Info
08 Oct 2026, 09:27 AM
ഡെഡ് സീയിലെ വിചിത്രമായ താപവർധനവ്: ചൂടിന്റെ രഹസ്യം കണ്ടെത്തി ശാസ്ത്രലോകം
മാറിമറിയുന്ന ലോക കാലാവസ്ഥാ വ്യതിയാനങ്ങൾക്കിടയിൽ കൗതുകത്തോടൊപ്പം വലിയൊരു ആശങ്ക ഉയർത്തുകയാണ് ചാവുകടൽ അഥവാ 'ഡെഡ് സീ'. ഓരോ വർഷവും പിൻവാങ്ങിക്കൊണ്ടിരിക്കുന്ന തീരപ്രദേശങ്ങളും കുറഞ്ഞുവരുന്ന ജലനിരപ്പും ഡെഡ് സീയുടെ ആയുസ്സിന്മേൽ വലിയൊരു ചോദ്യചിഹ്നമായി നിൽക്കുമ്പോൾ, അതിലും വിചിത്രമായ മറ്റൊരു പ്രതിഭാസം അവിടെ അരങ്ങേറുന്നുണ്ട്. വറ്റി മെലിയുന്ന ഈ തടാകം എന്ത് കൊണ്ടാണ് കൂടുതൽ ചൂടുള്ളതായി മാറുന്നത് എന്നതിന് പിന്നിലെ ശാസ്ത്രീയ വശങ്ങൾ വ്യക്തമാക്കുന്ന ഒരു പുതിയ പഠനമാണ് ഇപ്പോൾ ശാസ്ത്രലോകത്ത് ശ്രദ്ധ നേടുന്നത്.
അന്തരീക്ഷത്തിലെ ഉയർന്ന താപനില മാത്രമാണ് ജലം ചൂടാകുന്നതിന് കാരണം എന്ന പൊതുവിശ്വാസത്തെ തിരുത്തിക്കുറിച്ചാണ് പുതിയ പഠനം പുറത്തുവന്നിരിക്കുന്നത്. തടാകത്തിലെ ജലനഷ്ടം താനേ അതിന്റെ ചൂട് കൂട്ടാൻ കാരണമാകുന്നുണ്ടെന്നും, ഇത്തരത്തിൽ ചൂടുപിടിക്കുന്ന ജലം വീണ്ടും വേഗത്തിൽ ബാഷ്പീകരിക്കപ്പെടാൻ ഇടയാക്കുന്നു എന്നുമുള്ള നിർണായക കണ്ടെത്തെലാണ് ശാസ്ത്രജ്ഞർ മുന്നോട്ടുവയ്ക്കുന്നത്. ഒരു വശത്ത് തടാകം ചുരുങ്ങുകയും മറു വശത്ത് ചൂട് വർധിക്കുകയും ചെയ്യുന്ന ഒരു പ്രതിഭാസമാണ് ഡെഡ് സീയിൽ പ്രവർത്തിക്കുന്നത്. ജർമനിയിലെ ജിഎഫ്ഇസഡ് ഹെൽംഹോൾട്ട്സ് സെന്റർ ഫോർ ജിയോസയൻസസിലെയും യുഎസിലെ ബിങ്ഹാംട്ടൺ സർവകലാശാലയിലെയും ഇമ്മാനുവൽ ഗില്ലർമിന്റെ നേതൃത്വത്തിലുള്ള ഗവേഷക സംഘമാണ് ഈ പഠനത്തിന് പിന്നിൽ. മനുഷ്യന്റെ കടന്നുകയറ്റങ്ങളും ജലസ്രോതസ്സുകളുടെ വഴിതിരിച്ചുവിടലുമാണ് തടാകത്തിലേക്ക് വരുന്ന വെള്ളത്തിന്റെ അളവ് കുറയ്ക്കുകയും ജലനിരപ്പ് താഴാൻ ഇടയാക്കുകയും ചെയ്തത്. 1979 നും 2019 നും ഇടയിലുള്ള കാലയളവിൽ ഡെഡ് സീയുടെ ജലനിരപ്പ് ഏകദേശം 34 മീറ്ററോളം താഴ്ന്നു. ഇതിന്റെ ഫലമായി തടാകത്തിന്റെ അടിത്തട്ടിലെ വെള്ളത്തിൽ 2.8 ഡിഗ്രി സെൽഷ്യസിന്റെയും, ഉപരിതലത്തിൽ 1.7 ഡിഗ്രി സെൽഷ്യസിന്റെയും താപവർധനവ് രേഖപ്പെടുത്തി.
സാധാരണയായി, ബാഷ്പീകരണം നടക്കുന്നതിലൂടെ വെള്ളത്തിലെ ചൂട് അന്തരീക്ഷത്തിലേക്ക് പോകുകയും ബാക്കി വെള്ളം തണുക്കുകയും ചെയ്യും. എന്നാൽ ഡെഡ് സീയിൽ അലിഞ്ഞുചേർന്നിരിക്കുന്ന ഉയർന്ന അളവിലുള്ള ഉപ്പ് ഈ സ്വാഭാവിക പ്രക്രിയയ്ക്ക് തടസ്സമാകുന്നു. വെള്ളം വറ്റുന്നതിനനുസരിച്ച് ബാക്കിയുള്ള ലായനിയിൽ ഉപ്പിന്റെ സാന്ദ്രത ക്രമാതീതമായി കൂടുന്നു. ഇത് ബാഷ്പീകരണത്തിലൂടെയുള്ള തണുക്കൽ പ്രക്രിയയെ ബലഹീനമാക്കുന്നു. ഇതിന്റെ ഫലമായി തടാകത്തിലെ വെള്ളം കൂടുതൽ ചൂടാകുന്നു. അന്തരീക്ഷത്തിലെ കാറ്റിനേക്കാൾ ചൂട് വെള്ളത്തിന് ഉണ്ടാകുമ്പോൾ, ഉയർന്ന ഉപ്പുണ്ടെങ്കിലും ജലം വീണ്ടും ബാഷ്പീകരിക്കപ്പെടാൻ തുടങ്ങുന്നു. കൂടാതെ, വേനൽക്കാലത്ത് മുകളിലെ ചൂടുള്ള ഉപ്പുവെള്ളം താഴത്തെ തണുത്ത വെള്ളത്തിലേക്ക് ഇറങ്ങിച്ചെല്ലുന്ന പ്രക്രിയയിലൂടെയും തടാകത്തിന്റെ അടിത്തട്ടിലേക്ക് ചൂട് പ്രസരിക്കപ്പെടുന്നുണ്ട്.
ഇനി വരുന്ന വർഷങ്ങളിൽ ചരിത്രപരമായ ഒഴുക്കുകൾ പുനഃസ്ഥാപിച്ചില്ലെങ്കിൽ, 2100 ആകുമ്പോഴേക്കും ഡെഡ് സീയിലെ ജലനിരപ്പ് വീണ്ടും 85 മീറ്ററോളം താഴുമെന്നും വെള്ളത്തിന്റെ താപനില 5 മുതൽ 8 ഡിഗ്രി സെൽഷ്യസ് വരെ ഉയരുമെന്നും പ്രവചിക്കപ്പെടുന്നു. തടാകത്തിലേക്ക് പഴയതുപോലെ ശുദ്ധജലത്തിന്റെ ഒഴുക്ക് പുനഃസ്ഥാപിച്ചാൽ മാത്രമേ ഈ നാശവും ചൂട് വർധനവും തടയാനാകൂ. പാരിസ്ഥിതിക നാശത്തിന്റെ ഭീതിദമായ അവസ്ഥയിലൂടെ കടന്നുപോകുന്ന ഡെഡ് സീ, മനുഷ്യന്റെ ഇടപെടലുകൾ ഒരു ജലാശയത്തിന്റെ സ്വാഭാവിക സമതുലിതാവസ്ഥയെയും താപനിലയെയും എങ്ങനെ തലകീഴായി മറിക്കാം എന്നതിന്റെ വ്യക്തമായ തെളിവാണ്.

Published 21 hours ago