Info
10 Sep 2026, 01:47 PM
ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദ സാധ്യത; കേരളത്തിൽ സെപ്റ്റംബർ 10 മുതൽ ശക്തമായ മഴയ്ക്ക് സാധ്യത
വടക്കൻ ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം രൂപപ്പെടാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ (IMD) മുന്നറിയിപ്പ്. നിലവിൽ വടക്കൻ ബംഗാൾ ഉൾക്കടലിനും അതിനോട് ചേർന്ന ബംഗ്ലാദേശ് തീരപ്രദേശത്തിനും മുകളിലായി ഒരു ചക്രവാതച്ചുഴി സ്ഥിതി ചെയ്യുന്നുണ്ട്. ഇതിന്റെ സ്വാധീനഫലമായി സെപ്റ്റംബർ 10-ഓടെ വടക്കൻ ബംഗാൾ ഉൾക്കടലിനും സമീപ പ്രദേശങ്ങൾക്കും മുകളിലായി ഇത് ഒരു ന്യൂനമർദ്ദമായി മാറാൻ സാധ്യതയുണ്ട്.
ഈ ന്യൂനമർദ്ദത്തിന്റെ ഫലമായി കേരളത്തിൽ വരുംദിവസങ്ങളിൽ മഴ തുടരും.
സെപ്റ്റംബർ 9 മുതൽ 13 വരെ: സംസ്ഥാനത്ത് നേരിയതു മുതൽ മിതമായ നിരക്കിലുള്ള മഴ ലഭിക്കാൻ സാധ്യതയുണ്ട്.
സെപ്റ്റംബർ 10 മുതൽ 12 വരെ: കേരളത്തിലെ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത. ഇതോടെ മഴയുടെ തീവ്രത വർധിച്ചേക്കാം.
ബംഗാൾ ഉൾക്കടലിൽ രൂപപ്പെടുന്ന ന്യൂനമർദ്ദത്തിന്റെ ശക്തിയും അത് സഞ്ചരിക്കുന്ന ദിശയും അനുസരിച്ച് വരും ദിവസങ്ങളിൽ കേരളത്തിലെ മഴ മുന്നറിയിപ്പുകളിൽ മാറ്റങ്ങൾ ഉണ്ടായേക്കാമെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

Published 21 hours ago