Info
11 Nov 2026, 07:28 AM
രാജ്യത്ത് അരി ഉൽപാദനം കുറയും; അരിവില റെക്കോർഡിലേക്ക്, നിയന്ത്രണങ്ങളുമായി കേന്ദ്രം
നടപ്പുസാമ്പത്തികവർഷം (2026–27) രാജ്യത്ത് അരി ഉൽപാദനത്തിൽ വൻ ഇടിവുണ്ടാകുമെന്ന് കേന്ദ്ര കൃഷിമന്ത്രാലയത്തിന്റെ വിലയിരുത്തൽ. കഴിഞ്ഞ സാമ്പത്തികവർഷം 15.4 കോടി ടൺ അരി ഉൽപാദിപ്പിച്ച സ്ഥാനത്ത് ഇത്തവണ ഉൽപാദനം 14.7 കോടി ടണ്ണായി കുറയുമെന്നാണ് നിഗമനം. 1950 മുതലുള്ള 76 വർഷത്തിനിടെ 19 തവണ മാത്രമാണ് രാജ്യത്ത് അരി ഉൽപാദനത്തിൽ കുറവുണ്ടായിട്ടുള്ളത്. 2015–16 ന് ശേഷം ഇതാദ്യമായാണ് ഉൽപാദനത്തിൽ ഇത്രയും വലിയ ഇടിവ് രേഖപ്പെടുത്തുന്നത്.
മഴയുടെ കുറവും ഇ–20 പെട്രോളിനായി എഥനോൾ ഉൽപാദനത്തിലേക്ക് അരി വ്യാപകമായി മാറ്റുന്നതുമാണ് വിപണിയിൽ അരിവില കുതിച്ചുയരാൻ പ്രധാന കാരണമായത്. കരിമ്പിനും ചോളത്തിനും പുറമെ ഫൂഡ് കോർപറേഷൻ ഓഫ് ഇന്ത്യയുടെ (എഫ്സിഐ) സ്റ്റോക്കിലുള്ള അരിയും എഥനോൾ നിർമാണത്തിന് നൽകിയതോടെ പൊതുവിപണിയിൽ അരി ലഭ്യത കുറഞ്ഞു. 2014–15 ൽ കിലോയ്ക്ക് ശരാശരി 27 രൂപയായിരുന്ന അരിവില 2024 ൽ 43.95 രൂപയായും നിലവിൽ 49.42 രൂപയായും ഉയർന്നു.
അരിവില നിയന്ത്രിച്ചു നിർത്തുന്നതിന്റെ ഭാഗമായി എഥനോൾ ഉൽപാദനത്തിനായി മാറ്റുന്ന അരിക്കും നുറുക്കരിയുടെ കയറ്റുമതിക്കും കേന്ദ്രസർക്കാർ കടുത്ത പരിധികൾ നിശ്ചയിച്ചിട്ടുണ്ട്. എഫ്സിഐയുടെ മിച്ച അരിയിൽ നിന്നുള്ള എഥനോൾ ഉൽപാദനം 324 കോടി ലീറ്ററായും കേടായ ഭക്ഷ്യധാന്യങ്ങളിൽ നിന്നുള്ള ഉൽപാദനം 1.6 കോടി ലീറ്ററായുമാണ് കേന്ദ്രം ക്വാട്ട നിശ്ചയിച്ച് നിയന്ത്രിച്ചിരിക്കുന്നത്.

Published 1 day ago