Info
10 Nov 2026, 09:57 AM
തെക്കൻ ഇന്ത്യൻ മഹാസമുദ്രത്തിൽ ചക്രവാതച്ചുഴി; കേരളത്തിൽ അടുത്ത ദിവസങ്ങളിൽ മഴ കുറയും, വരുംദിനങ്ങളിൽ പുതിയ ന്യൂനമർദ്ദത്തിന് സാധ്യത
ഇന്ത്യൻ മഹാസമുദ്രത്തിൽ മാലിദ്വീപിന് കിഴക്കുവശത്തായി ശക്തമായ ചക്രവാതച്ചുഴി രൂപപ്പെട്ടു. ഇതിന്റെ സ്വാധീനഫലമായാണ് കഴിഞ്ഞദിവസം സംസ്ഥാനത്ത് മഴയുടെ തീവ്രത കുറഞ്ഞത്. തമിഴ്നാട് തീരം വഴി കേരളത്തിലേക്ക് പ്രവേശിച്ച കിഴക്കൻ കാറ്റ് കടലിലേക്ക് കടന്ന ശേഷമാണ് കൂടുതൽ മഴമേഘങ്ങളായി മാറിയത്. ഇതിന്റെ ഭാഗമായി തിരുവനന്തപുരം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളിലെ ചില പ്രദേശങ്ങളിൽ മാത്രമാണ് കഴിഞ്ഞദിവസം മഴ ലഭിച്ചത്.
ഇന്നും സംസ്ഥാനത്ത് മഴ കുറഞ്ഞു തന്നെ നിൽക്കുമെന്നാണ് കാലാവസ്ഥാ പ്രവചനം. എങ്കിലും തിരുവനന്തപുരം മുതൽ കോഴിക്കോട് വരെയുള്ള ജില്ലകളിലും, കണ്ണൂർ, കാസർഗോഡ്, വയനാട് ജില്ലകളിലെ ചില ഭാഗങ്ങളിലും ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ട്. നിലവിലെ കാലാവസ്ഥാ വ്യതിയാനം പടിഞ്ഞാറോട്ട് നീങ്ങുന്നതോടെ ബുധനാഴ്ച എറണാകുളം, ഇടുക്കി മുതൽ തെക്കൻ ജില്ലകളിലെ ചിലയിടങ്ങളിലും മലപ്പുറം, പാലക്കാട് ജില്ലകളുടെ കിഴക്കൻ മേഖലകളിലും വടക്കൻ ജില്ലകളുടെ തീരദേശങ്ങളിലും നേരിയ മഴ ലഭിച്ചേക്കാം.
നവംബർ 12 മുതൽ 14 വരെയുള്ള തീയതികളിൽ സംസ്ഥാനത്ത് വലിയ അളവിൽ മഴ വിട്ടുനിൽക്കും. ഒറ്റപ്പെട്ട ചിലയിടങ്ങളിൽ മാത്രം മഴ ലഭിക്കാൻ സാധ്യതയുണ്ട്. ഈ ദിവസങ്ങളിൽ പകൽ ചൂട് കൂടുമെങ്കിലും രാത്രിയിലും പുലർച്ചെയും തണുപ്പും നേരിയ മഞ്ഞും അനുഭവപ്പെടാൻ സാധ്യതയുണ്ട്.
അതേസമയം, നവംബർ 11-ഓടെ ബംഗാൾ ഉൾക്കടലിൽ ആന്തമാൻ ദ്വീപുകൾക്ക് സമീപം പുതിയൊരു കാലാവസ്ഥാ സിസ്റ്റം രൂപപ്പെടാൻ സാധ്യതയുണ്ട്. 13-ഓ 14-ഓ തീയതിയോടെ ഇത് ശക്തി പ്രാപിച്ച് ന്യൂനമർദ്ദമായി മാറി ശ്രീലങ്കയ്ക്ക് വടക്കുകിഴക്കായും തുടർന്ന് തമിഴ്നാട്, ആന്ധ്ര തീരങ്ങളിലേക്കും നീങ്ങിയേക്കും. പിന്നീട് ഇത് തമിഴ്നാട് കടന്ന് ദുർബലമായി കേരളത്തിന് മുകളിലൂടെ അറബിക്കടലിലെത്തി വടക്കുപടിഞ്ഞാറൻ ദിശയിലേക്ക് സഞ്ചരിക്കാനാണ് സാധ്യത കാണുന്നത്. എന്നാൽ ഇതിന്റെ കൃത്യമായ സഞ്ചാരപാതയിൽ മാറ്റങ്ങൾ വരാം.
ഈ പുതിയ സിസ്റ്റത്തിന്റെ സ്വാധീനത്താൽ നവംബർ 17, 18 തീയതികൾക്ക് ശേഷം തമിഴ്നാട്, ആന്ധ്രപ്രദേശ്, തെലങ്കാന സംസ്ഥാനങ്ങളിൽ മഴ കനത്തേക്കും. ഇവിടങ്ങളിലേക്ക് യാത്ര തിരിക്കുന്നവർ മുന്നറിയിപ്പുകൾ ശ്രദ്ധിക്കേണ്ടതാണ്. കേരളത്തിലും നവംബർ 15-ഓടെ നേരിയ തോതിലും 17, 18 തീയതികൾക്ക് ശേഷം കൂടുതൽ പ്രദേശങ്ങളിലും മഴ ലഭിക്കാൻ സാധ്യതയുണ്ട്.

Published 2 days ago