Info
13 Oct 2026, 08:11 AM
കാലവർഷം വിടവാങ്ങുന്നു; ഒക്ടോബർ 15 മുതൽ കേരളത്തിൽ ഇടിയോടു കൂടിയ തുലാവർഷ മഴയ്ക്ക് സാധ്യത
രാജ്യത്ത് തെക്കുപടിഞ്ഞാറൻ കാലവർഷത്തിന്റെ പിന്മാറ്റം പുരോഗമിക്കുന്നതിനിടെ, ദക്ഷിണേന്ത്യയിൽ വടക്കുകിഴക്കൻ കാലവർഷമായ തുലാവർഷം ഒക്ടോബർ 14-16 തീയതികളോടെ ആരംഭിക്കാൻ സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. അടുത്ത രണ്ട് മുതൽ മൂന്ന് ദിവസങ്ങൾക്കുള്ളിൽ രാജ്യത്തിന്റെ ശേഷിക്കുന്ന ഭാഗങ്ങളിൽ നിന്ന് കാലവർഷം പൂർണ്ണമായും പിൻവാങ്ങുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് (IMD) അറിയിച്ചു.
ഒക്ടോബർ 15 ഉച്ചയ്ക്ക് ശേഷം കേരളത്തിന്റെ കിഴക്കൻ മേഖലകളിൽ ശക്തമായ ഇടിയോടു കൂടിയ മഴ ആരംഭിക്കാനാണ് സാധ്യത. ആദ്യ ദിനങ്ങളിൽ മലയോരങ്ങളിലും ഇടനാട്ടിലുമായിരിക്കും മഴ ശക്തമാകുകയെങ്കിലും, പിന്നീട് പടിഞ്ഞാറൻ തീരങ്ങളിലും മഴ സജീവമാകും. ECMWF കാലാവസ്ഥാ മാതൃക പ്രകാരം, ബംഗാൾ ഉൾക്കടലിൽ രൂപപ്പെടുന്ന ചക്രവാതച്ചുഴി മൂലം കിഴക്കൻ-വടക്കുകിഴക്കൻ കാറ്റുകൾ ശക്തി പ്രാപിക്കുന്നതാണ് തുലാവർഷത്തിന് അനുകൂലമായ സാഹചര്യമൊരുക്കുന്നത്.
സാധാരണയായി ഉച്ചയ്ക്ക് ശേഷവും രാത്രിയിലുമാണ് തുലാവർഷ മഴ ലഭിക്കുക. പകൽ സമയങ്ങളിൽ ചൂടുള്ള കാലാവസ്ഥ അനുഭവപ്പെടാം. കഴിഞ്ഞ ദിവസങ്ങളിൽ കേരളത്തിൽ ലഭിച്ച മഴ തുലാവർഷത്തിന് മുന്നോടിയായുള്ള ഇടിമിന്നലോടു കൂടിയ മഴ മാത്രമായിരുന്നുവെന്നും, ഔദ്യോഗികമായി തുലാവർഷം ആരംഭിച്ചിട്ടില്ലെന്നും കാലാവസ്ഥാ വിദഗ്ധർ വ്യക്തമാക്കി. തുലാവർഷത്തിന്റെ ഔദ്യോഗിക ആരംഭം സംബന്ധിച്ച അറിയിപ്പ് വരും ദിവസങ്ങളിൽ പ്രതീക്ഷിക്കാം.

Published 2 days ago