Info
05 Nov 2026, 11:24 AM
എൽനിനോ ആഘാതത്തിൽ ജലശേഖരം താഴുന്നു: പ്രതിസന്ധിയിലായി കൃഷി; കേരളത്തിൽ അരിയും അവശ്യസാധനങ്ങളും വിലക്കയറ്റ ഭീഷണിയിൽ
എൽനിനോ പ്രതിഭാസത്തെത്തുടർന്ന് മഴ കനത്തതോതിൽ കുറഞ്ഞതോടെ രാജ്യത്തുടനീളം കടുത്ത ജലക്ഷാമവും കാർഷിക പ്രതിസന്ധിയും രൂപപ്പെടുന്നു. ഉത്തര ഇന്ത്യൻ സംസ്ഥാനങ്ങളിൽ തുടരുന്ന വരൾച്ചയും വിളനാശവും ഉപഭോക്തൃ സംസ്ഥാനമായ കേരളത്തെ വൻ വിലക്കയറ്റത്തിലേക്ക് തള്ളിയിടുമെന്ന ആശങ്കയിലാണ് വസതികളും വിപണിയും. രാജ്യത്തെ പ്രധാന ഡാമുകളിലെ ജലശേഖരം ശേഷിയുടെ 66 ശതമാനത്തിലേക്ക് താഴ്ന്നപ്പോൾ, ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലെ ജലശേഖരം കേവലം 43 ശതമാനമായി ചുരുങ്ങി.
മഴക്കുറവും ജലസേചന പ്രതിസന്ധിയും കാരണം അയൽസംസ്ഥാനങ്ങളിൽ ഉത്പാദനം ഇടിഞ്ഞതോടെ അരി, പഞ്ചസാര, പയർവർഗങ്ങൾ, ഭക്ഷ്യ എണ്ണ എന്നിവയ്ക്ക് വരുംദിവസങ്ങളിൽ വില കുത്തനെ ഉയർന്നേക്കാം. രാജ്യത്ത് അരിയുത്പാദനത്തിൽ ഒരു കോടി ടണ്ണിന്റെ കുറവാണ് പ്രതീക്ഷിക്കുന്നത്. വർഷത്തിൽ 42 ലക്ഷം ടൺ അരി ആവശ്യമുള്ള കേരളത്തിലേക്ക് മറ്റ് സംസ്ഥാനങ്ങളിൽ നിന്നുള്ള വരവ് കുറയുന്നത് വലിയ തിരിച്ചടിയാകും. സംസ്ഥാനത്ത് അരി വില കിലോഗ്രാമിന് 100 രൂപ വരെ ഉയർന്നേക്കാമെന്ന് വിപണി വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. കൂടാതെ, പഞ്ചസാര വില കിലോഗ്രാമിന് 60 രൂപയിലേക്ക് എത്തുന്നതിനൊപ്പം കോഴിത്തീറ്റ, കാലിത്തീറ്റ നിർമാണത്തെയും പ്രതിസന്ധി ബാധിച്ചിട്ടുണ്ട്.
പ്രതിസന്ധി നേരിടാൻ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ കരുതൽ നടപടികൾ ഊർജിതമാക്കിയിട്ടുണ്ട്. കുറഞ്ഞ ജല ഉപയോഗത്തിൽ വിളവെടുക്കാവുന്ന കൃഷികളിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കാനും കാലാവസ്ഥാ വ്യതിയാനത്തെ പ്രതിരോധിക്കുന്ന വിത്തിനങ്ങൾ കർഷകരിലേക്ക് എത്തിക്കാനും നിർദേശമുണ്ട്. കേരളത്തിൽ വെള്ളം കുറച്ചു മതിയാവുന്ന കപ്പ, കാച്ചിൽ, ചേമ്പ് തുടങ്ങിയ കിഴങ്ങുവർഗ കൃഷികൾക്ക് പ്രാധാന്യം നൽകാനാണ് കൃഷിവകുപ്പിന്റെ നിർദേശം. ജലക്ഷാമവും കുടിവെള്ള പ്രശ്നവും നിരീക്ഷിക്കുന്നതിനായി ജില്ലാതലത്തിൽ വിവിധ വകുപ്പുകളെ ഉൾപ്പെടുത്തി പ്രത്യേക നിരീക്ഷണ സമിതി രൂപവത്കരിക്കുമെന്നും അധികൃതർ അറിയിച്ചു.

Published 21 hours ago