണികൾ ഉപയോഗിക്കുക: ബീറ്റിൽ കെണികൾ (Beetle traps) ഇന്ന് വിപണിയിൽ ലഭ്യമാണ്. വണ്ടുകൾക്ക് മാത്രം കയറാൻ കഴിയുന്ന ഇത്തരം കെണികളിൽ എണ്ണയോ മറ്റോ ഒഴിച്ച് പെട്ടിക്കുള്ളിൽ വെച്ച് ഇവയെ നശിപ്പിക്കാം

Published 15 hours ago