Cardamom Live
Login
ഏലം കൃഷിയിൽ പുതിയ ചിമ്പുകൾക്കും കായപിടുത്തത്തിനും ഇപ്പോൾ ചെയ്യേണ്ട കാര്യങ്ങൾ
Back to News
Info 04 Nov 2026, 01:19 PM

ഏലം കൃഷിയിൽ പുതിയ ചിമ്പുകൾക്കും കായപിടുത്തത്തിനും ഇപ്പോൾ ചെയ്യേണ്ട കാര്യങ്ങൾ

ഏലത്തോട്ടങ്ങളിൽ പ്രതികൂല കാലാവസ്ഥയും മഴയുടെ കുറവും മൂലം ഉണ്ടാകുന്ന വളർച്ചാ തടസ്സങ്ങൾ പരിഹരിക്കുന്നതിനും അടുത്ത സീസണിലേക്ക് മികച്ച വിളവ് ഉറപ്പാക്കുന്നതിനും കൃത്യമായ പരിപാലനം ആവശ്യമാണ്. വരൾച്ചയും കൃത്യ സമയത്ത് പരിചരണം ലഭിക്കാത്തതും ചെടികളുടെ ആരോഗ്യം ക്ഷയിപ്പിക്കുന്നതിനും ശരങ്ങൾ മൂത്ത് ഇറുകിപ്പോകുന്നതിനും കാരണമാകുന്നു.

ആദ്യ പടിയായി മണ്ണിലെ പി.എച്ച് (pH) ലെവൽ ബാലൻസ് ചെയ്യാനായി ചെടിക്ക് അനുയോജ്യമായ അളവിൽ കാൽസ്യം അല്ലെങ്കിൽ കുമ്മായം ലായനി കലക്കി ഒഴിച്ച് കൊടുക്കേണ്ടതാണ്. പി.എച്ച് ബാലൻസ് ആയതിനു ശേഷം ഏകദേശം 15 ദിവസങ്ങൾക്ക് ഉള്ളിൽ നിമറ്റോഡ്, വേരുപുഴു തുടങ്ങിയ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനായി ഡി.എ.പി, പൊട്ടാഷ്, മൈക്ക കോമ്പിനേഷൻ ട്രെഞ്ചിംഗ് നൽകാം. ഇത് ചെടികളിൽ പുതിയ ഫൈബർ വേരുകളും ശക്തമായ ചിമ്പുകളും രൂപപ്പെടാൻ സഹായിക്കും.

തോട്ടങ്ങളിൽ ഫിസേറിയം (Fusarium) ബാധയും നീരൂറ്റിക്കുടിക്കുന്ന പ്രാണികളുടെ ശല്യവും തടയുന്നതിന് കൃത്യമായ ഇടവേളകളിൽ ഫംഗിസൈഡ് പ്രതിരോധ സ്പ്രേ നൽകണം. ചെടിയുടെ വേരിനും നാരിനും ബലം കിട്ടാൻ കാൽസ്യം നൽകിയ ശേഷമായിരിക്കണം ഫംഗിസൈഡുകൾ ഉപയോഗിക്കേണ്ടത്. തോട്ടങ്ങളിൽ മിത്ര ബാക്ടീരിയകളുടെ പ്രയോജനം ലഭിക്കാൻ കൺസോർഷ്യം ഒഴിച്ചുകൊടുക്കുന്നതും സ്യൂഡോമോണസ്, മഗ്നീഷ്യം നൈട്രേറ്റ് എന്നിവ വേനൽക്കാലത്ത് സ്പ്രേ ചെയ്യുന്നതും ഉചിതമാണ്.

കരിപ്പൊടി ഉപയോഗിക്കുന്നവർ മണ്ണിൽ അമ്ലത്വം കൂടാത്ത നല്ല കരിപ്പൊടിയാണെന്ന് ഉറപ്പുവരുത്തണം. കരിപ്പൊടി, രാജ്ഫോസ്, വേപ്പിൻപിണ്ണാക്ക് എന്നിവ നൽകി മണ്ണിട്ടു കൊടുക്കുകയോ, മണ്ണ് നൽകാൻ സാധിക്കാത്തവർ നല്ലപോലെ മൾച്ചിങ് (ഇലകളും ചപ്പുകളും) നൽകുകയോ ചെയ്യാം. പുതിയ പൂക്കളും കായകളും നന്നായി പിടിക്കുന്നതിനായി ബോറോൺ, ജിബ്രലിക് ആസിഡ്, ഫ്ലോറ കോമ്പിനേഷൻ ഫോളിയാർ സ്പ്രേ ആയി നൽകാവുന്നതാണ്. കൃത്യ സമയത്തുള്ള ഇത്തരം പരിചരണങ്ങൾ അടുത്ത സീസണിൽ മികച്ച വിളവിലേക്ക് നയിക്കും
Published 1 day ago