Info
08 Oct 2026, 01:23 PM
പ്രതികൂല കാലാവസ്ഥയിൽ ഒക്ടോബർ മാസത്തെ കൃഷി പരിചരണം നിർണായകം
ഇടുക്കിയിലെ ഏലം കർഷകർക്ക് കടുത്ത കാലാവസ്ഥാ വ്യതിയാനം മൂലം വലിയ പ്രതിസന്ധിയാണ് ഈ ഒക്ടോബർ മാസം നേരിടേണ്ടി വരുന്നത്. മഴക്കുറവും അമിതമായ ചൂടും കാരണം മണ്ണിലെ ഈർപ്പം ക്രമാതീതമായി കുറഞ്ഞിരിക്കുകയാണ്. ഇത് ഏലച്ചെടികളിൽ പുതിയ ശരങ്ങൾ ഉണ്ടാകുന്നതിനെ സാരമായി ബാധിച്ചിട്ടുണ്ട്. മുൻകാലങ്ങളിൽ ഡിസംബർ മാസത്തിന് ശേഷമാണ് തോട്ടങ്ങളിൽ സാധാരണയായി നന ആരംഭിക്കാറുള്ളതെങ്കിലും, ഈ വർഷത്തെ പ്രത്യേക കാലാവസ്ഥ പരിഗണിച്ച് ഒക്ടോബർ മാസത്തിൽ തന്നെ കൃത്യമായ ജലസേചനം തുടങ്ങേണ്ടത് അത്യാവശ്യമായി മാറിയിരിക്കുന്നു. ആഴ്ചയിൽ ഒരിക്കലെങ്കിലും ചെടികൾക്ക് നനവ് നൽകിയില്ലെങ്കിൽ ഈ വർഷത്തെ വിളവിനെ അത് വലിയ രീതിയിൽ ദോഷകരമായി ബാധിക്കാനിടയുണ്ട്. അതോടൊപ്പം ചെടികളുടെ ചുവട്ടിലെ ചപ്പുചവറുകൾ പൂർണ്ണമായി മാറ്റി നശിപ്പിക്കാതെ, പുതയിടൽ (മൾച്ചിങ്) നിലനിർത്തുന്നത് വേനൽക്കാലത്ത് ഈർപ്പം നഷ്ടപ്പെടാതിരിക്കാൻ സഹായിക്കും. കനത്ത വെയിലിൽ ഇലകളും വേരുകളും കരിഞ്ഞു പോകാതിരിക്കാൻ ഇരുപത്തിയഞ്ച് അടിയെങ്കിലും ഉയരത്തിൽ ആവശ്യമായ തണൽ (ഷെയ്ഡ്) നിലനിർത്താനും കർഷകർ ശ്രദ്ധിക്കേണ്ടതുണ്ട്.
കാലാവസ്ഥയിലെ മാറ്റങ്ങൾ കാരണം തോട്ടങ്ങളിൽ കീടങ്ങളുടെയും രോഗങ്ങളുടെയും ശല്യവും വളരെ കൂടുതലായി കാണപ്പെടുന്നുണ്ട്. ചൊറിപ്പേൻ, തണ്ടുതുരപ്പൻ, ശരപ്പുഴു എന്നിവയുടെ ആക്രമണവും ശരങ്ങളിലെ ബാക്ടീരിയൽ ഇൻഫെക്ഷനും ഈ സമയത്ത് വ്യാപകമാണ്. അതിനാൽ കീടനാശിനികൾ തളിക്കുന്നതിന്റെ ഇടവേള മുപ്പത് ദിവസത്തിൽ നിന്നും ഇരുപത്തിയഞ്ച് ദിവസമായി കുറയ്ക്കേണ്ടതാണ്. സക്കിങ് പെസ്റ്റുകളെയും മറ്റ് കീടങ്ങളെയും നിയന്ത്രിക്കാൻ ഡൈഫെൻതിയൂറോൺ അല്ലെങ്കിൽ ഡൈനോറ്റെഫ്യുറാൻ പോലുള്ള മരുന്നുകളും, തണ്ടുതുരപ്പനെ പ്രതിരോധിക്കാൻ സൈക്ലാൻലിപ്രോൾ അല്ലെങ്കിൽ ഐസോസൈക്ലോസെറം അടങ്ങിയ മരുന്നുകളും ഉപയോഗിക്കാവുന്നതാണ്. ഇതിനൊപ്പം ബാക്ടീരിയൽ രോഗങ്ങൾ തടയുന്നതിനായി സ്ട്രെപ്റ്റോമൈസിൻ അല്ലെങ്കിൽ വാലിഡാമൈസിൻ അടങ്ങിയ മരുന്നുകളും കൂട്ടിക്കലർത്തി ഉപയോഗിക്കുന്നത് ഗുണം ചെയ്യും. വേരഴുകൽ, ഇലകളിലെ മഞ്ഞളിപ്പ് തുടങ്ങി ഫ്യൂസേറിയം മൂലമുള്ള പ്രശ്നങ്ങൾ കാണപ്പെടുന്ന തോട്ടങ്ങളിൽ അനുയോജ്യമായ ഫംഗിസൈഡുകളും നൽകേണ്ടതുണ്ട്.
മണ്ണിലെ അമ്ലത്വം (അസിഡിറ്റി) കൂടുതലായി കാണപ്പെടുന്നതിനാൽ മണ്ണിലെ പി.എച്ച് മൂല്യം പരിശോധിച്ച ശേഷം ആവശ്യാനുസരണം കുമ്മായം ഇട്ടുകൊടുക്കേണ്ടത് പുതിയ വേരുകളുടെ വളർച്ചയ്ക്ക് അത്യാവശ്യമാണ്. നല്ല വേരുപടലം ഇല്ലാത്ത ചെടികൾക്ക് പെട്ടെന്ന് തന്നെ കാൽസ്യം നൈട്രേറ്റ് പോലുള്ള വളങ്ങൾ നൽകുന്നതിന് പകരം, ഫോസ്ഫറസ് കൂടുതലുള്ള ഡി.എ.പി അല്ലെങ്കിൽ എം.കെ.പി പോലുള്ള വളങ്ങൾ ഡ്രിഞ്ചിങ് ആയി നൽകുന്നത് വേരുകളുടെ വളർച്ചയെ വേഗത്തിലാക്കും. ഇവയ്ക്കൊപ്പം ഫോസ്ഫറസ് സൊല്യൂബിലൈസിങ് ബാക്ടീരിയയും സസൂക്ഷ്മ മൂലകങ്ങളും നൽകുന്നത് വളപ്രയോഗം കൂടുതൽ ഫലപ്രദമാക്കും. അടിവളങ്ങൾ നൽകിയ ശേഷം മണ്ണിൽ ഈർപ്പം നിലനിർത്താൻ നേരിയ രീതിയിലെങ്കിലും നനച്ചു കൊടുക്കാൻ കർഷകർ പ്രത്യേകം ശ്രദ്ധിക്കണം. വേനൽക്കാലത്തെ മുൻകൂട്ടി കണ്ടുകൊണ്ട് കൃഷിരീതികളിൽ മാറ്റം വരുത്തുകയും പ്രതിരോധ നടപടികൾ സ്വീകരിക്കുകയും ചെയ്താൽ മാത്രമേ ഈ സീസണിൽ മികച്ച വിളവ് നേടിയെടുക്കാൻ സാധിക്കുകയുള്ളൂ.

Published 21 hours ago