Cardamom Live
Login
കായ്പിടുത്തം കൂട്ടാനും കുത്തഴുകൽ തടയാനും കിടിലൻ ഫോളിയാർ 'അമിനോ പികെ 29-30
Back to News
Info 03 Sep 2026, 07:23 AM

കായ്പിടുത്തം കൂട്ടാനും കുത്തഴുകൽ തടയാനും കിടിലൻ ഫോളിയാർ 'അമിനോ പികെ 29-30

കനത്ത മഴയെത്തുടർന്ന് ഏലം കൃഷിയിൽ കായ്കൾ മൂപ്പെത്താത്തതും കായ്പിടുത്തം കുറയുന്നതും കർഷകരെ കടുത്ത പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. ഈ പ്രശ്നങ്ങൾക്ക് പരിഹാരമായി മികച്ച റിസൾട്ട് നൽകുന്ന ഒരു ഫോളിയാർ വളപ്രയോഗത്തെക്കുറിച്ച് പരിചയപ്പെടുത്തുകയാണ്

സ്പെയിനിൽ നിന്നും ഇറക്കുമതി ചെയ്യുന്ന 'അമിനോ പികെ 29-30' (Amino PK 29-30) എന്ന ഓർഗാനിക് വളമാണ് ഏലം കർഷകർക്ക് വലിയ ആശ്വാസമാകുന്നത്. ന്യൂട്രി വർക്ക് കമ്പനിയുടെ (സോയിൽ ഫിറ്റ്) ഈ ഉൽപ്പന്നത്തിൽ പ്രധാനമായും 29 ശതമാനം ഫോസ്ഫറസും, 30 ശതമാനം പൊട്ടാഷ്യവും, ഒപ്പം അമിനോ ആസിഡുകളുമാണ് അടങ്ങിയിരിക്കുന്നത്. ശ്രദ്ധേയമായ ഒരു കാര്യം, ഇതിൽ നൈട്രജൻ അടങ്ങിയിട്ടില്ല എന്നതാണ്.

● പ്രധാന ഗുണങ്ങളും പ്രയോഗ രീതിയും:

- വേഗത്തിലുള്ള ഫലം: ഇത് പ്രയോഗിച്ച് ഏതാനും ദിവസങ്ങൾക്കുള്ളിൽ തന്നെ മികച്ച റിസൾട്ട് കാണാൻ സാധിക്കും. കായ്കൾക്ക് നല്ല ഷൈനിങ്ങും തിളക്കവും ലഭിക്കുന്നതിനൊപ്പം പുതിയ പൂക്കൾ ഉണ്ടാകാനും ഇത് സഹായിക്കുന്നു.

- അഴുകൽ പ്രതിരോധം: മഴക്കാലത്ത് ധൈര്യമായി സ്പ്രേ ചെയ്യാവുന്നതാണ്. ഇത് പ്രയോഗിച്ച തോട്ടങ്ങളിൽ കുത്തഴുകൽ പോലുള്ള യാതൊരുവിധ പ്രശ്നങ്ങളും റിപ്പോർട്ട് ചെയ്തിട്ടില്ല.

- പ്രയോഗിക്കേണ്ട രീതി: 200 ലിറ്റർ വെള്ളത്തിൽ 200 ഗ്രാം അമിനോ പികെ കലക്കി ഉപയോഗിക്കാവുന്നതാണ്. അതായത് ഒരു കിലോ ഉൽപ്പന്നം 1000 ലിറ്റർ വെള്ളത്തിൽ ഉപയോഗിക്കാം. പരമാവധി ചെടിയെ കുളിപ്പിച്ച് അടിക്കാൻ ശ്രദ്ധിക്കുക.

- മറ്റ് മരുന്നുകൾക്കൊപ്പം: ഓർഗാനിക് ഉൽപ്പന്നമായതിനാൽ ഇത് ഒറ്റയ്ക്ക് അടിക്കുന്നതാണ് ഏറ്റവും നല്ലത്. എന്നാൽ ആവശ്യമെങ്കിൽ തുരിശ് പോലെയുള്ള ഫംഗിസൈഡുകൾ ഒഴിവാക്കി, മറ്റ് കീടനാശിനികൾക്കൊപ്പം (Insecticides) ചേർത്ത് പ്രയോഗിക്കാവുന്നതാണ്.

തുടർച്ചയായി മഴ പെയ്യുന്ന നിലവിലെ സാഹചര്യത്തിൽ പുതിയതായി ഉണ്ടായ കായ്കൾ മഞ്ഞളിച്ച് പോകാതെ സംരക്ഷിക്കാനും വളർച്ച വേഗത്തിലാക്കാനും ഈ ഫോളിയാർ പ്രയോഗം ഏറെ ഗുണകരമാണ്. അല്പം വില കൂടുതലാണെങ്കിലും നൽകുന്ന തുകയ്ക്കുള്ള മികച്ച ഫലം ലഭിക്കുന്നതിനാൽ ഏലം കൃഷിയിലെ ഇപ്പോഴത്തെ പ്രതിസന്ധികൾക്ക് ഇതൊരു മികച്ച പരിഹാരമാണ്.
Published 2 weeks ago