Cardamom Live
Login
ഏലച്ചെടിയിലെ കായ് സെറ്റിംഗിനും വേരുപടല വളർച്ചയ്ക്കും ജലത്തിന്റെ പി.എച്ച് (pH) കൃത്യമായി അറിയാം; ഫോളിയാർ, ഡ്രെഞ്ചിംഗ് രീതികൾ
Back to News
Info 07 Nov 2026, 02:06 PM

ഏലച്ചെടിയിലെ കായ് സെറ്റിംഗിനും വേരുപടല വളർച്ചയ്ക്കും ജലത്തിന്റെ പി.എച്ച് (pH) കൃത്യമായി അറിയാം; ഫോളിയാർ, ഡ്രെഞ്ചിംഗ് രീതികൾ

ഏലക്കൃഷിയിൽ പുതിയ വേരുകൾ, തളിരുകൾ,ചിമ്പു , വള്ളി എന്നിവ വേഗത്തിൽ ഉത്പാദിപ്പിക്കുന്നതിനും കായ് പിടിത്തം വർദ്ധിപ്പിക്കുന്നതിനും ഫോസ്ഫറസ് അടങ്ങിയ വളങ്ങൾ അത്യന്താപേക്ഷിതമാണ്. എന്നാൽ ഏലച്ചെടികൾക്ക് ഫോളിയാർ സ്പ്രേ വഴിയോ ഡ്രെഞ്ചിംഗ് രീതിയിലോ വളങ്ങൾ നല്ല പോലെ പ്രയോജനം ലഭിക്കണമെങ്കിൽ അതിനായി ഉപയോഗിക്കുന്ന വെള്ളത്തിന്റെ പി.എച്ച് (pH) നിലവാരം കൃത്യമായി പരിശോധിക്കേണ്ടതുണ്ട്. സാധാരണ വെള്ളത്തിന്റെ പി.എച്ച് നിലവാരത്തിൽ മാറ്റം വരുത്താതെയും മറ്റ് പോഷകങ്ങളുമായി ചേരുമ്പോൾ രാസപ്രവർത്തനം നടന്ന് വീര്യം നഷ്ടപ്പെടാതെയും ശ്രദ്ധിച്ചാൽ മാത്രമേ ചെടികൾക്ക് ഫോസ്ഫറസ് വേഗത്തിൽ ആഗിരണം ചെയ്യാൻ സാധിക്കൂ.

സാധാരണയായി ജല സ്രോതസ്സുകളിൽ നിന്നുള്ള വെള്ളത്തിന്റെ പി.എച്ച് നിലവാരം ഉയർന്ന അളവിലായിരിക്കും. എന്നാൽ വളങ്ങൾ കലക്കിയ ലായനിയുടെ പി.എച്ച് 6-നും 7-നും ഇടയിൽ നിർത്തുമ്പോഴാണ് ഫോസ്ഫറസ് ചെടികൾക്ക് ഏറ്റവും എളുപ്പത്തിൽ ലഭ്യമാകുന്നത്. പി.എച്ച് 7-ന് മുകളിലായാൽ ലായനിയിലെ ഫോസ്ഫറസ് കാൽസ്യവുമായി പ്രവർത്തിച്ച് ചെടികൾക്ക് ലഭിക്കാത്ത രൂപത്തിലാകും. അതേസമയം പി.എച്ച് 6-ന് താഴെയായാൽ അസിഡിക് മണ്ണിലെ അലുമിനിയം, അയൺ (ഫെറസ്) എന്നിവയുമായി ചേർന്ന് പ്രെസിപിറ്റേഷൻ ഉണ്ടാകാനുള്ള സാധ്യതയുമുണ്ട്. അതിനാൽ പി.എച്ച് ടെസ്റ്റിംഗ് പേപ്പറോ മീറ്ററോ ഉപയോഗിച്ച് ലായനിയുടെ പി.എച്ച് കൃത്യമായി അളന്ന് തിട്ടപ്പെടുത്തുന്നത് വളത്തിന്റെ ദുരുപയോഗം ഒഴിവാക്കും.

കുറഞ്ഞ അളവിൽ മാത്രം ഉപയോഗിക്കേണ്ട ഉയർന്ന ഫോസ്ഫറസ് ലായനികളും ദ്രാവക രൂപത്തിലുള്ള കാൽസ്യം ഫോർമുലേഷനുകളും ഉപയോഗിക്കുന്നത് രാസപ്രവർത്തന സാധ്യത കുറയ്ക്കും. കാൽസ്യവും ഫോസ്ഫറസും അടങ്ങിയ വളങ്ങൾ ഒന്നിച്ച് ഉപയോഗിക്കേണ്ട സാഹചര്യങ്ങളിൽ ഇവ വേവ്വേറെ ബക്കറ്റുകളിൽ വെള്ളത്തിൽ ലയിപ്പിച്ച ശേഷം മാത്രം വലിയ ബാരലിലേക്ക് മാറ്റാൻ ശ്രദ്ധിക്കണം. ശരിയായ പി.എച്ച് ക്രമീകരണത്തിലൂടെയും ശരിയായ അളവിലുള്ള മിശ്രിത പ്രയോഗത്തിലൂടെയും ചെടികളുടെ പോഷക ആഗിരണം വർദ്ധിപ്പിക്കാനും ഏലച്ചെടികളിൽ മികച്ച വളർച്ചയും ഉത്പാദനവും ഉറപ്പാക്കാനും സാധിക്കും.
Published 5 days ago