Cardamom Live
Login
ഏലം വിപണിയിൽ മുന്നേറ്റം: ഏലം വില ശരാശരി 3,080 രൂപ കടന്നു; പ്രീമിയം ഇനങ്ങൾക്ക് കിലോയ്ക്ക് 4,000 രൂപയ്ക്ക് മുകളിൽ
Back to News
Info 03 Nov 2026, 09:08 PM

ഏലം വിപണിയിൽ മുന്നേറ്റം: ഏലം വില ശരാശരി 3,080 രൂപ കടന്നു; പ്രീമിയം ഇനങ്ങൾക്ക് കിലോയ്ക്ക് 4,000 രൂപയ്ക്ക് മുകളിൽ

ഏലം വിപണിയിൽ വണ്ടൻമേട്, കട്ടപ്പന, കുമളി തുടങ്ങിയ മേഖലകളിൽ ന്യൂനമർദം മൂലം അനുഭവപ്പെടുന്ന മഴയും മൂടൽമഞ്ഞും വിളവെടുപ്പിനെയും ചരക്കുവരവിനെയും ബാധിച്ചിട്ടുണ്ട്. തോട്ടങ്ങളിൽ നിന്ന് ചെറുകിട വ്യാപാരികൾ പച്ച ഏലം കിലോയ്ക്ക് 560 രൂപ നിരക്കിലാണ് സംഭരിക്കുന്നത്. ലേലത്തിൽ ശരാശരി ഇനം ഏലത്തിന് കിലോയ്ക്ക് 3,080 രൂപയും 3035 രൂപയും ആണ് . കൂടിയ വില 4,001 രൂപയുമാണ്.

മറുഭാഗത്ത്, കുരുമുളക് വിലയിൽ നേരിയ കുറവ് രേഖപ്പെടുത്തി. ഉത്തരേന്ത്യൻ വിപണികളിൽ നിന്നുള്ള ഉത്സവ സീസണിലെ ആവശ്യക്കാരുടെ കുറവാണ് വിലയെ ബാധിച്ചത്. രണ്ടു ദിവസം കൊണ്ട് കുരുമുളക് ക്വിന്റലിന് 200 രൂപ കുറഞ്ഞ് 73,800 രൂപയിലെത്തി. അന്താരാഷ്ട്ര തലത്തിൽ വിയറ്റ്നാമിൽ മുളക് വിലയിൽ ചെറിയ ഇടിവുണ്ടായെങ്കിലും ഇന്തൊനീഷ്യ, മലേഷ്യ, ബ്രസീൽ തുടങ്ങിയ രാജ്യങ്ങളിൽ വില മാറ്റമില്ലാതെ തുടരുന്നു

ആഭ്യന്തര വിപണിയിൽ റബർ വില സർവകാല റെക്കോർഡിലേക്ക് കുതിക്കുന്നു. അന്താരാഷ്ട്ര ഏഷ്യൻ റബർ വിപണിയിൽ വിലയിൽ നേരിയ ഏറ്റക്കുറച്ചിലുകൾ ദൃശ്യമായെങ്കിലും കൊച്ചിയിൽ നാലാം ഗ്രേഡ് റബറിന് കിലോയ്ക്ക് 300 രൂപയിലെത്തി. കാലാവസ്ഥ അനുകൂലമായി തുടർന്നാൽ ജനുവരി വരെ ടാപ്പിങ് നടത്താമെന്ന പ്രതീക്ഷയിലാണ് ചെറുകിട ഉൽപാദകർ. എന്നാൽ ഡിസംബർ അടുത്തിട്ടും തണുപ്പ് ശക്തമാകാത്തത് മൂലം പല പ്രദേശങ്ങളിലും പാൽ ലഭ്യതയിൽ കുറവ് അനുഭവപ്പെടുന്നുണ്ട്. അന്താരാഷ്ട്ര തലത്തിൽ ബാങ്കോക്കിൽ ആർ.എസ്.എസ്-3 ഷീറ്റിന് കിലോയ്ക്ക് 267 രൂപയിൽ നിന്ന് 263 രൂപയായി താഴ്ന്നു
Published 1 day ago