Cardamom Live
Login
നാളികേരത്തിന്റെ നാടാണ്, പക്ഷേ ഉൽപ്പാദനത്തിൽ കേരളം ഒന്നാമതല്ല; കണക്കുകൾ ഇങ്ങനെ
Back to News
Info 03 Sep 2026, 02:45 PM

നാളികേരത്തിന്റെ നാടാണ്, പക്ഷേ ഉൽപ്പാദനത്തിൽ കേരളം ഒന്നാമതല്ല; കണക്കുകൾ ഇങ്ങനെ

കേരം തിങ്ങും കേരള നാട്' എന്ന് നാം അഭിമാനത്തോടെ പറയാറുണ്ടെങ്കിലും, നാളികേര ഉത്പാദനത്തിന്റെ കണക്കുകൾ പരിശോധിക്കുമ്പോൾ കേരളം ഇന്ത്യയിൽ ഒന്നാം സ്ഥാനത്തല്ല എന്നതാണ് യാഥാർത്ഥ്യം. ഇന്ത്യയിലെ മൊത്തം നാളികേര ഉൽപ്പാദനത്തിന്റെ 24.22 ശതമാനം മാത്രമാണ് കേരളത്തിന്റെ സംഭാവന. ഇതുപ്രകാരം രാജ്യത്ത് മൂന്നാം സ്ഥാനത്താണ് കേരളം.

നാളികേര ഉൽപ്പാദനം: ഇന്ത്യയിലെ മുൻനിര സംസ്ഥാനങ്ങൾ

- ഒന്നാം സ്ഥാനം: കർണാടക (30.83%)

- രണ്ടാം സ്ഥാനം: തമിഴ്നാട് (27.47%)

- മൂന്നാം സ്ഥാനം: കേരളം (24.22%)

ലോകത്തെ നാളികേര ഉൽപ്പാദനം: ഇന്ത്യ മൂന്നാമത്
ഇന്ത്യയിലെ കണക്കുകൾക്ക് സമാനമാണ് ആഗോള തലത്തിലെ രാജ്യത്തിന്റെ സ്ഥാനവും. ലോക നാളികേര ഉൽപ്പാദനത്തിൽ ഇന്ത്യ മൂന്നാം സ്ഥാനത്താണ്. ഈ പട്ടികയിൽ ഇന്തോനേഷ്യയാണ് ഒന്നാം സ്ഥാനത്ത്, ഫിലിപ്പീൻസ് രണ്ടാം സ്ഥാനത്തും നിൽക്കുന്നു.
Published 2 weeks ago