Info
24 Aug 2026, 08:00 AM
സംസ്ഥാനത്ത് മഴ ശക്തമാകുന്നു: ഉത്രാടത്തിന് അതിശക്തമായ മഴ, തിരുവോണത്തിന് ശമനം
ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട പുതിയ കാലാവസ്ഥാ സിസ്റ്റത്തിന്റെയും പടിഞ്ഞാറൻ കാറ്റിന്റെയും സ്വാധീനഫലമായി കേരളത്തിൽ വരും മണിക്കൂറുകളിലും വരും ദിവസങ്ങളിലും മഴ കനക്കാൻ സാധ്യത. കേരള തീരത്ത് 4.5 കിലോമീറ്റർ ഉയരം വരെ പടിഞ്ഞാറൻ കാറ്റ് പതിയെ സജീവമായിത്തുടങ്ങി. പശ്ചിമ ബംഗാൾ, ഒഡിഷ തീരങ്ങൾക്ക് മുകളിലായി രൂപപ്പെട്ട വെതർ സിസ്റ്റം കൂടുതൽ ശക്തിപ്രാപിക്കുന്നതിന്റെ ലക്ഷണങ്ങൾ കണ്ടുതുടങ്ങി. കേരളത്തിലെ മഴയെ പ്രധാനമായും സ്വാധീനിക്കുന്നത് ഇതാണ്. വിയറ്റ്നാം തീരത്തെ 'നാറ' (NARRA) ചുഴലിക്കാറ്റും, മണിക്കൂറിൽ 200 കിലോമീറ്ററിലധികം വേഗതയുള്ള 'സോഡെൽ' (Saudel) അതിതീവ്ര ചുഴലിക്കാറ്റും ബംഗാൾ ഉൾക്കടലിലെ കാറ്റിനെ നേരിയ തോതിൽ സ്വാധീനിക്കുന്നുണ്ട്. (സോഡെൽ വരും ദിവസങ്ങളിൽ ജപ്പാൻ, ചൈന, തായ്വാൻ ഭാഗത്തേക്ക് നീങ്ങും).
● നിലവിലെ അവസ്ഥയും വരും മണിക്കൂറുകളിലെ മുന്നറിയിപ്പും
പകൽ സമയത്ത് പെട്ടെന്നുള്ള മഴയും അതിനുശേഷം വെയിലും എന്ന രീതിയിലായിരുന്നു കാലാവസ്ഥ. കിഴക്കൻ ഇടനാട് ഭാഗങ്ങളിൽ മാത്രമാണ് കൂടുതൽ മഴ ലഭിച്ചത്. എന്നാൽ രാത്രിയോടെ അറബിക്കടലിൽ മേഘരൂപീകരണം ശക്തമാകുന്നതിനാൽ മഴയുടെ സ്വഭാവം മാറും.
- നിലവിൽ മഴ തുടരുന്ന ജില്ലകൾ: കൊല്ലം, പത്തനംതിട്ട, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിൽ ഇടത്തരം അല്ലെങ്കിൽ ശക്തമായ മഴ ലഭിക്കുന്നുണ്ട്. മറ്റ് ജില്ലകളിൽ ഇടവിട്ടുള്ള മഴയാണുള്ളത്.
- വരും മണിക്കൂറുകളിൽ: തിരുവനന്തപുരം ജില്ലയുടെ വിവിധ ഭാഗങ്ങളിൽ മഴ ശക്തമാകാൻ സാധ്യതയുണ്ട്.
- വടക്കൻ കേരളം: രാത്രി വൈകിയോ പുലർച്ചെയോടുകൂടിയോ മലപ്പുറം മുതൽ കാസർഗോഡ് വരെയുള്ള മധ്യ-വടക്കൻ കേരളത്തിൽ മഴ കൂടുതൽ ശക്തമാകും.
● ഓണക്കാലത്തെ കാലാവസ്ഥാ പ്രവചനം
- ഓഗസ്റ്റ് 25 (ഉത്രാടം): രാവിലെ മധ്യ-തെക്കൻ കേരളത്തിൽ നേരിയ വെയിൽ പ്രതീക്ഷിക്കാമെങ്കിലും ഉച്ചയോടെ മഴ വീണ്ടും കനക്കും. ഉച്ച കഴിഞ്ഞ് പുലർച്ചെ വരെയാണ് കൂടുതൽ മഴ സാധ്യത.
- അതിശക്തമായ മഴ സാധ്യതയുള്ള മേഖലകൾ: എറണാകുളം, ഇടുക്കി, കോട്ടയം, പത്തനംതിട്ട, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് എന്നീ ജില്ലകളുടെ കിഴക്കൻ ഇടനാട് ഭാഗങ്ങളിലും, വയനാടിന്റെ അതിർത്തി പ്രദേശങ്ങളിലും ശക്തമായതോ അതിശക്തമായതോ ആയ തുടർച്ചയായ മഴയ്ക്ക് സാധ്യതയുണ്ട്. എല്ലാ ജില്ലകളിലും മഴയിൽ വർദ്ധനവ് ഉണ്ടാകും.
- ഓഗസ്റ്റ് 26 (തിരുവോണം): അതിരാവിലെ വരെ ഉത്രാടദിനത്തിലെ മഴ തുടരുമെങ്കിലും, മുൻ ദിവസങ്ങളെ അപേക്ഷിച്ച് മഴയുടെ ശക്തിയും മഴ ലഭിക്കുന്ന പ്രദേശങ്ങളും ഗണ്യമായി കുറയാനാണ് സാധ്യത. ഉച്ചകഴിഞ്ഞ് ചിലയിടങ്ങളിൽ മാത്രം മഴ ലഭിച്ചേക്കാം.
- ഓഗസ്റ്റ് 27 (വ്യാഴം): ഈ ദിവസത്തോടെ മഴ കാര്യമായി കുറയും. ഭൂരിഭാഗം പ്രദേശങ്ങളിലും പകൽ വെയിൽ തെളിയുകയും, വലിയ ഇടവേളകളിൽ മാത്രം ഒറ്റപ്പെട്ട മഴ ലഭിക്കുകയും ചെയ്യും. തുടർന്നുള്ള കുറച്ചധികം ദിവസങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത കുറവാണ്.

Published 22 hours ago