Info
20 Oct 2026, 07:31 AM
ഉണങ്ങിയ പൂക്കൾക്ക് കിലോയ്ക്ക് 4,000 രൂപ വരെ: കേരളത്തിലും പച്ചപിടിച്ച് ശംഖുപുഷ്പക്കൃഷി
അലങ്കാര സസ്യമായി മാത്രം കണ്ടിരുന്ന നീല ശംഖുപുഷ്പം ആഗോള കാർഷിക വിപണിയിൽ വലിയ മൂല്യമുള്ള വാണിജ്യ വിളയായി മാറിയിരിക്കുകയാണ്. പ്രകൃതിദത്ത നീല നിറത്തിനും ഔഷധഗുണങ്ങൾക്കും ആരോഗ്യപാനീയങ്ങളിലെ ഉപയോഗത്തിനും ആവശ്യക്കാരേറിയതോടെയാണ് ഏഷ്യൻ രാജ്യങ്ങളിൽ ഇതിന്റെ കൃഷി വ്യാപിക്കുന്നത്. രാസവർണങ്ങൾക്ക് പകരം പ്രകൃതിദത്ത നിറങ്ങൾ ഉപയോഗിക്കുന്ന പ്രവണത വർധിച്ചതാണ് ഭക്ഷ്യവ്യവസായം, ഔഷധനിർമാണം, കോസ്മെറ്റിക്സ്, ഹെർബൽ ടീ തുടങ്ങിയ മേഖലകളിൽ ശംഖുപുഷ്പത്തിന് ഉയർന്ന വിപണിസാധ്യത തുറന്നുനൽകിയത്.
നാരങ്ങനീര് ചേർക്കുമ്പോൾ നീല നിറം വയലറ്റോ പിങ്കോ ആയി മാറുന്ന പ്രത്യേകത പാനീയ വ്യവസായ രംഗത്ത് ഇതിന് വലിയ പ്രിയമുണ്ടാക്കുന്നു. പൂവിലുള്ള ആന്തോസയാനിൻ എന്ന പ്രകൃതിദത്ത വർണപദാർഥമാണ് ഇതിന് കാരണം. കഫീൻ അടങ്ങിയിട്ടില്ലാത്ത 'ബ്ലൂ ടീ' അഥവാ 'ബട്ടർഫ്ലൈ പി ഫ്ലവർ ടീ' തെക്കുകിഴക്കൻ ഏഷ്യൻ രാജ്യങ്ങളിൽ വളരെ ജനപ്രിയമാണ്. തായ്ലൻഡ്, വിയറ്റ്നാം തുടങ്ങിയ രാജ്യങ്ങളിൽ ഇത് തണുപ്പിച്ച് തേനും നാരങ്ങയും ചേർത്ത് ലെമണൈഡ് രൂപത്തിലും ഉപയോഗിക്കുന്നു.
കേരളത്തിലെ കാലാവസ്ഥ ശംഖുപുഷ്പക്കൃഷിക്ക് വളരെ അനുയോജ്യമാണ്. ഒരേക്കറിൽ 4,000 മുതൽ 5,000 വരെ തൈകൾ നടാം. നട്ട് 60 മുതൽ 75 ദിവസത്തിനകം വിളവെടുപ്പ് തുടങ്ങാം. പച്ചപ്പൂക്കൾക്ക് കിലോയ്ക്ക് 150 മുതൽ 400 രൂപ വരെ ലഭിക്കുമ്പോൾ, ഉണങ്ങിയ പൂക്കൾക്ക് 1,500 മുതൽ 4,000 രൂപ വരെയും ഉയർന്ന ഗുണനിലവാരമുള്ള കയറ്റുമതി ഗ്രേഡുകൾക്ക് അതിലധികവും വില ലഭിക്കുന്നുണ്ട്. രാവിലെ വിരിയുന്ന പൂക്കൾ ശേഖരിച്ച് നിഴലിൽ ഉണക്കി സൂക്ഷിക്കുന്നത് നിറവും ഗുണവും നിലനിർത്താൻ സഹായിക്കും. ശരിയായ സംസ്കരണവും മൂല്യവർധനവും ഉറപ്പാക്കിയാൽ കേരളത്തിലെ ചെറുകിട കർഷകർക്കും സംരംഭകർക്കും ഇതൊരു മികച്ച വരുമാനമാർഗമായി മാറ്റാം.

Published 1 day ago