Cardamom Live
Login
സംസ്ഥാനത്ത് മഴ കനക്കുന്നു: എല്ലാ ജില്ലകളിലും മഴ വ്യാപകമാകും; മലയോര മേഖലകളിൽ ജാഗ്രതാ നിർദേശം
Back to News
Info 21 Oct 2026, 07:35 AM

സംസ്ഥാനത്ത് മഴ കനക്കുന്നു: എല്ലാ ജില്ലകളിലും മഴ വ്യാപകമാകും; മലയോര മേഖലകളിൽ ജാഗ്രതാ നിർദേശം

കേരളത്തിൽ വരും ദിവസങ്ങളിൽ മഴ ശക്തമാകാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ മുന്നറിയിപ്പ്. ചക്രവാതച്ചുഴിയുടെയും ന്യുനമർദ്ദ പാത്തിയുടെയും സ്വാധീനഫലമായി സംസ്ഥാനത്തുടനീളം മഴയുടെ അളവിൽ വലിയ വർദ്ധനവുണ്ടാകും.

-- കാലാവസ്ഥാ മാറ്റത്തിന്റെ പ്രധാന കാരണങ്ങൾ

നിലവിൽ ശ്രീലങ്കൻ കിഴക്കൻ തീരത്ത് സ്ഥിതിചെയ്യുന്ന ചക്രവാതച്ചുഴി ബുധനാഴ്ച ഉച്ചയ്ക്ക് ശേഷം തെക്കൻ തമിഴ്‌നാട്ടിലേക്ക് പ്രവേശിക്കും. ഇതിന്റെ ഫലമായി മധ്യ-തെക്കൻ കേരളത്തിന് മുകളിലൂടെ അറബിക്കടലിലേക്ക് ന്യൂനമർദ്ദ പാത്തി രൂപപ്പെടും. വ്യാഴാഴ്ച പകൽ സമയങ്ങളിൽ ഈ ചക്രവാതച്ചുഴി കേരളത്തിനും തമിഴ്‌നാടിനും മുകളിലായി നിലനിൽക്കുകയും, വ്യാഴാഴ്ച രാത്രിയോടെ അറബിക്കടലിലേക്ക് നീങ്ങുകയും ചെയ്യും.

-- മഴയുടെ സ്വഭാവവും സമയക്രമവും

ബുധനാഴ്ച പുലർച്ചെ വരെ മധ്യ-തെക്കൻ ജില്ലകളിൽ പലയിടങ്ങളിലായി ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ട്. എന്നാൽ ബുധനാഴ്ച ഉച്ചയ്ക്ക് ശേഷമുള്ള സമയങ്ങളിൽ സംസ്ഥാനത്തെ എല്ലാ ജില്ലകളിലും മഴ ശക്തമാകുകയും കൂടുതൽ പ്രദേശങ്ങളിലേക്ക് വ്യാപിക്കുകയും ചെയ്യും.

ചക്രവാതച്ചുഴി കരയിലേക്ക് നീങ്ങുന്നതോടെ കിഴക്കൻ മഴയിൽ നിന്നും മാറി പടിഞ്ഞാറൻ മഴയായി മാറും. മധ്യ-തെക്കൻ ജില്ലകളിൽ ഇതിന്റെ സ്വാധീനം കൂടുതലായിരിക്കും. വരുന്ന തിങ്കളാഴ്ച വരെയുള്ള ദിവസങ്ങളിൽ സംസ്ഥാനത്ത് പരക്കെ മഴ പ്രതീക്ഷിക്കാം
Published 17 hours ago