Info
11 Nov 2026, 02:36 PM
ഏലകൃഷിയിൽ ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങൾ
ഏലക്കൃഷിയിൽ വരുന്ന സീസണിൽ മികച്ച വിളവെടുപ്പ് ഉറപ്പാക്കാൻ സമഗ്രമായ പരിചരണം ഏറെ നിർണായകമാണ്. പുതിയ ചിമ്പുകൾ വരാനും വേരുകളുടെ വളർച്ച ത്വരിതപ്പെടുത്താനും കർഷകർ നിർബന്ധമായും ചെയ്യേണ്ട കാര്യങ്ങൾ
മണ്ണിന്റെ പിഎച്ച് മൂല്യം കൃത്യമാക്കി അസിഡിറ്റി കുറച്ചാൽ മാത്രമേ ചെടികൾക്ക് പോഷകങ്ങൾ ശരിയായ രീതിയിൽ ആഗിരണം ചെയ്യാൻ സാധിക്കൂ. വേരുകേടുകൾ മാറ്റി നിർത്തിയാൽ മാത്രമേ പുതിയ ചിമ്പുകൾ ഉണ്ടാകൂ. ഇതിനായി 200 ലിറ്റർ വെള്ളത്തിൽ 2 കിലോഗ്രാം കുമ്മായവും 25 ഗ്രാം ബോറോണും ചേർത്ത മിശ്രിതം ഏലച്ചെടിയുടെ ചുവട്ടിൽ ചുറ്റും ഒഴിച്ചു കൊടുക്കണം.
കുമ്മായം ഒഴിച്ച് ഏതാനും ദിവസങ്ങൾക്ക് ശേഷം വേരുകേടും ഫിസേറിയവും മാറുന്നതിനായി ഫംഗിസൈഡ് നൽകാം. കാർബൻഡാസിം ഒപ്പം ഹെക്സാകോണസോൾ അല്ലെങ്കിൽ 300 ഗ്രാം തൈഫനേറ്റ് മീഥൈൽ ഒപ്പം 100 മില്ലി ടെബുകോണസോൾ എന്നിവയിൽ ഏതെങ്കിലും ഒരു കോമ്പിനേഷൻ ചുവട്ടിൽ ഒഴിച്ചു കൊടുക്കുന്നത് വേരു കേടുകൾ പൂർണമായി മാറുവാൻ സഹായിക്കും.
ഫംഗിസൈഡ് നൽകിയ ശേഷമായിരിക്കണം വളപ്രയോഗം നടത്തേണ്ടത്. രണ്ട് കിലോ ബോറോണേറ്റഡ് സിഎൻ, ഒരു കിലോ മൾട്ടി കെ, 300 മില്ലി പൊട്ടാസ്യം ഹ്യൂമേറ്റ് എന്നിവ ചേർത്ത മിശ്രിതമോ അല്ലെങ്കിൽ അര കിലോ 10-54-10, അര കിലോ 19-19-19, 100 ഗ്രാം വാം മൈക്കോപ്പ് എന്നിവ ചേർത്ത മിശ്രിതമോ നൽകാം. കൂടാതെ ഒരു കിലോ യാര മില 12-11-18, ഒരു കിലോ യാര രേക 12-1-23, 100 ഗ്രാം എക്സീഡ്, 20 ഗ്രാം റൂട്ടാൻസ വാം എന്നിവ ചേർത്ത കൂട്ടും ഉപയോഗിക്കാവുന്നതാണ്. ഈ മിശ്രിതങ്ങൾ 200 ലിറ്റർ വെള്ളത്തിൽ കലക്കി നൽകുമ്പോൾ പുതിയ വേരുകളും ചിമ്പുകളും വേഗത്തിൽ പൊട്ടിമുളയ്ക്കും. ഇങ്ങനെ പൊട്ടുന്ന ചിമ്പുകളിൽ നിന്നാണ് മാസങ്ങൾക്ക് ശേഷം മികച്ച കായകൾ ലഭിക്കുന്നത്.
കിഴങ്ങുകൾ മുകളിലേക്ക് വന്നിരിക്കുന്ന ചെടികളുടെ ചുവട്ടിൽ വേപ്പിൻ പിണ്ണാക്കും ഓർഗാനിക് കാർബണും വിതറിയ ശേഷം മണ്ണ് ഇട്ടു കൊടുക്കണം. മണ്ണിന് വായുസഞ്ചാരം ലഭിക്കുന്നതിനായി കുറേക്കാലമായി തടം ഇളക്കാത്ത തോട്ടങ്ങളിൽ മുള്ള് കുത്തി കൊടുക്കുന്നത് വേരുപടലം ശക്തമാക്കാൻ സഹായിക്കും.
വരാനിരിക്കുന്ന കടുത്ത വേനൽ കണക്കിലെടുത്ത് തോട്ടത്തിന്റെ കിടപ്പനുസരിച്ച് ആവശ്യമായ തണൽ മാത്രം നിലനിർത്തി നിഴൽ ക്രമീകരിക്കണം. വേനൽ അടുക്കുന്നതോടെ തണ്ടുതുരപ്പൻ, ചൊറി, പേൻ എന്നിവയുടെ ആക്രമണം കൂടാൻ സാധ്യതയുള്ളതിനാൽ കൃത്യമായ നിരീക്ഷണവും പ്രതിരോധ നടപടികളും കർഷകർ സ്വീകരിക്കേണ്ടതുണ്ട്.

Published 1 day ago