Info
20 Sep 2026, 12:49 PM
കാർഷിക മേഖലയെ ആധുനികവൽക്കരിക്കാൻ കർഷകർക്ക് ഡ്രോൺ പരിശീലനം
സംസ്ഥാനത്തെ കാർഷിക മേഖലയെ ആധുനികവൽക്കരിക്കുന്നതിന്റെയും കർഷകരുടെ വരുമാനം വർധിപ്പിക്കുന്നതിന്റെയും ഭാഗമായി കർഷകർക്ക് ഡ്രോൺ പറത്തുന്നതിൽ വിദഗ്ധ പരിശീലനവും ലൈസൻസും നൽകാൻ ഒരുങ്ങി സംസ്ഥാന സർക്കാർ. വയനാട് പുത്തൂർവയൽ സ്വാമിനാഥൻ റിസർച്ച് ഫൗണ്ടേഷനിൽ വെച്ച് നടന്ന 'അഗ്രി ടെക്നോളജി മീറ്റ്' ഉദ്ഘാടനം ചെയ്യവേ കൃഷിമന്ത്രി അഡ്വ. ടി. സിദ്ദീഖാണ് പദ്ധതിക്ക് തുടക്കം കുറിച്ചത്. സാധാരണ കർഷകർക്കൊപ്പം ആധുനിക സാങ്കേതികവിദ്യ പഠിക്കാൻ സാക്ഷാൽ കൃഷിമന്ത്രിയുമുണ്ട് എന്നതാണ് ഈ പദ്ധതിയുടെ മറ്റൊരു പ്രത്യേകത. കർഷകർക്ക് ലഭ്യമാക്കുന്ന പരിശീലനത്തിൽ മന്ത്രിയും പങ്കാളിയാകുന്നുണ്ട്. ഈ പരിശീലനം വിജയകരമായി പൂർത്തിയാക്കി ലൈസൻസ് നേടുന്നതോടെ, ഇന്ത്യയിൽ ആദ്യമായി ഡ്രോൺ പൈലറ്റ് ലൈസൻസ് സ്വന്തമാക്കുന്ന മന്ത്രിയെന്ന നേട്ടം അദ്ദേഹത്തിന് സ്വന്തമാകും.
കൃഷിവകുപ്പും ഫ്യൂസ്‌ലേജ് ഫ്ലൈയിംഗ് ക്ലബ്ബും സംയുക്തമായാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്. ആദ്യഘട്ടത്തിൽ വയനാട്, മലപ്പുറം, പാലക്കാട്, തൃശൂർ, ആലപ്പുഴ, കണ്ണൂർ എന്നീ ആറ് ജില്ലകളിൽ നിന്നായി 20 കർഷകർക്ക് വീതം പരിശീലനം നൽകി ഡ്രോൺ പൈലറ്റ് ലൈസൻസ് ലഭ്യമാക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. മൊത്തത്തിൽ നൂറോളം കർഷകർക്ക് ആദ്യഘട്ടത്തിൽ ഇതിന്റെ പ്രയോജനം ലഭിക്കും.
കൃഷിയിടങ്ങളിലെ തൊഴിലാളി ക്ഷാമം പരിഹരിക്കാനും സമയം ലാഭിക്കാനും ഡ്രോണുകൾ ഉപയോഗിച്ചുള്ള വളം, കീടനാശിനി പ്രയോഗം എന്നിവ വലിയ തോതിൽ സഹായിക്കും. ഇതിന് പുറമെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സാങ്കേതികവിദ്യയുടെ സഹായത്തോടെ കീടനാശിനികളുടെ ഉപയോഗം ഗണ്യമായി കുറച്ച് വിളവ് വർധിപ്പിക്കാനുള്ള പദ്ധതികളും കൃഷിയിടങ്ങളുടെ സൂക്ഷ്മമായ നിരീക്ഷണവുമാണ് ഈ ഡ്രോൺ വിപ്ലവത്തിലൂടെ ലക്ഷ്യമിടുന്നത്.
വരൾച്ചയും കാലാവസ്ഥാ വ്യതിയാനവും നേരിടാൻ സമഗ്രമായ പദ്ധതികൾ സർക്കാർ ആവിഷ്കരിക്കുമെന്നും അഗ്രി ടെക്നോളജി മീറ്റിൽ പ്രഖ്യാപനമുണ്ടായി. വന്യജീവി ആക്രമണങ്ങളിൽ വിളനാശം സംഭവിക്കുന്ന കർഷകർക്കുള്ള നഷ്ടപരിഹാരം വർധിപ്പിക്കാനായി 192 കോടി രൂപ സർക്കാർ വകയിരുത്തിയിട്ടുണ്ട്. കൂടാതെ, കുട്ടികളെ ചെറുപ്പത്തിൽ തന്നെ കൃഷിയിലേക്ക് ആകർഷിക്കുന്നതിനായി അടുത്ത അധ്യയന വർഷം മുതൽ സംസ്ഥാനത്തെ 500 സ്കൂളുകളിൽ അഗ്രികൾച്ചറൽ ക്ലബ്ബുകൾ ആരംഭിക്കാനും തീരുമാനിച്ചിട്ടുണ്ട്.

Published 21 hours ago