Info
08 Nov 2026, 06:11 AM
ദീപാവലി മുന്നോടിയായി വായുമലിനീകരണത്തിൽ ലോകത്ത് ഒന്നാമതായി ഡൽഹി
ദീപാവലി ആഘോഷങ്ങൾക്ക് മുന്നോടിയായി തലസ്ഥാനഗരമായ ന്യൂഡൽഹിയിലെ വായുമലിനീകരണം അതീവ ഗുരുതരമായ അവസ്ഥയിലേക്ക് ഉയർന്നതായി സ്വിസ് അഗ്രഗേറ്ററായ ഐക്യൂ എയറിന്റെ (IQAir) പുതിയ റിപ്പോർട്ട്. ശനിയാഴ്ച രാവിലെ 10:35 ഓടെ ലോകത്തിലെ ഏറ്റവും മലിനീകരിക്കപ്പെട്ട പ്രധാന നഗരങ്ങളുടെ പട്ടികയിൽ ഡൽഹി ഒന്നാമതെത്തി. ഡൽഹിയിലെ വായു ഗുണനിലവാര സൂചിക (AQI) 581 എന്ന അപകടകരമായ തലത്തിലെത്തിയതായി റിപ്പോർട്ട് വ്യക്തമാക്കുന്നു. രണ്ടാം സ്ഥാനത്തുള്ള പാകിസ്ഥാനിലെ ലാഹോറിൽ രേഖപ്പെടുത്തിയ 285 എന്ന സൂചികയേക്കാൾ ഇരട്ടിയിലധികമാണ് ഡൽഹിയിലെ നിലവവിലെ വായുമലിനീകരണ തോത്.
ശൈത്യകാലത്തിന്റെ ആരംഭത്തോടെ അന്തരീക്ഷത്തിൽ തങ്ങിനിൽക്കുന്ന തണുത്ത വായുവും വാഹനങ്ങളിൽ നിന്നുള്ള പുകയും നിർമ്മാണ പ്രവർത്തനങ്ങളിൽ നിന്നുള്ള പൊടിയും അയൽ സംസ്ഥാനങ്ങളിലെ വൈക്കോൽ കത്തിക്കലുമാണ് ഈ സ്ഥിതിക്ക് പ്രധാന കാരണം. വരും ദിവസങ്ങളിൽ കാറ്റിന്റെ വേഗത കുറയുന്നതോടെ വായു ഗുണനിലവാരം ഇനിയും വഷളാകാൻ സാധ്യതയുണ്ടെന്ന് അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
മലിനീകരണം രൂക്ഷമായ സാഹചര്യത്തിൽ ഡൽഹിയിലും പരിസര പ്രദേശങ്ങളിലും പ്രതിരോധ നടപടികൾ ശക്തമാക്കിയിട്ടുണ്ട്. ഡൽഹി-എൻസിആർ മേഖലയിൽ നോൺ-എസൻഷ്യൽ നിർമ്മാണ പ്രവർത്തനങ്ങൾക്ക് നിരോധനം ഏർപ്പെടുത്തുകയും സ്കൂളുകളിൽ ക്ലാസുകൾ ഓൺലൈൻ രീതിയിലേക്ക് മാറ്റാൻ നിർദ്ദേശം നൽകുകയും ചെയ്തിട്ടുണ്ട്. കൂടാതെ ജീവനക്കാർക്ക് വർക്ക് ഫ്രം ഹോം സൗകര്യം അനുവദിക്കാൻ പൊതു-സ്വകാര്യ സ്ഥാപനങ്ങളോട് അധികൃതർ അഭ്യർത്ഥിച്ചിട്ടുണ്ട്.

Published 4 days ago