Info
14 Sep 2026, 02:28 PM
ചൂട് കനത്തതോടെ ഏലം മേഖല കടുത്ത പ്രതിസന്ധിയിൽ
ചൂട് കനത്തതോടെ ഏലം മേഖലയെ ആശ്രയിച്ചുകഴിയുന്ന തൊഴിലാളികൾ കടുത്ത പ്രതിസന്ധിയിൽ. ഇത്തവണ 60 ശതമാനത്തിലധികം വിളവ് കുറയുമെന്ന ആശങ്കയിലാണ് കർഷകർ. മൺസൂൺ മഴ ഇത്തവണ പേരിന് മാത്രമാണ് ഇടുക്കിയിൽ ലഭിച്ചത്. മഴ കുറഞ്ഞതോടെ ആദ്യഘട്ട വിളവെടുപ്പ് പല മേഖലകളിലും പ്രതിസന്ധിയിലായി. മിക്ക കൃഷിയിടങ്ങളിലും പൂക്കളുണ്ടാകുന്നതും കായ് പിടുത്തവും ഗണ്യമായി കുറഞ്ഞു.
മികച്ച വില ലഭിക്കുമ്പോഴും വിളവ് വൻതോതിൽ കുറയുന്ന സാഹചര്യമാണ് നിലവിലുള്ളത്. പൂക്കളെല്ലാം കൊഴിഞ്ഞുപോയി ശരം മാത്രമായി. നിറയെ കായ്കളുമായി നിൽക്കേണ്ട ശരങ്ങളിലൊന്നിലും കായ്കളില്ല.
വിരിഞ്ഞ പൂക്കളെല്ലാം കൊഴിഞ്ഞുപോയി. രണ്ട് റൗണ്ട് കായ്കൾ എടുക്കേണ്ട സമയം കഴിഞ്ഞിരിക്കുകയാണ്. മൂന്നും നാലും കായ്കളുമായാണ് പല ശരങ്ങളും നിൽക്കുന്നത്. ഏലം മേഖല ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിസന്ധി കാലഘട്ടത്തിലൂടെയാണ് കടന്നുപോകുന്നതെന്നാണ് കർഷകരുടെ അഭിപ്രായം.
ടൺ കണക്കിന് ഏലം വിളവെടുക്കേണ്ട സമയത്ത് വിളവെടുപ്പ് ഗണ്യമായി കുറഞ്ഞത് കായ്കൾ എടുക്കുന്ന തൊഴിലാളികളെയും സാരമായി ബാധിച്ചു. വിളവെടുപ്പ് കുറഞ്ഞതോടെ പലർക്കും ഇത്തവണ തൊഴിൽ ദിനങ്ങളും കുറവായിരിക്കും. ഒറ്റവിളവെടുപ്പോടെ പണികൾ നിർത്തിവെക്കേണ്ട സാഹചര്യമാണ് നിലവിലുള്ളത്. നാട്ടിലേക്ക് പോയ അന്തർ സംസ്ഥാന തൊഴിലാളികളോട് മടങ്ങിവരേണ്ട എന്ന നിർദേശം നൽകിയിരിക്കുകയാണ് മിക്ക തോട്ടം ഉടമകളും.
മഴ കുറഞ്ഞതോടെ ഓരോ മാസവും ചെയ്യേണ്ട വളപ്രയോഗവും പ്രതിസന്ധിയിലായി. ഏലം പുനഃകൃഷി ചെയ്ത കർഷകർ തൈചെടികൾ നിലനിർത്താൻ പാടുപെടുകയാണ്. പല മേഖലകളിലും ചെടികൾ നനക്കുന്നത് നേരത്തെ തന്നെ ആരംഭിച്ചു. ഏലം മേഖല പ്രതിസന്ധിയിലായതോടെ മേഖലയെ ആശ്രയിച്ചുകഴിയുന്ന പതിനായിരക്കണക്കിന് തൊഴിലാളി കുടുംബങ്ങളും പ്രതിസന്ധിയിലായി. കാലാവസ്ഥ വ്യതിയാനം ഏലം കൃഷിയെ ദോഷകരമായി ബാധിച്ചിരിക്കുകയാണ്.

Published 21 hours ago