Info
03 Oct 2026, 07:31 AM
കേരളത്തിൽ കാലവർഷം പിൻവാങ്ങുന്നു; ഇന്ന് മുതൽ തുലാവർഷത്തിന് മുന്നോടിയായുള്ള മഴ തുടങ്ങും, മലയോരങ്ങളിൽ ജാഗ്രതാ നിർദേശം
തെക്ക് പടിഞ്ഞാറൻ കാലവർഷ കാറ്റ് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ കേരളം ഉൾപ്പെടെയുള്ള മേഖലകളിൽ നിന്നും പിൻവാങ്ങിയതോടെ സംസ്ഥാനത്ത് തുലാവർഷത്തിന് മുന്നോടിയായുള്ള ഇടിയോടു കൂടിയ മഴയ്ക്ക് സാധ്യത. കാലവർഷം പിൻവാങ്ങിയതായി സ്ഥിരീകരിക്കാനുള്ള പ്രധാന മാനദണ്ഡമായ അതിമർദ്ദ മേഖല ഇതിനോടകം ഗുജറാത്തിനു മുകളിൽ രൂപപ്പെട്ടിട്ടുണ്ട്. എന്നാൽ കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ഇത് ഔദ്യോഗികമായി പ്രഖ്യാപിക്കണമെങ്കിൽ മറ്റ് ചില ഘടകങ്ങൾ കൂടി അനുകൂലമാകേണ്ടതുണ്ട്. ഉത്തരേന്ത്യയിലും മധ്യ ഇന്ത്യയിലും തുടർച്ചയായി വരണ്ട കാലാവസ്ഥ അനുഭവപ്പെടുകയും, ഉപഗ്രഹ ചിത്രങ്ങളിൽ ഈർപ്പരഹിതമായ അന്തരീക്ഷം വ്യക്തമാകുകയും ചെയ്താൽ മാത്രമേ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകുകയുള്ളൂ. മുൻപ് രൂപപ്പെട്ട ന്യൂനമർദ്ദങ്ങളുടെ സ്വാധീനം കാരണമാണ് നിലവിൽ ഈ സാഹചര്യങ്ങൾ പൂർണ്ണമായി പാലിക്കപ്പെടാത്തത്.
സാധാരണയായി ജൂൺ ഒന്ന് മുതൽ സെപ്റ്റംബർ 30 വരെയാണ് കാലവർഷം കണക്കാക്കുന്നതെങ്കിലും പലപ്പോഴും ഒക്ടോബർ ആദ്യ വാരം വരെ ദക്ഷിണേന്ത്യയിൽ കാലവർഷക്കാറ്റ് തുടരാറുണ്ട്. എന്നാൽ ഇത്തവണ സെപ്റ്റംബർ 30ന് തന്നെ അറബിക്കടലിൽ നിന്നും കേരളത്തിൽ നിന്നും കാറ്റ് പിൻവാങ്ങിയിട്ടുണ്ട്. അതേസമയം, തുലാവർഷം ഔദ്യോഗികമായി ആരംഭിക്കണമെങ്കിൽ ഒക്ടോബർ പത്തിന് ശേഷം വടക്ക് കിഴക്കൻ കാറ്റ് ശക്തി പ്രാപിക്കേണ്ടതുണ്ട്. എങ്കിലും ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ചക്രവാതച്ചുഴിയുടെ സ്വാധീനഫലമായി അന്തരീക്ഷത്തിന്റെ ഉയർന്ന തലത്തിൽ കിഴക്കൻ കാറ്റ് ഇപ്പോൾ സജീവമായിട്ടുണ്ട്. അന്തരീക്ഷത്തിന്റെ താഴ്ന്ന തലത്തിലുള്ള ഈർപ്പം നിറഞ്ഞ പ്രാദേശിക പടിഞ്ഞാറൻ കാറ്റും ഉയർന്ന തലത്തിലെ കിഴക്കൻ കാറ്റും സംഗമിക്കുന്നതിനാലാണ് ഇന്ന് മുതൽ കേരളത്തിൽ ഇടിയോടു കൂടിയ മഴ ലഭിച്ചു തുടങ്ങുന്നത്.
പകൽ സമയങ്ങളിൽ സാധാരണ ഗതിയിലുള്ള വെയിലും ചൂടും അനുഭവപ്പെടുന്ന കാലാവസ്ഥയായിരിക്കും തുടരുക. എന്നാൽ ഉച്ചയ്ക്ക് ശേഷം കിഴക്കൻ മലയോര മേഖലകളിൽ ആരംഭിക്കുന്ന ഇടിമിന്നലോടു കൂടിയ മഴ വൈകുന്നേരത്തോടെ ഇടനാട് മേഖലകളിലേക്കും രാത്രിയോടെ പടിഞ്ഞാറൻ തീരദേശങ്ങളിലേക്കും വ്യാപിക്കുന്ന രീതിയിലായിരിക്കും ലഭിക്കുക. വരും ദിവസങ്ങളിലും വിവിധ പ്രദേശങ്ങളിൽ ഒറ്റപ്പെട്ട രീതിയിൽ ഈ മഴ തുടരും. ചുരുങ്ങിയ സമയത്തിനുള്ളിൽ ശക്തമായ മഴ ലഭിക്കാൻ സാധ്യതയുള്ളതിനാൽ ഉച്ചയ്ക്ക് ശേഷം കിഴക്കൻ മലയോര മേഖലകളിൽ ഉള്ളവർ പ്രത്യേക ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പുണ്ട്

Published 15 hours ago