Info
23 Aug 2026, 07:37 AM
സംസ്ഥാനത്ത് വ്യാപക മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്
ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ചക്രവാതച്ചുഴിയുടെ സ്വാധീനഫലമായി കേരളത്തിൽ വരും ദിവസങ്ങളിൽ വ്യാപക മഴയ്ക്ക് സാധ്യത. വടക്കൻ ബംഗാൾ ഉൾക്കടലിൽ നിലനിന്നിരുന്ന ഉയർന്നതല ചക്രവാതച്ചുഴി, മധ്യപ്രദേശിന് മുകളിലുള്ള ന്യൂനമർദ്ദ മേഖലയുമായി ലയിച്ചതാണ് മഴ ശക്തമാകാൻ കാരണം. അടുത്ത 24 മണിക്കൂറിനുള്ളിൽ ഈ മേഖലയിൽ ഒരു പുതിയ ന്യൂനമർദ്ദ മേഖല രൂപപ്പെടാനും സാധ്യതയുണ്ട്.ഇതിന്റെ അടിസ്ഥാനത്തിൽ, ഓഗസ്റ്റ് 23 മുതൽ 25 വരെ സംസ്ഥാനത്ത് പരക്കെ ഇടിമിന്നലോടു കൂടിയ മഴ ലഭിക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റ് വീശാനും സാധ്യതയുണ്ട്. അതിനാൽ മത്സ്യത്തൊഴിലാളികൾ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പുണ്ട്.
● യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്ന ജില്ലകൾ:
- ഓഗസ്റ്റ് 23: കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ്
- ഓഗസ്റ്റ് 24: പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ
- ഓഗസ്റ്റ് 25: കോട്ടയം, ഇടുക്കി, എറണാകുളം
ഈ ദിവസങ്ങളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് (24 മണിക്കൂറിൽ 7 മുതൽ 11 സെന്റീമീറ്റർ വരെ) സാധ്യതയുള്ളതിനാലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.
കഴിഞ്ഞ ദിവസങ്ങളിൽ കേരളത്തിൽ പൊതുവെ മഴ കുറവായിരുന്നെങ്കിലും, പീരുമേട്, എറണാകുളം സൗത്ത്, കൊയിലാണ്ടി എന്നിവിടങ്ങളിൽ ഭേദപ്പെട്ട മഴ ലഭിച്ചിരുന്നു. തലസ്ഥാന നഗരിയായ തിരുവനന്തപുരത്ത് ഇന്ന് ആകാശം ഭാഗികമായി മേഘാവൃതമായിരിക്കുമെന്നും ഒന്നോ രണ്ടോ തവണ മഴയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

Published 20 hours ago