Info
09 Nov 2026, 06:21 AM
സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ശക്തമായ മഴ തുടരും; നാളെ മുതൽ മഴയുടെ ശക്തി കുറയാൻ സാധ്യത
മധ്യ-തെക്കൻ കേരളത്തിലെ വിവിധ പ്രദേശങ്ങളിലും വടക്കൻ കേരളത്തിലെ ചില മേഖലകളിലും ശക്തമായ ഇടിമിന്നലോട് കൂടിയ ഇടത്തരം മുതൽ ശക്തമായ മഴ തുടരാൻ സാധ്യതയുണ്ടെന്ന് വെതർ മോഡലുകളുടെ പ്രവചനം. ഇന്ന് വരും മണിക്കൂറുകളിലും നാളെ പുലർച്ചെ വരെയുമുള്ള സമയങ്ങളിൽ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ആലപ്പുഴ, എറണാകുളം, ഇടുക്കി, തൃശൂർ തുടങ്ങിയ ജില്ലകളുടെ പല ഭാഗങ്ങളിലും പാലക്കാട്, മലപ്പുറം, വയനാട്, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലെ ചില പ്രദേശങ്ങളിലും ശക്തമായ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ട്. ഇതിൽ എറണാകുളം, ഇടുക്കി, കോട്ടയം, ആലപ്പുഴ, പത്തനംതിട്ട, തിരുവനന്തപുരം, കൊല്ലം, കാസർഗോഡ് ജില്ലകളിലെ ചില കിഴക്കൻ, ഇടനാട്, പടിഞ്ഞാറൻ പ്രദേശങ്ങളിൽ ചുരുങ്ങിയ സമയം കൊണ്ട് ഒറ്റപ്പെട്ട ശക്തമായ മഴ പെയ്യാൻ സാധ്യതയേറെയാണ്.
അതേസമയം നാളെ മുതൽ സംസ്ഥാനത്ത് മഴയുടെ വ്യാപ്തിയിലും തീവ്രതയിലും അല്പം കുറവ് കണ്ടുതുടങ്ങും. നവംബർ 11-ഓടെ മഴ ലഭിക്കുന്ന പ്രദേശങ്ങളുടെ എണ്ണം കാര്യമായി തന്നെ കുറയും. അതിനുശേഷം ലഭിക്കുന്ന കാലാവസ്ഥാ സൂചനകൾ പ്രകാരം, നവംബർ 15, 16 തീയതികളോടെ മധ്യ-തെക്കൻ കേരളത്തിലെ ചില ഭാഗങ്ങളിൽ വീണ്ടും മഴയെത്തും. തുടർന്ന് നവംബർ 18-ഓടെ വടക്കൻ കേരളം ഉൾപ്പെടെ സംസ്ഥാനത്തിന്റെ കൂടുതൽ മേഖലകളിലേക്ക് മഴ വീണ്ടും വ്യാപിക്കാൻ സാധ്യതയുണ്ടെന്നും കാലാവസ്ഥാ പ്രവചനങ്ങൾ സൂചിപ്പിക്കുന്നു. വരും മണിക്കൂറുകളിൽ ശക്തമായ ഇടിമിന്നലിനും വടക്കൻ പ്രദേശങ്ങളിൽ ശക്തമായ കാറ്റിനും സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്ന് നിർദേശമുണ്ട്

Published 3 days ago