Info
28 Oct 2026, 07:11 AM
ചൂടൻ എൽ നിനോ: വളം, ട്രാക്ടർ വിൽപ്പന കുത്തനെ ഇടിയുന്നു, കാർഷിക പ്രവർത്തനങ്ങളിൽ ആശങ്ക
രാജ്യത്ത് കാലവർഷം ദുർബലമാവുകയും എൽ നിനോ പ്രതിഭാസത്തിന്റെ ഭാഗമായി ചൂട് കനക്കുകയും ചെയ്തതോടെ വളം, ട്രാക്ടർ വിൽപ്പനയിൽ വലിയ ഇടിവ് രേഖപ്പെടുത്തുന്നു. വരൾച്ച കാർഷികമേഖലയെ രൂക്ഷമായി ബാധിക്കാൻ തുടങ്ങിയതിന്റെ വ്യക്തമായ സൂചനയായാണ് സാമ്പത്തിക നിരീക്ഷകരും വിദഗ്ധരും ഈ പ്രതിഭാസത്തെ വിലയിരുത്തുന്നത്. യൂറിയ ഉൾപ്പെടെയുള്ള പ്രധാനപ്പെട്ട എല്ലാ വളങ്ങളുടെയും വിൽപ്പനയിൽ കഴിഞ്ഞ വർഷത്തേക്കാൾ കാര്യമായ കുറവാണുണ്ടായിരിക്കുന്നത്.
കാലവർഷത്തോടനുബന്ധിച്ചുള്ള ഖാരിഫ് വിളവെടുപ്പ് കാലത്ത് നൈട്രജൻ, ഫോസ്ഫറസ്, പൊട്ടാസ്യം, സൾഫർ എന്നിവയടങ്ങിയ കോംപ്ലക്സ് വളങ്ങൾക്കാണ് സാധാരണയായി വിപണിയിൽ ആവശ്യക്കാർ കൂടുതൽ. എന്നാൽ ഇത്തവണ ഏപ്രിൽ മുതൽ സെപ്റ്റംബർ വരെയുള്ള കാലയളവിൽ ഇവയുടെ വിൽപ്പനയിൽ 22.2 ശതമാനത്തിന്റെ കുറവുണ്ടായി. മ്യൂറിയേറ്റ് ഓഫ് പൊട്ടാഷിന്റെ വിൽപ്പനയിൽ 11.7 ശതമാനവും ഡൈ-അമോണിയം ഫോസ്ഫേറ്റിന്റെ (ഡി.എ.പി.) വിൽപ്പനയിൽ 0.60 ശതമാനവും സിംഗിൾ സൂപ്പർ ഫോസ്ഫേറ്റിന്റെ വിൽപ്പനയിൽ 1.4 ശതമാനവും ഇടിവ് രേഖപ്പെടുത്തിയിട്ടുണ്ട്.
രാജ്യത്ത് കർഷകർ ഏറ്റവും കൂടുതൽ ആശ്രയിക്കുന്ന യൂറിയയുടെ വിൽപ്പനയിൽ 4.1 ശതമാനത്തിന്റെ കുറവാണുണ്ടായത്. ഏപ്രിൽ-സെപ്റ്റംബർ മാസങ്ങളിൽ യൂറിയ ഉത്പാദനത്തിലും ഇറക്കുമതിയിലും വർധനവുണ്ടായെങ്കിലും കർഷകരിൽ നിന്നുള്ള ആവശ്യക്കാരുടെ എണ്ണം കുറയുകയായിരുന്നു. 2021-22 സാമ്പത്തിക വർഷത്തിന് ശേഷം ആദ്യമായാണ് യൂറിയ വിൽപ്പനയിൽ ഇത്തരം ഒരു ഇടിവുണ്ടാകുന്നത്. യൂറിയ വിൽപ്പനയിലെ കുറവ് രാജ്യത്തെ കാർഷിക വൃത്തിയിലുണ്ടായ മന്ദഗതിയുടെ തെളിവാണെന്ന് ഫെർട്ടിലൈസർ അസോസിയേഷൻ ഓഫ് ഇന്ത്യ ചൂണ്ടിക്കാണിക്കുന്നു.
വളത്തിനൊപ്പം വാഹന വിപണിയിലും ഇതിന്റെ ആഘാതം പ്രതിഫലിച്ചിട്ടുണ്ട്. സെപ്റ്റംബറിൽ ട്രാക്ടർ വിൽപ്പനയിൽ 18.1 ശതമാനം വരെ വലിയ ഇടിവാണ് രേഖപ്പെടുത്തിയത്. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ ചരക്ക്-സേവന നികുതി ഇളവുകൾ കാരണം ട്രാക്ടർ വിൽപ്പനയിൽ വലിയ വളർച്ച ഉണ്ടായിരുന്ന സ്ഥാനത്താണിത്.
വരും മാസങ്ങളിലും എൽ നിനോ പ്രതിഭാസം ശക്തമായി തുടരുമെന്നാണ് അന്താരാഷ്ട്ര കാലാവസ്ഥാ ഏജൻസികളുടെ വിലയിരുത്തൽ. ശൈത്യകാലത്ത് ഉണ്ടാകാൻ സാധ്യതയുള്ള മഴക്കുറവും ഉയർന്ന താപനിലയും വരാനിരിക്കുന്ന റാബി സീസണിലെ കൃഷിയെയും പ്രതികൂലമായി ബാധിച്ചേക്കുമെന്ന ആശങ്ക കർഷകർക്കിടയിൽ നിലനിൽക്കുന്നു. അതേസമയം, വരാനിരിക്കുന്ന റാബി സീസണിലേക്ക് ആവശ്യമായ വളം ശേഖരം സർക്കാരിന്റെ പക്കൽ സുരക്ഷിതമായിട്ടുണ്ടെന്നാണ് ഔദ്യോഗിക കണക്കുകൾ വ്യക്തമാക്കുന്നത്.

Published 3 weeks ago