Info
14 Nov 2026, 07:13 AM
ആഗോള സമ്പദ്വ്യവസ്ഥയെയും കാർഷിക മേഖലയെയും പിടിച്ചുലയ്ക്കാൻ എൽനിനോ; 1,031 ലക്ഷം കോടി രൂപയുടെ നഷ്ടമുണ്ടാകുമെന്ന് മുന്നറിയിപ്പ്
ആഗോളതലത്തിൽ കാലാവസ്ഥാ വ്യതിയാനം രൂക്ഷമാകുന്നതിനിടെ എൽനിനോ പ്രതിഭാസം ലോക സമ്പദ്വ്യവസ്ഥയ്ക്ക് വൻ തിരിച്ചടിയാകുമെന്ന് ഇന്റർനാഷണൽ ഫണ്ട് ഫോർ അഗ്രികൾച്ചറൽ ഡെവലപ്മെന്റ് (ഐഎഫ്എഡി) പുറത്തുവിട്ട പുതിയ പഠന റിപ്പോർട്ട് വ്യക്തമാക്കുന്നു. അടുത്ത അഞ്ച് വർഷത്തിനുള്ളിൽ എൽനിനോ കാരണം ലോകത്തിന് ഏകദേശം 11 ട്രില്യൺ ഡോളർ അഥവാ 1,031 ലക്ഷം കോടി ഇന്ത്യൻ രൂപയുടെ സാമ്പത്തിക നഷ്ടം സംഭവിക്കുമെന്നാണ് പഠനത്തിലെ കണ്ടെത്തൽ. 2026 ഒക്ടോബർ മുതൽ 2027 ജനുവരി വരെയുള്ള കാലയളവിൽ എൽനിനോ അതിതീവ്രമാകുമെന്നും ഇതിന്റെ പ്രത്യാഘാതങ്ങൾ 2027 ജനുവരിക്ക് ശേഷവും നീണ്ടുനിൽക്കാൻ സാധ്യതയുണ്ടെന്നും കാലാവസ്ഥാ വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. ആഗോള താപനില ഉയർന്നു നിൽക്കുന്ന സാഹചര്യത്തിൽ താപനിലയിലുണ്ടാകുന്ന മാറ്റങ്ങൾ വിളവെടുപ്പിനെയും കാർഷിക മേഖലയെയും പൂർണ്ണമായി തകർക്കാൻ ശേഷിയുള്ളതാണെന്ന് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.
കാർഷിക ഉൽപ്പാദനത്തിലുണ്ടാകുന്ന വൻ ഇടിവ് ആഗോളതലത്തിൽ രൂക്ഷമായ ഭക്ഷ്യക്ഷാമത്തിന് വഴിവെക്കും. വേൾഡ് ഫുഡ് പ്രോഗ്രാമിന്റെ കണക്കുകൾ പ്രകാരം 2027 അവസാനത്തോടെ ലോകമെമ്പാടുമുള്ള 4.9 കോടി ജനങ്ങൾ കടുത്ത ഭക്ഷ്യക്ഷാമത്തിന്റെ പിടിയിലാകും. വിപണിയിൽ ഭക്ഷ്യവസ്തുക്കളുടെ ലഭ്യത കുറയുന്നത് കരിഞ്ചന്തയ്ക്കും പൂഴ്ത്തിവയ്പ്പിനും അവശ്യസാധനങ്ങളുടെ വിലക്കയറ്റത്തിനും കാരണമാകും. ഉൽപ്പാദനം കുറയുന്നത് കർഷകരുടെ വരുമാനത്തെയും സാരമായി ബാധിക്കും.
മൺസൂൺ മഴയെയും ജലലഭ്യതയെയും നേരിട്ട് ബാധിക്കുന്ന പ്രതിഭാസമായതിനാൽ ഇന്ത്യയെപ്പോലുള്ള കാർഷിക രാജ്യങ്ങൾക്ക് ഈ മുന്നറിയിപ്പ് ഏറെ നിർണ്ണായകമാണ്. കൃഷിക്ക് അനുകൂലമായ സാഹചര്യങ്ങൾ ഇല്ലാതാകുന്നത് രാജ്യത്തെ വിളവിനെയും കർഷകരുടെ വരുമാനത്തെയും പ്രതികൂലമായി ബാധിക്കുമെന്നതിനാൽ റിപ്പോർട്ടിലെ നിരീക്ഷണങ്ങളെ ഗൗരവത്തോടെ കാണണമെന്ന് വിദഗ്ധർ നിർദേശിക്കുന്നു. ദക്ഷിണാഫ്രിക്ക, ബോട്സ്വാന, നമീബിയ, സാംബിയ, സിംബാബ്വെ എന്നീ രാജ്യങ്ങളിലെ ചോളം കൃഷിയെയും, തെക്കുകിഴക്കൻ ഏഷ്യൻ രാജ്യങ്ങളിലെ നെൽകൃഷിയെയും എൽനിനോ ഏറ്റവും കൂടുതൽ ബാധിക്കാൻ സാധ്യതയുണ്ടെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു. 2015–16 കാലഘട്ടത്തിലുണ്ടായ എൽനിനോ പ്രതിഭാസം തെക്കുകിഴക്കൻ ഏഷ്യയിലെ നെല്ലുൽപ്പാദനത്തിൽ ഒന്നര കോടി ടണ്ണിന്റെ കുറവുണ്ടാക്കിയതായും പഠനം ഓർമ്മിപ്പിക്കുന്നു.

Published 6 days ago