Cardamom Live
Login
ഏലം കൃഷിയിൽ വളപ്രയോഗം നടത്തുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
Back to News
Info 12 Nov 2026, 02:04 PM

ഏലം കൃഷിയിൽ വളപ്രയോഗം നടത്തുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ഏലം കൃഷിയിൽ വളപ്രയോഗം നടത്തുമ്പോൾ വളങ്ങളുടെ തിരഞ്ഞെടുപ്പ് ചെടിയുടെ ആരോഗ്യത്തെയും മണ്ണിന്റെ ഗുണനിലവാരത്തെയും നേരിട്ട് സ്വാധീനിക്കുന്നു. കേരളത്തിലെയും ഇടുക്കിയിലെയും മണ്ണ് പൊതുവേ ഉയർന്ന അമ്ലഗുണം (അസിഡിറ്റി) ഉള്ളതാണ്. ഇത്തരം മണ്ണിൽ സാധാരണയായി ഉപയോഗിക്കുന്ന ബൾക്ക് ഫെർട്ടിലൈസറുകൾ അമ്ലത്വം വീണ്ടും വർദ്ധിപ്പിക്കാൻ കാരണമാകുന്നു.

ഡൈ അമോണിയം ഫോസ്ഫേറ്റ് (DAP) പോലെയുള്ള അമോണിയം ഫോസ്ഫേറ്റ് അടങ്ങിയ വളങ്ങൾ മണ്ണിൽ പ്രയോഗിക്കുമ്പോൾ, നൈട്രജൻ നൈട്രേറ്റ് രൂപത്തിലേക്ക് മാറുന്ന വേളയിൽ ഹൈഡ്രജൻ അയോണുകൾ പുറന്തള്ളപ്പെടുന്നു. ഇത് മണ്ണിന്റെ പി.എച്ച് (pH) മൂല്യം വീണ്ടും താഴ്ത്തുകയും അലുമിനിയം ടോക്സിസിറ്റിക്ക് വഴിവെക്കുകയും ചെയ്യുന്നു. അലുമിനിയത്തിന്റെ അളവ് കൂടുന്നത് വേരുകളുടെ നാശത്തിനും, രോഗ-കീടാക്രമണങ്ങൾക്കും, ചെടിക്ക് പോഷകങ്ങൾ ലഭ്യമാകാത്ത അവസ്ഥയ്ക്കും കാരണമാകുന്നു.

ഇതിനു പകരമായി അമോണിയം നൈട്രേറ്റ് അടങ്ങിയ വളങ്ങൾ ഉപയോഗിക്കുന്നത് മണ്ണിലെ അമ്ലത്വം കൂടാതെ സംരക്ഷിക്കാൻ സഹായിക്കും. അമോണിയം നൈട്രേറ്റ് അടങ്ങിയ വളങ്ങൾ പ്രയോഗിക്കുമ്പോൾ ഉണ്ടാകുന്ന രാസപ്രവർത്തനം മണ്ണിന്റെ പി.എച്ച് വ്യതിയാനമില്ലാതെ നിലനിർത്തുന്നു. ഇത് വേരുകൾക്ക് കേടുപാടുകൾ സംഭവിക്കാതെ ആരോഗ്യത്തോടെ വളരാനും, കൂടുതൽ ദ്വിതീയ-സൂക്ഷ്മ പോഷകങ്ങൾ ചെടിക്ക് ലഭിക്കാനും സഹായിക്കുന്നു. ഏലം കൃഷിയിൽ ശരിയായ സോഴ്സ് അടങ്ങിയ വളങ്ങൾ തിരഞ്ഞെടുക്കുന്നത് മണ്ണ് ആരോഗ്യത്തോടെ നിലനിർത്താനും മികച്ച വിളവ് ലഭിക്കാനും അത്യാവശ്യമാണ്.
Published 21 hours ago