Info
03 Apr 2026, 08:21 PM
30 മരങ്ങൾ നട്ടാൽ 1 കോടി വരുമാനം! വീട്ടുമുറ്റത്തും പറമ്പിലും വളർത്താം; അറിയണം ഇക്കാര്യങ്ങൾ.
നിങ്ങളുടെ പുരയിടത്തിൽ ചന്ദന മരമുണ്ടെങ്കിൽ ഇനി വെട്ടി വിറ്റ് പണമാക്കാം. സ്വകാര്യ ഭൂമിയിലെ ചന്ദനമരം മുറിച്ച് വനം വകുപ്പ് മുഖേന വിൽപന നടത്താൻ അനുവദിക്കുന്ന 2025ലെ കേരള വന (ഭേദഗതി) ബിൽ 2026 ഫെബ്രുവരി 9നാണ് നിയമമായത്. ഇതോടെ മുറിച്ച് വിൽക്കുന്ന ചന്ദനമരത്തിന്റെ വില ഭൂഉടമയ്ക്ക് ലഭിക്കും. ചന്ദനമരത്തിന്റെ പ്രായം നോക്കാതെ വനം വകുപ്പ് അനുമതിയോടെ ഉടമയ്ക്ക് ഇനി മുറിച്ചു വിൽപന നടത്താമെന്നതും പ്രത്യേകതയാണ്. എന്നാൽ, പട്ടയ ഭൂമിയിലെ ചന്ദനമരങ്ങൾ മുറിക്കാൻ ബില്ലിൽ വ്യവസ്ഥയില്ല.
സംസ്ഥാനത്തെ ഭൂ ഉടമകൾക്ക് അവരുടെ ഭൂമിയിലുള്ള ചന്ദനമരം മുറിച്ചു വിൽപന നടത്താൻ ഇതുവരെ അധികാരമില്ലായിരുന്നു. സ്വന്തം ഭൂമിയിൽ നിന്നും ചന്ദനമരം മോഷണം പോയാലും സ്‌ഥല ഉടമയ്ക്കെതിരെ കേസ് എടുത്തിരുന്നു. ഉണങ്ങിയതും അപകടകരമായതുമായ ചന്ദന മരങ്ങളും വീട് വയ്ക്കുന്ന സ്ഥലത്തുള്ള മരങ്ങളും ഒരു സമിതി പരിശോധിച്ച് ശുപാർശ ചെയ്താൽ മാത്രം മുറിക്കാൻ അനുവാദം നൽകാം എന്നായിരുന്നു മുൻവ്യവസ്ഥ. പുതിയ നിയമം പ്രാബല്യത്തിലായതോടെ കർഷകർക്കു മികച്ച അവസരമാണു തുറന്നുകിട്ടുന്നത്.
അർധപരാദ സസ്യം
ചന്ദനം അർധപരാദ സസ്യമാണ്. തൈകൾ നടുമ്പോൾ മറ്റു ചെടികൾ കൂടി ഒപ്പം നടണം. മറ്റു സസ്യങ്ങളുടെ വേരുകളിൽ നിന്നു പോഷകങ്ങൾ വലിച്ചെടുത്താണു വളരുക. പ്രത്യേകിച്ചു മഗ്നീഷ്യം, ഫോസ്‌ഫറസ് പോലുള്ള മൂലകങ്ങൾ. ഉഷ്ണമേഖലാ, ഉപ ഉഷ്‌ണമേഖലാ കാലാവസ്‌ഥയാണു ചന്ദനമരങ്ങൾക്കു യോജിച്ചത്. 12 ഡിഗ്രി സെൽഷ്യസ് മുതൽ 35 ഡിഗ്രി സെൽഷ്യസ് വരെ താപനിലയുള്ള പ്രദേശങ്ങൾ അനുയോജ്യം.
മണ്ണ്
കേരളത്തിലെ ഭൂപ്രകൃതിയും കാലാവസ്‌ഥയും ചന്ദനക്കൃഷിക്ക് അനുയോജ്യമാണ്. നല്ല നീർവാർച്ചയുള്ള, മണൽ കലർന്ന പശിമരാശി മണ്ണാണ് അനുയോജ്യം. മണ്ണിൻ്റെ പിഎച്ച് മൂല്യം 6.0 മുതൽ 7.5 വരെ ആയിരിക്കണം. ചന്ദനമരങ്ങളുടെ ആരോഗ്യകരമായ വളർച്ചയ്ക്കു മതിയായ സൂര്യപ്രകാശം നിർണായകമാണ്. ദിവസവും കുറഞ്ഞത് 6 മുതൽ 8 മണിക്കൂർ വരെ നേരിട്ട് സൂര്യപ്രകാശം ലഭിക്കുന്നത് നല്ലത്. വേരൂന്നുന്നതു വരെ ഇളം മരങ്ങൾക്കു പതിവായി നന ആവശ്യമാണ്.
നടീൽ
ചന്ദനത്തൈ നടുന്നതിനായി ഒന്നു മുതൽ 5 അടി വരെ ആഴവും വീതിയുമുള്ള കുഴി തയാറാക്കണം. കുഴിയിൽ ചാണകപ്പൊടിയോ കംപോസ്റ്റോ ജൈവവളമോ ചേർത്തു മിശ്രിതം തയാറാക്കണം. 7-8 മാസം പ്രായമുള്ള, ഒരടിയെങ്കിലും പൊക്കമുള്ള തൈകൾ നടാൻ ഉപയോഗിക്കാം. 10 മുതൽ 12 അടി വരെ അകലത്തിൽ വേണം നടാൻ. ഇത്തരത്തിൽ ഒരേക്കറിൽ ഏകദേശം 400 മുതൽ 500 വരെ ചന്ദനമരങ്ങൾ നടാം. ചീര, പയർ വർഗങ്ങൾ, നെല്ലി, വേപ്പ് എന്നിവ ഒപ്പം നടണം. ശീമക്കൊന്ന, തുവരപ്പയർ എന്നിവ ഇടവിളയായി കൃഷി ചെയ്യുന്നതും നല്ലതാണ്. ഈർപ്പം നിലനിർത്താൻ മരങ്ങളുടെ ചുവട്ടിൽ പുതയിടണം.
വളർച്ച സാവധാനം
ആദ്യ 7-8 വർഷം വരെ സാവധാനമാണു ചന്ദനമരങ്ങളുടെ വളർച്ച.
പൂർണവളർച്ചയെത്തണമെങ്കിൽ 15-30 വർഷം വരെയെടുക്കും. അനുയോജ്യമായ കാലാവസ്‌ഥയിൽ 10 വർഷമാകുമ്പോഴേക്കു കാതൽ രൂപപ്പെട്ടു തുടങ്ങും. 50 സെന്റ്റിമീറ്റർ ചുറ്റളവുള്ള മരമാണു പൂർണവളർച്ചയെത്തിയതായി കണക്കാക്കുന്നത്. ചുവട്ടിൽ നിന്നു ശിഖരങ്ങൾ ഉണ്ടാകാതെ ഒറ്റത്തടിയായി വളർത്താൻ പ്രത്യേകം ശ്രദ്ധിക്കണം.
. ഒരു മരത്തിന് 3 ലക്ഷം രൂപ!
15 വർഷം വളർച്ചയുള്ള ചന്ദനത്തിൻ്റെ കാതലുള്ള തടിക്കും വേരിനുമായി ചുരുങ്ങിയത് 20 കിലോ തൂക്കം വരും. ബാക്കിയുള്ള വെള്ള, തോൽ, ശിഖരങ്ങൾ എന്നിവയ്ക്കും വിലയുണ്ട്. ഒന്നാം ക്ലാസ് ഗുണനിലവാരമുള്ള ചന്ദനത്തിന്റെ കാതലും വേരും സ്വാഭാവികമായി ഉണങ്ങാൻ അനുവദിക്കും. 6 മാസം വരെ ഇതിനു വേണ്ടിവരും. ഇത്തരത്തിൽ തയാറാക്കിയ ചന്ദനമരം ലേലത്തിൽ വിൽക്കുമ്പോൾ കിലോഗ്രാമിന് 16,000 മുതൽ 20,000 രൂപ വരെ ലഭിക്കുന്നുണ്ട്. ഇങ്ങനെ കണക്കു കൂട്ടിയാൽ ഒരു മരത്തിന് ഏകദേശം 3 ലക്ഷമോ അതിൽ കൂടുതലോ ലഭിക്കും, അതായത് 30 മരം നടാനായാൽ 15 വർഷം കഴിഞ്ഞാൽ 1 കോടി രൂപ വരെ വരുമാനം ലഭിക്കും.
ഒന്നാം ക്ലാസ്, രണ്ടാം ക്ലാസ്
ചന്ദനത്തിൽ 16 വിഭാഗങ്ങളുണ്ട്. ഓരോന്നിനും ഓരോ വിലയാണ്. മുപ്പതോളം ചന്ദന ഇനമുണ്ടെങ്കിലും സന്റ്റാലം ആൽബം (Santalum Album) ആണു കേരളത്തിലെ മികച്ച ചന്ദനമരം.
.ചന്ദനത്തൈകളും വിത്തുകളും മറയൂരിൽ കിട്ടും
ഇടുക്കി മറയൂരിലെ വനം വകുപ്പിൻ്റെ ചന്ദന ഡിവിഷനിലാണു ചന്ദനത്തൈകളുടെയും വിത്തുകളുടെയും വിൽപന. ഒരു ചന്ദനത്തൈയ്ക്ക് 75 രൂപയാണ് വില. ഒരു കിലോ ചന്ദനവിത്തിന് 2000 രൂപയും. ചന്ദന വിത്തിനായി മറയൂർ ചന്ദന ഡിവിഷനിലെ വനം വികസന ഏജൻസിയുമായും ചന്ദനത്തൈകൾക്കായി മറയൂർ നാച്ചിവയൽ ഫോറസ്‌റ്റ് സ്റ്റേഷനുമായും ബന്ധപ്പെടണം. അവധി ദിവസങ്ങൾ ഉൾപ്പെടെ എല്ലാ ദിവസങ്ങളിലും ചന്ദനത്തൈ വിൽപനയുണ്ട്. മൊബൈൽ: 9447227404, 9495512950.

Published 9 hours ago