Info
10 Oct 2026, 01:30 PM
വൻ പ്രതിസന്ധിയിലേക്ക് നീങ്ങി കേരളത്തിലെ കോഴിവളർത്തൽ മേഖല
ലോക മുട്ട ദിനത്തിൽ സംസ്ഥാനത്തെ മുട്ട ഉൽപ്പാദനവുമായി ബന്ധപ്പെട്ട് ആശങ്കാജനകമായ വിവരങ്ങളാണ് പുറത്തുവരുന്നത്. പ്രതിവർഷം 580 കോടി മുട്ടകളാണ് കേരളത്തിന് ആവശ്യമുള്ളത്. എന്നാൽ ഇതിൽ 200 കോടി മാത്രമാണ് സംസ്ഥാനത്ത് നിലവിൽ ഉൽപ്പാദിപ്പിക്കുന്നത്. ബാക്കി വരുന്ന 300 കോടിയോളം മുട്ടകൾക്കായി നാം പ്രധാനമായും അയൽ സംസ്ഥാനങ്ങളെയാണ് ആശ്രയിക്കുന്നത്. ഇതിനായി പ്രതിദിനം ഏഴ് കോടി രൂപയോളം കേരളത്തിന് ചിലവാകുന്നുണ്ട്. മുതിർന്നവർക്ക് വർഷത്തിൽ 180 മുട്ടയും കുട്ടികൾക്ക് 90 മുട്ടയും ആവശ്യമാണെന്നാണ് ആരോഗ്യ വിദഗ്ധരുടെ കണക്കുകൾ വ്യക്തമാക്കുന്നത്.
മുൻകാലങ്ങളിൽ കേരളത്തിലെ ഭൂരിഭാഗം വീടുകളിലും അടുക്കളമുറ്റത്തെ കോഴിവളർത്തലിലൂടെ ആവശ്യമായ മുട്ടകൾ ഉൽപ്പാദിപ്പിച്ചിരുന്നു. എന്നാൽ ഇന്ന് സ്ഥലപരിമിതി, അണുകുടുംബങ്ങളുടെ വർധനവ്, രൂക്ഷമായ തെരുവ് നായ ശല്യം എന്നിവ കാരണം ഈ രീതി ഏറെക്കുറെ അപ്രത്യക്ഷമായി. ഇതിനുപുറമെ കോഴിവളർത്തൽ തീർത്തും ലാഭകരമല്ലാത്ത അവസ്ഥയിലേക്കും മാറിയിട്ടുണ്ട്. കോഴിവളർത്തലിന്റെ മൊത്തം ചിലവിൽ എൺപത് ശതമാനവും തീറ്റയ്ക്കാണ് വേണ്ടി വരുന്നത്. കോഴിത്തീറ്റയുടെ വില അടുത്തിടെയായി വലിയ തോതിൽ കുതിച്ചുയരുന്നത് കർഷകർക്ക് കനത്ത തിരിച്ചടിയാണ് നൽകുന്നത്. തീറ്റയുണ്ടാക്കാൻ പ്രധാനമായും ഉപയോഗിക്കുന്ന ചോളവും സോയാബീനും മറ്റു സംസ്ഥാനങ്ങളിൽ നിന്നാണ് ഇവിടേക്ക് എത്തുന്നത്.
രാജ്യത്ത് വാഹനങ്ങളിൽ ഇന്ധനമായി എഥനോൾ ഉപയോഗിക്കുന്നത് വ്യാപകമായതോടെയാണ് ഈ മേഖലയിൽ പുതിയ പ്രതിസന്ധി ഉടലെടുത്തത്. ചോളത്തിൽ നിന്നാണ് വലിയ തോതിൽ എഥനോൾ ഉൽപ്പാദിപ്പിക്കുന്നത്. കഴിഞ്ഞ വർഷം മാത്രം 1.2 കോടി ടൺ ചോളമാണ് എഥനോൾ ഉൽപ്പാദനത്തിന് ഉപയോഗിച്ചത്. മൃഗങ്ങൾക്കും മനുഷ്യർക്കും ആവശ്യമായ ഭക്ഷ്യ ശൃംഖലയെ തകർത്ത് വ്യവസായിക ആവശ്യങ്ങൾക്കായി ചോളം ഉപയോഗിക്കുന്നത് വരും ദിവസങ്ങളിലും കാലിത്തീറ്റ, കോഴിത്തീറ്റ വില കുതിച്ചുയരാൻ കാരണമാകും. ഈ സാഹചര്യം തുടർന്നാൽ സാധാരണക്കാർക്ക് മുട്ടയുടെ വില താങ്ങാനാവാത്ത അവസ്ഥയിലേക്ക് കാര്യങ്ങൾ എത്തും. മുട്ട ഉൽപ്പാദനത്തേക്കാൾ എഥനോൾ നിർമ്മാണത്തിന് പ്രാധാന്യം ലഭിക്കുന്ന ഈ അവസ്ഥ കോഴി കർഷകർക്കും ഉപഭോക്താക്കൾക്കും ഒരുപോലെ വെല്ലുവിളിയാകുകയാണ്.

Published 23 hours ago